23-Jul-2014 Wednesday

FLASH NEWS അനാഥാലയത്തിനെതിരെ കേസെടുക്കും-കുട്ടികളെ കൊണ്ടുവന്ന സംഭവത്തിൽ അനാഥാലയത്തിനെതിരെ കേസെടുക്കും . കുട്ടിക്കടത്ത് മാനേജ്മെന്റിന്റെ അറിവോടെയാണ് ഝാർഖണ്ഡ് ക്രൈംബ്രാഞ്ച് .

FLASH NEWS KSEBക്ക് വീഴ്ചപറ്റിയെന്ന് അന്വേഷണസംഘം-തൃശ്ശൂരിൽ കരാർ ജീവനക്കാർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ KSEBക്ക് വീഴ്ചപറ്റി . വൈദ്യുതി ബന്ധം വിച്ഛേദിക്കാത്തത് KSEBയുടെ വീഴ്ചയെന്ന് അന്വേഷണസംഘം . KSEBക്ക് വീഴ്ചപറ്റിയെന്ന് അന്വേഷണസംഘം . ലഹരി വിമോചന പദ്ധതിയായ "സുരക്ഷ' സർക്കാർ അനാസ്ഥ മൂലം പാളി . ചരിത്രത്തിലാദ്യമായി നിഫ്റ്റി 7809 പോയിന്റ് കടന്നു . ആലപ്പുഴയിലെ സുരക്ഷയുടെ ഓഫീസ് അടച്ചു പൂട്ടി .

FLASH NEWS ഓഹരി വിപണി റെക്കോ‍ർ‍‍ഡ് നേട്ടത്തിൽ-ദേശീയ എയ്ഡ്സ് നിയന്ത്രണ പരിപാടിയിലാണ് പദ്ധതിയെ ഉൾപ്പെടുത്തിയിരുന്നത് . ആലപ്പുഴ ജില്ലയില്‍ പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് ആറുമാസം .

FLASH NEWS സർക്കാർ പദ്ധതി പാളി-പോസ്റ്റ് സ്ഥാപിക്കുന്പോൾ KSEBയുടെ ജീവനക്കാർ ഒപ്പമുണ്ടായിരുന്നോ എന്നും അന്വേഷിക്കും .

ആശുപത്രിയിൽ പ്രവേശിപ്പിച്ചു-മന്ത്രിസഭായോഗത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മന്ത്രി സിഎൻ ബാലകൃഷ്ണനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ഇന്ത്യൻ സൂപ്പർ ലീഗ്-ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ താരങ്ങളുടെ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്; മോഹൻ ബഗാൻ ഗോൾകീപ്പറും മുൻ ദേശീയ താരവുമായ സന്ദീപ് നന്ദിയെ കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി .

രണ്ട് പേർ അറസ്റ്റിൽ-കൊല്ലത്ത് മന്ത്രവാദത്തിനിടെ യുവതി കൊല്ലപ്പെട്ട കേസിൽ മന്ത്രവാദിയുടെ സഹായികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു;തഴവ സ്വദേശികളായ മുഹമ്മദ് അൻസർ, മുഹമ്മദ് അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്. സി.െഎ വിദ്യാധരന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത് .

വയനാട്ടിൽ വാഹനാപകടം ഒരാൾ മരിച്ചു-വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു; ദൊട്ടപ്പൻകുളം സ്വദേശി റസിയയാണ് മരിച്ചത് .

തീരുമാനമായില്ല-പ്ലസ് വൺ തര്‍ക്കത്തിൽ മന്ത്രിസഭാ ഉപസമിതി യോഗത്തിലും തീരുമാനമായില്ല; മുഖ്യമന്ത്രിയുമായി ഇന്ന് വീണ്ടും ചർച്ച .

മുഖ്യമന്ത്രി ദില്ലിക്ക്-മന്ത്രിസഭാ പുനഃസംഘടനാ ചർച്ചകൾക്കായി മുഖ്യമന്ത്രി ഇന്ന് ദില്ലിക്ക് പോകും; സ്പീക്കറുടെ രാജി സന്നദ്ധതയും ഹൈക്കമാന്റുമായി ചര്‍ച്ച ചെയ്യും .

വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി-കനത്തമഴ കാരണം വയനാട് ജില്ലയിലെ പ്രൊഫഷനൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു .

ഇന്ന് ഹർത്താൽ-കോഴിക്കോട് മെഡിക്കൽ കോളേജ് മുതൽ തൊണ്ടയാട് വരെയുള്ള ഭാഗത്ത് ഇന്ന് ഹർത്താൽ; റോഡിന്റെ ശോച്യാവസ്ഥ പരിഗണിക്കണം എന്നാവശ്യപ്പെട്ടാണ് ഹർത്താൽ .

ഡിസിസി പ്രസിഡന്റിനെ മാറ്റി-കൊല്ലം ഡി.സി.സി പ്രസിഡൻറ് സ്ഥാനത്ത് നിന്ന് പ്രതാപ വര്‍മ തന്പാനെ മാറ്റി; കെ.പി.സി.സി ശുപാര്‍ശ അംഗീകരിച്ച് എ.ഐ.സി.സിയുടേതാണ് നടപടി ; വി. സത്യശീലനാണ് പുതിയ ഡി.സി.സി പ്രസിഡന്‍റ് .

അന്തരിച്ചു-കേരള കോൺഗ്രസ് (എം) കോട്ടയം ഒാഫീസ് സെക്രട്ടറി ബാബുവിന്റെ അച്ഛൻ വി ടി കുര്യൻ(90) അന്തരിച്ചു; സംസ്ക്കാരം നാളെ വൈകീട്ട് നാലിന് ലാസർ പള്ളി സെമിത്തേരിയിൽ .

ദേശീയ വാർത്തകൾ-

പാർലമെന്റിൽ ഇന്ന്-പൊതു ബജറ്റിൻമേലുള്ള ച‍‍ർച്ച രാജ്യസഭയിൽ ഇന്ന് തുടങ്ങും; റെയിൽ ബജറ്റ് ഇന്നലെ രാജ്യസഭ പാസ്സാക്കിയിരുന്നു; ലോക്സഭയിൽ ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ ധനാഭ്യർത്ഥന ചർച്ചയ്ക്കു വരും; 4 മന്ത്രാലയങ്ങളുടെ ധനാഭ്യർത്ഥനകൾ പരിഗണിച്ച ശേഷം ധനകാര്യബിൽ ഈയാഴ്ച തന്നെ ലോക്സഭയിൽ പാസ്സാക്കാനും സാധ്യത .

കേന്ദ്രസർക്കാരിനെതിരെ ചീഫ് ജസ്റ്റിസ് -ജുഡീഷ്യറിക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ആർഎം ലോധ; ട്രിബ്യൂണലുകള്‍ക്ക് പൂര്‍ണ അധികാരം നല്‍കാനും സര്‍ക്കാർ തയ്യാറാകുന്നില്ലെന്നും ലോധ കുറ്റപ്പെടുത്തി .

വിദേശ വാർത്തകൾ-

ഗാസ കത്തുന്നു-ഗാസയിലെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 600 കവിഞ്ഞു; മരിച്ചവരിൽ 80 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് ഐക്യരാഷ്ട്രസഭ .

കായിക വാർത്തകൾ-

കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കം-ഇരുപതാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കം; സ്കോട്ട്‍ലാൻഡിലെ ഗ്ലാസ്‍ഗോയിലാണ് മത്സരങ്ങൾ .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളെയും വാർത്തകളെയും കുറിച്ച് നിങ്ങൾക്ക് പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ അറിയിക്കുക : http://www.nbanewdelhi.com . ലഹരി വിമോചന പദ്ധതിയായ "സുരക്ഷ' സർക്കാർ അനാസ്ഥ മൂലം പാളി; ആലപ്പുഴ ജില്ലയില്‍ പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് ആറുമാസം;ജില്ലയിലെ ഓഫീസും പൂട്ടിക്കിടക്കുന്നു . തൃശൂര്‍ കൊടകരയില്‍ ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വാസുപുരം കുറ്റിപറന്പില്‍ സുരേഷ് ബാബും(45), ഭാര്യ സജില കുമാരി(40), മകള്‍ ആര്‍ദ്ര(16) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്..സജില കുമാരിയും ആര്‍ദ്രയും വിഷം കഴിച്ചും, സുരേഷ് ബാബുവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന സുരേഷ് ബാബുവിന്‍റെ മകന്‍ ആദര്‍ശിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.. സാന്പത്തിക ബാധ്യതകളാല്‍ കുടുംബം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!