01-Aug-2014 Friday

JUST IN-

കക്കയം ഡാം തുറന്നുവിട്ടു-കക്കയം ഡാം വീണ്ടും തുറന്നുവിട്ടു;കുറ്റ്യാടിപ്പുഴയുടെയും പൂനൂർ പുഴയുടെയും തീരത്ത് താമസിക്കുന്നവ‍ർ ജാഗ്രത പാലിക്കണം .

JUST IN-

കനത്തമഴ-കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ കനത്തമഴ; ഇരിട്ടി, ഇരിക്കൂർ, തളിപ്പറമ്പ് നോർത്ത്, സൗത്ത് പയ്യന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു; ജില്ലാ കളക്ടർ ജാഗ്രത നിർദ്ദേശം നൽകി; കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനും നിർദ്ദേശം , . കനത്തമഴയെത്തുടർന്ന് കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു . കനത്തമഴയെത്തുടർന്ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു . കനത്തമഴയെത്തുടർന്ന് വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു .

ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു-കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ വെള്ളം കയറിയതിനെത്തുടർന്ന് മംഗലാപുരം - ഷൊർണ്ണൂർ പാതയിലെ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു; മംഗലാപുരം എക്സ്പ്രസ്, മാവേലി എക്സ്പ്രസ് എന്നിവ പിടിച്ചിട്ടിരിക്കുന്നു .

കേരള വാർത്തകൾ-

വിശദീകരണവുമായി കോടതിയിലേക്ക്-പ്ലസ്ടു വിവാദത്തിൽ വിശദീകരണവുമായി സർക്കാർ ഹൈക്കോടതിയിലേക്ക് . ബാച്ചുകൾ അനുവദിച്ച ഉത്തരവ് സർക്കാർ ഇന്ന് ഹാജരാക്കും . മന്ത്രിസഭാ ഉപസമിതി തീരുമാനത്തിന്റെ രേഖകളും ഹാജരാക്കും .

മെറ്റൽ ക്ഷാമം രൂക്ഷമായി-ദേശീയപാത നാല്‍പ്പത്തിയേഴില്‍ വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെ നാലുവരിപ്പാത നിര്‍മ്മാണം സ്തംഭിച്ചു .

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം-ലൈംഗിക പീഡനങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള നിയമത്തിന് രാജ്യത്ത് പുല്ലുവില . കേരളത്തിൽ ഒരാൾ പോലും ഈ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടില്ലെന്ന് വിവരാവകാശ രേഖ .

ദേശീയ വാര്‍ത്തകള്‍-

പൊട്ടിത്തെറിയിൽ അഞ്ചു മരണം-ഛത്തീസ്ഗഢിലെ റായ്പൂരിൽ ഫ്യൂസ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ അ‍ഞ്ചുപേർ മരിച്ചു .

മോദി-കെറി കൂടിക്കാഴ്ച-അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും . മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായാണ് ചർച്ച .

വിദേശവാര്‍ത്തകള്‍-

വെടിനിർത്തൽ ധാരണ-ഗാസയിൽ 72 മണിക്കൂർ വെടിനിർത്തലിന് ഇസ്രയേലും ഹമാസും ധാരണയിൽ . മാനുഷിക പരിഗണന മാനിച്ചാണ് നടപടി .

കോമൺവെൽത്ത് ഗെയിംസ് വാർത്തകൾ-ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ വികാസ് സ്വർണ്ണം . 800 മീറ്റർ സെമിയിൽ ടിന്റു ലൂക്ക നിരാശപ്പെടുത്തി . ഗുസ്തിയിൽ യോഗേശ്വറിനും ബബിതക്കും സ്വർണ്ണം; ഇന്ത്യ അഞ്ചാം സ്ഥാനത്ത് .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്യുന്ന പരിപാടികളെ കുറിച്ച് പരാതികളുണ്ടെങ്കിൽ http://www.nbanewdelhi.com എന്ന വെബ്സൈറ്റിൽ പരാതിപ്പെടാം . ഇസ്രയേലിന് ആയുധം നൽകിയെന്ന് അമേരിക്ക .

ഗാസയില്‍ ഉപാധികളില്ലാതെ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ധാരണ

ഗാസയില്‍ ഉപാധികളില്ലാതെ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്രായേലും ഹമാസും ധാരണയിലെത്തി. മാനുഷിക പരിഗണന മാനിച്ചാണ് വെടിനിര്‍ത്തല്‍. പലസ്തീനെതിരായ ആക്രമണം ശക്തിപ്പെടുത്താന്‍ ഇസ്രയേലിന് കൂടുതല്‍ ആയുധങ്ങള്‍ കൈമാറിയെന്ന് അമേരിക്കവ്യക്തമാക്കി. യുഎന്‍ അഭയാര്‍ത്ഥിക്യാന്പിന് നേരെയുണ്ടായ ബോംബാക്രമണം ന്യായീകരിക്കാനാവില്ലെന്നും അമേരിക്ക പ്രതികരിച്ചു.

Sports

ഇസ്രയേലിന് സാമ്പത്തിക സഹായം നല്‍കിയിട്ടില്ലെന്ന് മെസി

ഇസ്രയേലിന് സാമ്പത്തിക സഹായം നല്‍കിയിട്ടില്ലെന്ന് മെസി

ഇസ്രയേലിന് സാമ്പത്തിക സഹായം നല്‍കിയെന്ന വാര്‍ത്ത അര്‍ജന്റീനയുടെ സൂപ്പര്‍താരം ലെയണല്‍ മെസി നിഷേധിച്ചു. ഒരു ലക്ഷം ഡോളര്‍ ഇസ്രയേലിന് മെസി സാമ്പത്തിക സഹായം നല്‍കിയെന്നാണ് ഒരു ഫ്രഞ്ച് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഡിസ്കസ് ത്രോ: വികാസ് ഗൗഡക്ക് സ്വര്‍ണ്ണം

ഗുസ്തി; യോഗേശ്വര്‍ ദത്തിനും ബബിത കുമാരിയ്ക്കും സ്വര്‍ണ്ണം

ഗുസ്തി: ബബിത കുമാരിക്ക് സ്വര്‍ണം

സതാംപ്ടണ്‍ ടെസ്‌റ്റില്‍ ഇന്ത്യക്ക് 266 റണ്‍സിന്റെ തോല്‍വി

Entertainment

പോസ്റ്ററില്‍ നഗ്നനായ ആമീര്‍: പി.കെ പോസ്റ്ററില്‍ തന്നെ ഹിറ്റ്

പോസ്റ്ററില്‍ നഗ്നനായ ആമീര്‍: പി.കെ പോസ്റ്ററില്‍ തന്നെ ഹിറ്റ്

ആമീര്‍ ഖാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പി.കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ വന്‍ ചര്‍ച്ചയാകുന്നു. രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന പികെയുടെ പോസ്റ്ററില്‍ പൂര്‍ണ്ണ നഗ്നനായണ് ആമീര്‍

ഷാരൂഖിന്റെ റെക്കോഡുകള്‍ തകര്‍ത്ത് സല്ലുവിന്റെ 'കിക്ക്'

റിമ കല്ലിങ്കലിന്റെ ഡാന്‍സ് സ്‌കൂള്‍ 'മാമാങ്കം' കൊച്ചിയില്‍ തുടങ്ങി

തെറ്റായ തീരുമാനങ്ങളെടുത്തിട്ടില്ല: ദിലീപ്

അരവിന്ദ് സ്വാമി ഇനി ജയം രവിയുടെ വില്ലന്‍!

img img img

RECENT POSTS

loader

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!