ടീം അംഗങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് പാണ്ഡ്യയുടെ ട്വീറ്റ്; വിവാദമായപ്പോള്‍ പിന്‍വലിച്ചു
championstrophy2017
By Web Desk | 08:17 PM June 19, 2017

നമ്മളെ നമ്മള്‍ തന്നെ കൊള്ളയടിച്ചു. എന്തിനാണ് മറ്റുള്ളവരെ പഴിക്കുന്നത് എന്നായിരുന്നു പാണ്ഡ്യ തന്റെ ഒഫീഷ്യല്‍ പേജിലിട്ട ട്വീറ്റ്. ിന്നലെ മത്സരം കഴിഞ്ഞ് 10.15നാണ് പാണ്ഡ്യ വിവാദ ട്വീറ്റിട്ടത്.

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോടേറ്റ തോല്‍വിയില്‍ അരിശംമൂത്ത് ഹര്‍ദ്ദീക് പാണ്ഡ്യ സ്വന്തം ടീം അംഗങ്ങള്‍ക്കെതിരെ തുറന്നടിച്ച് ട്വീറ്റിട്ടു. എന്നാല്‍ വിവാദമാവുമെന്ന് കണ്ട് ട്വീറ്റ് പാണ്ഡ്യ ഉടന്‍ പിന്‍വലിക്കുകയും ചെയ്തു. നമ്മള്‍ നമ്മള്‍ തന്നെ തോല്‍പ്പിച്ചു. എന്തിനാണ് മറ്റുള്ളവരെ പഴിക്കുന്നത് എന്നായിരുന്നു പാണ്ഡ്യ തന്റെ ഒഫീഷ്യല്‍ പേജിലിട്ട ട്വീറ്റ്. ഇന്നലെ മത്സരം കഴിഞ്ഞ് 10.15നാണ് പാണ്ഡ്യ വിവാദ ട്വീറ്റിട്ടത്.

എന്നാല്‍ സ്വന്തം ടീം അംഗങ്ങള്‍ക്കെതിരെ ഇത്തരമരു ട്വീറ്റിട്ടാല്‍ അത് വിവാദമാവുമെന്ന് തിരിച്ചറിഞ്ഞ പാണ്ഡ്യ ഉടന്‍ ട്വീറ്റ് ഡീലിറ്റ് ചെയ്തു. തന്നെ റണ്ണൗട്ടാക്കിയ ജഡേജയെയും മോശം ബൗളിംഗിലൂടെ കളി കളഞ്ഞുകുളിച്ച ജസ്പ്രീത് ബൂമ്രയെയുമാണ് പാണ്ഡ്യ ലക്ഷ്യമിട്ടതെന്നാണ് സൂചന.

ആറ് വിക്കറ്റ് വീണശേഷം പാണ്ഡ്യയിലൂടെ ഇന്ത്യ അപ്രതീക്ഷിത തിരിച്ചടി നല്‍കിക്കൊണ്ടിരിക്കുമ്പോഴാണ് ജഡേജയുമായുള്ള ധാരണപ്പിശകില്‍ പാണ്ഡ്യ റണ്ണൗട്ടാവുന്നത്. 43 പന്തില്‍ 76 റണ്‍സെടുത്ത പാണ്ഡ്യയുടെ പ്രകടനം കൂടി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ തോല്‍വി കൂടുതല്‍ ദയനീയമാകുമായിരുന്നു.

 

Show Full Article
RECOMMENDED