റോയല്‍ എന്‍ഫീല്‍ഡിനെ പിന്നിലാക്കി ബജാജ് ഡൊമിനര്‍
automobile
By Web Desk | 07:21 PM Saturday, 18 March 2017

* 350 സിസിക്ക് മുകളിലള്ള പ്രീമിയം സെഗ്മെന്‍റ്

* കഴിഞ്ഞ മാസത്തെ വില്‍പ്പന

* റോയല്‍ എന്‍ഫീല്‍ഡിനെ പിന്നിലാക്കി ബജാജിന്റെ ഡൊമിനര്‍

350 സിസിക്ക് മുകളിലള്ള പ്രീമിയം സെഗ്മെന്റില്‍ കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ റോയല്‍ എന്‍ ഫീല്‍ഡിനെ പിന്നിലാക്കി ബജാജിന്റെ ഡൊമിനര്‍.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (എസ്‌ഐഎഎം) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 3,082 വാഹനങ്ങളാണ് ഫെബ്രുവരയില്‍ ബജാജ് വിറ്റഴിച്ചത്. എന്നാല്‍ ഇതേ കാലയളവില്‍ 2628 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിക്കാനേ എന്‍ഫീല്‍ഡിനു സാധിച്ചിട്ടുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുറത്തിറങ്ങി മൂന്നു മാസങ്ങള്‍ക്കുള്ളിലാണ് ഡൊമിനര്‍ ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. പൾസർ സീരിസിനു മുകളിലുള്ള ഡൊമിനറില്‍ നിന്നുള്ള ആദ്യ മോഡലായ ഡോമിനര്‍ 400 പൂണക്കടുത്ത് ചക്കനിലുള്ള പ്ലാന്‍റില്‍ നിന്നാണ് പുറത്തിറങ്ങുന്നത്.

പൾസറി​ന്‍റെ ഡിസൈൻ പാറ്റേൺ തന്നെ പിന്തുടരുന്ന ഡൊമിനറിന്‍റെ ഹൃദയം കെടിഎം 390 ഡ്യൂക്കിൽ നിന്ന്​ കടം കൊണ്ടതാണ്​. ഡ്യൂക്കിന്‍റെ 373.2സി സി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ഡൊമിനറിനും കരുത്ത് പകരുന്നത്. 35bhp പവർ ഈ എഞ്ചിൻ നൽകും. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ ഡൊമിനറി​ന്‍റെ ട്രാൻസ്​മിഷൻ.

ഇന്ത്യയിൽ യുവാക്കളുടെ ഹരമാണ് ബജാജി​ന്‍റെ പ​ൾസർ സിരീസിലുള്ള ബൈക്കുകൾ. എകദേശം അതേ രൂപഭാവങ്ങളുമായി കൂടുതൽ കരുത്തോടെ പുതിയ ഡൊമിനറിനെ നിരത്തിലിറക്കുന്നതോടെ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വ്യവസായത്തില്‍ തന്നെ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്ന ബജാജിന്‍റെ കണക്കുകൂട്ടലിനെ ശരിവയക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

 

Show Full Article
COMMENTS

Currently displaying comments and replies