ഓടിക്കൊണ്ടിരുന്ന കാറിന്‍റെ ഏ സി വെന്‍റിലേഷനില്‍ നിന്നും പാമ്പിറങ്ങി വന്നു
automobile
By Web Desk | 04:58 PM Saturday, 18 March 2017

* ഓടിക്കൊണ്ടിരുന്ന കാറിന്‍റെ ഏ സി വെന്‍റിലേഷനില്‍ പാമ്പ്

ന്യൂജനറേഷന്‍ പാമ്പുകള്‍ക്കിക്ക് മാളമൊന്നും വേണമെന്നു നിര്‍ബന്ധമില്ല കാറായാലും മതി എന്ന നിലയിലാണു കാര്യങ്ങള്‍. കാരണം കഴിഞ്ഞ ദിവസം ഹൈവേയിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ എയര്‍ കണ്ടീഷന്‍ വെന്റിലേഷനിലൂടെയാണ് പാമ്പിറങ്ങി വന്നത്. വിയന്നയിലാണ് പേടിപ്പിക്കുന്ന സംഭവം. മോനിക്ക ഡോര്‍സെറ്റ് എന്ന വനിതയ്ക്കാണ് വെനീസിലെ ഹൈവേയിലൂടെ കാറോടിച്ചു പോകുമ്പോള്‍ ഞെട്ടിക്കുന്ന അനുഭവം നേരിടേണ്ടി വന്നത്.

വാഹനം ഗതാഗതക്കുരുക്കില്‍ പെട്ടപ്പോള്‍ മോനിക്ക എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിപ്പിച്ചു.  പിന്നെ കണ്ടത് വെന്റിലേഷനിലൂടെ ഇഴഞ്ഞു പുറത്തേക്കു വരുന്ന ഒരു ചുവന്ന പാമ്പിനെയാണ്. നടുങ്ങിപ്പോയ മോനിക്ക ഒരുവിധത്തില്‍ സമീപത്തുള്ള പാര്‍ക്കിങ് ഏരിയയില്‍ കാര്‍ നിര്‍ത്തി ചാടിയിറങ്ങി.

തുറന്ന വാതിലിലൂടെ പുറത്തേക്കൂര്‍ന്നിറങ്ങാനൊരുങ്ങിയ പാമ്പിനെ വച്ച് വാതില്‍ വലിച്ചടച്ചു. പിന്നീട് ഫോണ്‍ വിളിച്ച് ഭര്‍ത്താവിനെ വിവരമറിയിച്ചു. അദ്ദേഹം എത്തിയപ്പോഴേക്കും വാതിലിനിടയില്‍ അകപ്പെട്ട് പാമ്പിനെ പിന്നീട് തല്ലിക്കൊന്നു. റെഡ് റാറ്റ് സ്‌നേക്ക് ഗണത്തില്‍ പെട്ട പാമ്പായിരുന്നു കാറിനുള്ളില്‍ കയറിപ്പറ്റിയത്.

കാറില്‍ കയറിക്കൂടിയ പാമ്പിന്റെ ചിത്രങ്ങള്‍ മോനിക്കയുടെ മകള്‍ ക്രിസ്റ്റീന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് സംഭവം വൈറലാകുന്നത്. മുന്‍പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റിലൂടെ പാമ്പ് തലനീട്ടിയതും വാര്‍ത്തയായിരുന്നു.

Show Full Article
COMMENTS

Currently displaying comments and replies