24-Apr-2014 Thursday
img

FLASH NEWS പൊലീസ് സ്റ്റേഷനിൽ യുവതി തൂങ്ങിമരിച്ച നിലയിൽ-മലപ്പുറം ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ യുവതി തൂങ്ങിമരിച്ച നിലയിൽ . മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത അനീഷ (28) ആണ് മരിച്ചത് .

FLASH NEWS അമിക്കസ് ക്യൂറിക്കെതിരെ സത്യവാങ്മൂലം-അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ക്ഷേത്രാചാരങ്ങൾ തെറ്റിച്ചെന്ന് സത്യവാങ്മൂലം . ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസറാണ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത് . ആചാരങ്ങൾ തെറ്റിച്ച് പൂജ നടത്തിയതായും സത്യവാങ്മൂലം .

FLASH NEWS ക്ഷേത്രം പൊതുസ്വത്തെന്ന് രാജകുടുംബം-ക്ഷേത്രം പൊതുസ്വത്താണെന്ന് മൂലം തിരുന്നാൾ രാമവർമ്മ . സ്വകാര്യസ്വത്തായി കണ്ടത് തെറ്റായെന്നും മൂലം തിരുന്നാൾ രാമവർമ്മ .

കേരള വാർത്തകൾ-

ഇടക്കാല ഉത്തരവ് ഇന്ന്-ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ സംരക്ഷണത്തിനായി സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും . കാണിക്കപ്പുരയിലെ കണക്കെടുപ്പ്, ക്ഷേത്രസ്വത്തുക്കളുടെ സംരക്ഷണം, നിലവറകളുടെ താക്കോൽ‍ ആരെ ഏൽപ്പിക്കണം, പ്രസാദ വിതരണത്തിന്‍റെ അപാകതകൾ, ക്ഷേത്രഭരണം ഉടച്ചുവാർ‍ക്കൽ‍ എന്നീ കാര്യങ്ങളിലായിരിക്കും ഉത്തരവ് .

ഇടുക്കിയിൽ ഹർത്താൽ-ഇടുക്കി ജില്ലയിൽ എൽഡിഎഫ് ആഹ്വാനം ചെയ്ത പന്ത്രണ്ട് മണിക്കൂർ‍ ഹർ‍ത്താൽ തുടങ്ങി . പരിസ്ഥിതിലോല മേഖലകളുടെ ഭൂപടം തയാറാക്കുന്നതിൽ സർക്കാർ‍ തിടുക്കം കാണിക്കുന്നെന്നാരോപിച്ചാണ് ഹർത്താൽ .

പ്രിയപ്പെട്ട എംടി-മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ എംടിക്ക് ആദരമർപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന "പ്രിയപ്പെട്ട എംടി' പരിപാടി ഇന്ന് നടക്കും . കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ രാവിലെ എട്ടരയ്ക്കാണ് പരിപാടികൾ തുടങ്ങുക .

തെരഞ്ഞെടുപ്പ് വാർത്തകൾ-

ആറാംഘട്ടം തുടങ്ങി-ആറാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് തുടങ്ങി . 11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 117 മണ്ഡ‍ലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക .

മോദി ഇന്ന് പത്രിക സമർപ്പിക്കും-ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്രമോദി ഇന്ന് വാരാണസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും .

വിദേശ വാർത്തകൾ-

യുക്രൈൻ പ്രതിസന്ധി സങ്കീർണമാകുന്നു-അമേരിക്കൻ വ്യോമസേനസംഘം പോളണ്ടിലെത്തി . യുക്രൈനിലെ റഷ്യന്‍ താത്പര്യത്തിന് വിരുദ്ധമായി എന്തുണ്ടായാലും പ്രതികരിക്കുമെന്ന് റഷ്യ .

കായികവാർത്തകൾ-

ഐപിഎൽ-ചെന്നൈ സൂപ്പർ കിംഗ്സിന് ഐപിഎല്ലിന്റെ ഏഴാം സീസണില്‍ രണ്ടാംജയം . രാജസ്ഥാന്‍ റോയൽസിനെ 7 റൺസിനാണ് ചെന്നൈ തോൽപ്പിച്ചത് . ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന വാർത്തകളെയും പരിപാടികളെയും കുറിച്ച് നിങ്ങൾക്ക് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനെ അറിയിക്കാം; സന്ദർശിക്കുക http://www.nbanewdelhi.com .

ദേശീയ വാർത്തകൾ-

JUST IN-കുമളിയിൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടയുന്നു .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!