02-Aug-2014 Saturday

FLASH NEWS ഐഒസിയിലെ മിന്നൽ സമരം പിൻവലിച്ചു-ലൈസൻസ് റദ്ദാക്കിയ 11 ടാങ്കർ ലോറികൾക്ക് ലോഡ് നൽകാൻ ധാരണ . തിങ്കളാഴ്ച മുതൽ ലോഡ് നൽകും . ഓരോരുത്തരുടേയും നെഞ്ചത്ത് വിമാനത്താവളം വരണമെന്നാണ് മുഖ്യമന്ത്രി പോലും പറയുന്നത് .

FLASH NEWS മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സുരേഷ് ഗോപി -പ്രകൃതിയെ സംരക്ഷിക്കണമെന്ന കാര്യം മുഖ്യമന്ത്രി മറക്കുന്നുവെന്ന് സുരേഷ് ഗോപി . ജനങ്ങളോട് വിവരക്കേട് പറയരുതെന്നും സുരേഷ് ഗോപി . വിവരമുള്ളവരോട് ചോദിച്ച് കാര്യങ്ങൾ പഠിച്ച് നിലപാട് പ്രഖ്യാപിക്കണം .

FLASH NEWS അബ്ദുള്ളക്കുട്ടിയുടെ മറുപടി-മക്കാവു വിവാദം:വിമർശനങ്ങൾ പുസ്തകം പൂർണ്ണമായി വായിക്കാതെയെന്ന് അബ്ദുള്ളക്കുട്ടി . വിമർശകർ ആദ്യം പുസ്തകം പൂർണ്ണമായി വായിക്കണമെന്നും അബ്ദുള്ളക്കുട്ടി .

FLASH NEWS പാളത്തിൽ വിള്ളൽ-

JUST IN-

കേരള വാർത്തകൾ-

സംസ്ഥാനത്ത് കനത്ത മഴ-മഴക്കെടുതി നേരിടാൻ സംസ്ഥാനം ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി . എറണാകുളം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ദുരന്തനിവാരണ സേനയെത്തും . ചെന്നൈ ആർക്കോണത്ത് നിന്നുള്ള സേനാംഗങ്ങൾ വൈകീട്ടെത്തും . രണ്ടുദിവസം കൂടി മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . മലയോരമേഖലകളിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ . 7 ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി . കാസർകോട് ഒഴുക്കിൽപ്പെട്ട് കാണാതായ കൊന്നക്കാട് സ്വദേശി എൻ.കുഞ്ഞിക്കണ്ണന്റെ മൃതദേഹം കണ്ടെത്തി .

കളക്ടർമാർക്ക് നിർദ്ദേശം നൽകി-സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്; അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയതായി റവന്യൂ മന്ത്രി; മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ നിന്നും വേണ്ടിവന്നാൽ ആളുകളെ ഒഴിപ്പിക്കുമെന്നും അടൂർ പ്രകാശ് .

ജാഗ്രത നിർദ്ദേശം-വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പ്; സമീപ പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം .

മൃതദേഹം കണ്ടെത്തി-കാസർകോട് ചിറ്റാരിപ്പുഴയിൽ കാണാതായ ഒറവങ്കര സ്വദേശി പി.വി രാജേന്ദ്രന്റെ മൃതദേഹം കണ്ടെത്തി .

ബസ്സപകടം-വെഞ്ഞാറമൂട് വെള്ളാൻചിറയിൽ കെഎസ്ആർടിസി ബസ്സിടിച്ച് നാടോടി സ്ത്രീ മരിച്ചു .

നിലപാടിലുറച്ച് ഐ വിഭാഗം-മന്ത്രിസഭാ പുനഃസംഘടന വേണ്ടെന്ന നിലപാട് ഐ വിഭാഗം ഹൈക്കമാൻഡിനെ അറിയിക്കും . രമേശ് ചെന്നിത്തല നേതാക്കളുമായി കൂടിക്കാഴ്ച നടത്തും .

ആർഎസ്പി യോഗം-ആര്‍എസ്പി കേന്ദ്ര സെക്രട്ടറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും . മുന്നണിമാറ്റത്തിൽ വിശദമായ ചര്‍ച്ച ഉണ്ടാകും .

അരുന്ധതിക്കെതിരെ കേസ്സെടുത്തേക്കും-ഗാന്ധിജിക്കെതിരായ പരാമർശത്തിൽ അരുന്ധതി റോയിക്കെതിരെ കേസെടുത്തേക്കും; അരുന്ധതിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ കൈമാറണമെന്ന് സംഘാടകരോട് പൊലീസ് ആവശ്യപ്പെട്ടു . ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിന്റെ ടയർ പൊട്ടി; വിമാനം സുരക്ഷിതമായി ഇറക്കി; യാത്രക്കാർ സുരക്ഷിതരെന്ന് അധികൃതർ .

മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സുരേഷ് ഗോപി-പ്രകൃതിയെ സംരക്ഷിക്കണമെന്ന കാര്യം മുഖ്യമന്ത്രി മറക്കുന്നുവെന്ന് സുരേഷ് ഗോപി; ഓരോരുത്തരുടേയും നെഞ്ചത്ത് വിമാനത്താവളം വരണമെന്നാണ് മുഖ്യമന്ത്രി പോലും പറയുന്നത്; ജനങ്ങളോട് വിവരക്കേട് പറയരുതെന്നും സുരേഷ് ഗോപി;വിവരമുള്ളവരോട് ചോദിച്ച് കാര്യങ്ങൾ പഠിച്ചശേഷമേ നിലപാട് പ്രഖ്യാപിക്കാൻ പാടുള്ളൂവെന്നും സുരേഷ് ഗോപി .

പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്-കൊച്ചി ബ്ലാക്ക്മെയിലിംഗ് കേസ് പ്രതികളായ റുക്സാനയ്ക്കും ബിന്ധ്യയ്ക്കുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും; പ്രതികള്‍ വിദേശത്തേക്ക് പോകാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ് നൽകി .

അപേക്ഷ നൽകി-ജയചന്ദ്രനെ തിരിച്ചറിയൽ പരേഡിന് വിട്ടുതരണമെന്ന് പൊലീസ്; തിരുവനന്തപുരം മെഡി.കോളേജ് സിഐ കോടതിയിൽ അപേക്ഷ നൽകി; നിർഭയ കേന്ദ്രത്തിലെ പെൺകുട്ടിയുടെ പരാതിയിലാണ് നടപടി .

സമരം പിൻവലിച്ചു-കരിപ്പൂർ വിമാനത്താവളത്തിലെ കരാർ ജോലിക്കാർ ഒരു മാസമായി നടത്തിവന്ന സമരം പിൻവലിച്ചു; കരാർ ജീവനക്കാരെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ തുടർന്നാണ് സമരം പിൻവലിച്ചത് .

സർക്കാർ ഡോക്ടർമാരുടെ നിസ്സഹകരണ സമരം-സർക്കാർ ഡോക്ടർമാരുടെ നിസ്സഹകരണ സമരം പിൻവലിക്കാൻ ധാരണ; ഡയസ്നോണും അച്ചടക്ക നടപടികളും പിൻവലിക്കും; ആരോഗ്യവകുപ്പ് സെക്രട്ടറിയും കെജിഎംഒഎയും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം .

നഴ്സുമാർ ചൊവ്വാഴ്ചയെത്തും-ലിബിയയിൽ നിന്നുള്ള ആദ്യ സംഘം ചൊവ്വാഴ്ച കൊച്ചിയിലെത്തും; ഇവർ തിങ്കളാഴ്ച ടുണീഷ്യയിൽ നിന്നും പുറപ്പെടുമെന്ന് വിവരം ലഭിച്ചതായി ബന്ധുക്കൾ .

പലസ്തീൻ അംബാസഡർ ഇന്ന് മലപ്പുറത്ത്-ഇന്ത്യയിലെ പലസ്തീൻ അംബാസഡര്‍ ആദില്‍ ശബാൻ ഹസൻ സാദിഖ് ഇന്ന് മലപ്പുറത്തെത്തും . മുസ്ലീം ലീഗ് സംഘടിപ്പിക്കുന്ന പാണക്കാട് സെയ്ദ് മുഹമ്മദലി ഷിഹാബ് തങ്ങൾ അനുസ്മരണത്തിന്റെ മുഖ്യാതിഥിയായാണ് അദ്ദഹം എത്തുന്നത് .

ഫാക്ടറിയിൽ സ്ഫോടനം-ദില്ലിയിലെ രോഹിണി സെക്ടറിലെ ഫാക്ടറിയിൽ സ്ഫോടനം;ഒരാൾ മരിച്ചു; നാലുപേർക്ക് പരിക്ക് .

വിദേശ വാര്‍ത്തകള്‍-

ഹമാസിനെ കുറ്റപ്പെടുത്തി അമേരിക്ക-യുഎൻ പ്രഖ്യാപിച്ച വെടിനിർത്തൽ പാളിയതിന് ഹമാസിനെ കുറ്റപ്പെടുത്തി അമേരിക്ക . ഇസ്രയേൽ സൈനികനെ ബന്ദിയാക്കിയിട്ടില്ലെന്ന് ഹമാസ് . ഗാസയിൽ ഇന്നലെ മാത്രം 53 പേർ മരിച്ചത് .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്യുന്ന പരിപാടികളെ കുറിച്ച് പരാതികളുണ്ടെങ്കിൽ http://www.nbanewdelhi.com എന്ന വെബ്സൈറ്റിൽ പരാതിപ്പെടാം . മുംബൈ - കന്യാകുമാരി ജയന്തി എക്സ്പ്രസ് കൊല്ലം മൂന്നാംകുറ്റിയിൽ പിടിച്ചിട്ടിരിക്കുന്നു .

പാളത്തിൽ വിള്ളൽ-

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!