- Last Updated on Friday, 07 December 2012 15:14
- Published on Friday, 07 December 2012 15:14
കൊച്ചി: ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ കെ മാധവന് സ്റ്റേറ്റ് ഫോറം ഒാഫ് ബാങ്കേഴ്സ് ക്ളബ്ബിന്‍റെ ബിസിനസ് മാന്‍ ഒാഫ് ദി ഇയര്‍ അവാര്‍ഡ്. ഏഷ്യാനെറ്റിനെ രാജ്യത്തെ മുന്‍ നിര ചാനലാക്കി വളര്‍ത്തിയതടക്കം രാജ്യത്തെ ടെലിവിഷന്‍ മാധ്യമ രംഗത്തിനു നല്‍കിയ മികവുറ്റ സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് പുരസ്കാരമെന്ന് സംഘാടകര്‍ പറഞ്ഞു. ഈ മാസം 23 ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടി പുരസ്കാരം സമ്മാനിക്കും. മഹാരാഷ്ട്ട്ര ഗവര്‍ണ്ണര്‍ കെ. ശങ്കരനാരായണന്‍ മുഖ്യാതിഥിയായിരിക്കും.
രാജ്യത്തെ നിരവധി മുന്‍ നിര ബാങ്കുകളുടെ മേധാവിമാരും ചടങ്ങില്‍ പങ്കെടുക്കും. മികച്ച പൊതുമേഖലാ ബാങ്കിനുള്ള പുരസ്ക്കാരം ബാങ്ക് ഒാഫ് ബറോഡക്കാണ്. സ്വകാര്യ ബാങ്കിനുള്ള അവാര്‍ഡ് സിറ്റി യൂണിയന്‍ ബാങ്കിനും പുതു തലമുറ ബാങ്കിനുള്ള പുരസ്കാരം യെസ് ബാങ്കിനും ലഭിച്ചു. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നോര്‍ത്ത് മലബാര്‍ ബാങ്കിനാണ്. മികച്ച പൊതുമേഖലാ ബാങ്ക് ശാഖ പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ കോവൂര്‍ ശാഖക്കാണ്. സ്വകാര്യ മേഖലയിലെ പുരസ്കാരം ഫെഡറല്‍ ബാങ്കിന്‍റെ തേഞ്ഞിപ്പലം ശാഖക്കാണ്. മികച്ച ബാങ്കേഴ്സ് ക്ളബിനുള്ള പുരസ്കാരം കണ്ണൂര്‍ ബാങ്കേഴ്സ് ക്ളബിനും ലഭിച്ചു. സ്റ്റേറ്റ് ഫോറം ഒാഫ് ബാങ്കേഴ്സ് ക്ളബ് പ്രസിഡന്‍റ് ശിവദാസന്‍ പിള്ള, ജനറല്‍ സെക്രട്ടറി കെ യു ബാലകൃഷ്ണന്‍, പി പി സുരേഷ്, ഈപ്പന്‍ ജോസഫ് എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
Add comment
Article Calendar
June 2013 |

ARCHIVED ARTICLES
- ► 2013 (50)


Home


