അബുദാബി - കൊച്ചി എയര്‍ ഇന്ത്യാ വിമാനം തിരുവനന്തപുരത്ത് ഇറക്കിയതില്‍ പ്രതിഷേധം

തിരുവനന്തപുരം: അബുദാബി - കൊച്ചി എയര്‍ ഇന്ത്യാ വിമാനം തിരുവനന്തപുരത്ത് ഇറക്കിയതില്‍ യാത്രക്കാരുടെ പ്രതിഷേധം. കൊച്ചിയില്‍ ഇറക്കേണ്ട വിമാനം തിരുവനന്തപുരത്ത് ഇറക്കിയതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ കോക്പിറ്റിലേക്ക് കയറി പൈലറ്റിനെ തടഞ്ഞുവച്ചു. ഇതിനെത്തുടര്‍ന്ന് വിമാനം റാഞ്ചാന്‍ ശ്രമമെന്ന് കാണിച്ച് പൈലറ്റ് സന്ദേശമയച്ചത് പരിഭ്രാന്തി പരിത്തി. പൈലറ്റിന്‍റെ സന്ദേശത്തെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനം വളയുകയും ഡിജിപി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. പിന്നീട് യാത്രക്കാരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമവും കടുത്ത പ്രതിഷേധത്തിന് കാരണമായി.

രാവിലെ ആറു മണിക്ക് കൊച്ചിയില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഏഴുമണിയോടെ തിരുവനന്തപുരത്തിറക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്തില്‍ നിന്നിറങ്ങാതെ പ്രതിഷേധിച്ചു. യാത്രക്കാരെ റോഡ്മാര്‍ഗം കൊച്ചിയില്‍ എത്തിക്കാമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ യാത്രക്കാരെ അറിയിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതിനിടെ ജോലിസമയം കഴിഞ്ഞെന്ന് പറഞ്ഞ് പൈലറ്റ് വിമാനത്തില്‍ നിന്നിറങ്ങിപ്പോവാന്‍ ശ്രമിച്ചതോടെ യാത്രക്കാര്‍ പൈലറ്റിനെ തടഞ്ഞുവെയ്ക്കുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് വിമാനം റാഞ്ചാന്‍ ശ്രമമമെന്ന് കാണിച്ച് പൈലറ്റ് സന്ദേശമയച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ അബുദാബിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം രണ്ടര മണിക്കൂര്‍ വൈകിയാണ് യാത്ര പുറപ്പെട്ടത്. സ്ത്രീകളും കുട്ടികളടും അടക്കമുള്ള യാത്രക്കാര്‍ക്ക് ഭക്ഷണമൊ വെള്ളമോ നല്‍കാന്‍ ഇതുവരെ എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2