20-Apr-2014 Sunday
img

ഇന്ന് ഈസ്റ്റർ-സ്നേഹത്തിന്റേയും പ്രത്യാശയുടേയും സന്ദേശവുമായി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു; ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ; ലോകാവസാനം വരെ വിശ്വാസം കൈവിടരുതെന്ന് പോപ്പ് .

കേരള വാർത്തകൾ-

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണക്കടത്ത്-പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണക്കടത്തിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകും; ബുധനാഴ്ച ഇക്കാര്യത്തിൽ കോടതി തീരുമാനമെടുത്തേക്കും; മുൻ CAG വിനോദ് റായ് അന്വേഷിക്കണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെടും .

ബാർ ലൈസൻസ് പുതുക്കലിൽ തർക്കം-ഉപാധികളോടെ ലൈസൻസ് പുതുക്കാമെന്ന എക്സൈസ് വകുപ്പിന്റെ നിലപാടിനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ രംഗത്ത്; നിലവാരമില്ലാത്ത ബാറുകളെ ഒഴിവാക്കണമെന്ന് ടി.എൻ.പ്രതാപൻ ആവശ്യപ്പെട്ടു; നയപരമായ തീരുമാനം നാളെയെന്ന് മന്ത്രി കെ.ബാബു;കെപിസിസി -സർക്കാർ ഏകോപനസമിതി നാളെ .

കൊച്ചി മെട്രോയ്ക്ക് കോടികളുടെ നഷ്ടം-കൊച്ചി മെട്രോ യാർഡിന്റെ നിർമ്മാണം തുടര്‍ച്ചയായി തടസ്സപ്പെടുന്നതില്‍ ഡിഎംആര്‍സിക്ക് ആശങ്ക; കോടിക്കണക്കിന് രൂപയുടെ നഷ്ടം; മണ്ണടിക്കലും പൈലിംഗും മുടങ്ങി .

അന്തരിച്ചു-കാരൂർ നീലകണ്ഠ പിള്ളയുടെ മകൾ ബി ലീല(77) അന്തരിച്ചു; സംസ്കാരം വൈകീട്ട് മൂന്നിന് മുട്ടന്പലം എൻഎസ്എസ് ശ്മശാനത്തിൽ .

വാഹനങ്ങൾ കൂട്ടിയിടിച്ചു-കോഴിക്കോട് ഫറോക്ക് പുതിയപാലത്തിനടുത്ത് കാറും ബസ്സും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക് .

ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു-നെടുന്പാശ്ശേരി ആവണംകോടിന് സമീപം ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു . ചൊവ്വര സ്വദേശി ടോൾസൺ (16) ആണ് മരിച്ചത് . നാലുപേർ ഒന്നിച്ച് ബൈക്കിൽ യാത്ര ചെയ്തപ്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത് .

യുവാവ് പിടിയിൽ-കരിപ്പൂർ വിമാനത്താവളത്തിൽ 750 ഗ്രാം സ്വർണവുമായി യുവാവ് പിടിയിൽ ; മലപ്പുറം സ്വദേശി അബ്ദുറഹ്മാനെയാണ് കസ്റ്റംസ് പിടികൂടിയത് .

കാട്ടാന ചവിട്ടിക്കൊന്നു-കണ്ണൂർ ആറളം ഫാമിൽ പതിനൊന്നാം ബ്ലോക്കിൽ ആദിവാസി യുവതിയെ കാട്ടാന ചവട്ടിക്കൊന്നു; മാധവി(45)ആണ് മരിച്ചത് .

വാഹനാപകടം-പാലക്കാട് ഒറ്റപ്പാലത്ത് ടിപ്പർ ലോറി കാറിലിലിടിച്ച് 2 പൊലീസുകാർ മരിച്ചു; കല്ലേക്കാട് എ ആർ ക്യാന്പിലെ പൊലീസുകാരൻ റിജി, പറന്പിക്കുളം സ്റ്റേഷനിലെ പൊലീസുകാരൻ രതീഷ് എന്നിവരാണ് മരിച്ചത്; പുലർച്ചെ 12 മണിയോടെയാണ് അപകടം .

ദേശീയ വാർത്തകൾ-

ലാലു പ്രസാദ് യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട്-ആർജെഡി മൂന്നാംചേരിയിലേക്കില്ലെന്ന് ലാലു; കോൺഗ്രസ് സഖ്യത്തിനൊപ്പം ഉറച്ചുനിൽക്കും; മോദിയുടേത് വർഗീയ അജണ്ട മാത്രം;ബിഹാറിൽ മോദി തരംഗമല്ല, ലാലു തരംഗമെന്നും ലാലുപ്രസാദ് യാദവ് .

വിദേശവാർത്തകൾ-

കൊറിയയിലെ ബോട്ടപകടം-ദക്ഷിണകൊറിയയിൽ കടലിൽ മുങ്ങിയ യാത്രാകപ്പൽ നിയന്ത്രിച്ചത് ക്യാപ്റ്റനായിരുന്നില്ലെന്ന് പ്രോസിക്യൂട്ടർ; 36 മൃതദേഹങ്ങൾ കണ്ടെടുത്തു; രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ രണ്ടുമാസം എടുക്കുമെന്ന് വിദഗ്ധർ .

കായിക വാർത്തകൾ-

ഐപിഎൽ ട്വന്റി 20-ഐപിഎല്ലിൽ ഡെൽഹിക്കും ബാംഗ്ലൂരിനും ജയം; ഇന്ന് കിങ്സ് ഇലവൻ പഞ്ചാബ്, രാജസ്ഥാൻ റോയൽസിനെ നേരിടും; ബിസിസിഐ പ്രവ‍ർത്തകസമിതി യോഗം ഇന്ന് മുംബൈയിൽ .

ചെൽസിക്ക് തോൽവി-ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ സണ്ടർലൻഡ് ഒന്നിനെതിരെ രണ്ടുഗോളിന് അട്ടിമറിച്ചു .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന വാർത്തകളെയും പരിപാടികളെയും കുറിച്ച് നിങ്ങൾക്ക് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനെ അറിയിക്കാം; സന്ദർശിക്കുക http://www.nbanewdelhi.com .

JUST IN-

JUST IN-

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!