21-Apr-2014 Monday
img

FLASH NEWS പ്രസ്താവനയ്ക്കെതിരെ പരാതി നൽകി-പ്രവീൺ തൊഗാഡിയയുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് തെര.കമ്മീഷന് പരാതി നൽകി . പ്രസ്താവന ദേശവിരുദ്ധമെന്ന് കോൺഗ്രസ് . പ്രവീൺ തൊഗാഡിയയ്ക്കെതിരെ നടപടി എടുക്കണമെന്ന് കോൺഗ്രസ് .

JUST IN-പെരുന്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളുടെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു; പരാതിക്കാർക്ക് ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി . കണ്ണൂരിൽ ക്വാറി അപകടത്തിൽ ഒരു മരണം; ഷാജി(45) ആണ് മരിച്ചത് .

കേരള വാർത്തകൾ-

രാജകുടുംബം എതിർക്കില്ല-പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് വിനോദ് റായിയെ ചുമതലപ്പെടുത്തണമെന്ന അമിക്കസ് ക്യൂറിയുടെ ആവശ്യത്തെ എതിർക്കില്ലെന്ന് രാജകുടുംബം;റിപ്പോർട്ടിലെ കണ്ടെത്തലുകളെ പൂർണമായി എതിർക്കേണ്ടെന്നും തീരുമാനം; ഇക്കാര്യം 23ന് സുപ്രീംകോടതിയെ അറിയിക്കും .

പുരസ്കാരം നൽകിയത് ആളുമാറി-സംസ്ഥാന ചലച്ചിത്ര അവാർഡിനെച്ചൊല്ലി പുതിയ വിവാദം; മികച്ച ഗായകനുള്ള പുരസ്കാരം ആളുമാറിയാണ് നൽകിയതെന്ന് പരാതി;ഒറീസയിലെ ഗാനത്തിന് കാർത്തിക്കിനാണ് മികച്ച ഗായകനുള്ള പുരസ്കാരം കിട്ടിയത്; എന്നാൽ പ്രദീപ് ചന്ദ്രകുമാർ ആണ് സിനിമയിൽ ഈ പാട്ട് പാടിയത്; ഇക്കാര്യം നേരത്തെ ജൂറിയെ അറിയിച്ചിരുന്നതായി സംഗീത സംവിധായകൻ രതീഷ് വേഗ .

മുളകുപൊടിയിൽ രാസപദാർത്ഥം-കോതമംഗലത്ത് കയറ്റുമതി ചെയ്യാനിരുന്ന 13 ടൺ മുളകുപൊടിയിൽ രാസപദാർത്ഥം കണ്ടെത്തി; ഭക്ഷ്യസുരക്ഷാ വകുപ്പ് ഇത് നശിപ്പിക്കുന്നു .

ശബരീനാഥ് കീഴടങ്ങി-ടോട്ടൽ ഫോർ യു തട്ടിപ്പ് കേസ് പ്രതി ശബരീനാഥ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി . രണ്ടുവർഷത്തോളമായി ഒളിവിലായിരുന്നു ശബരീനാഥ് . ജീവന് ഭീഷണിയെന്ന് ശബരീനാഥ്, മെയ് 5 വരെ റിമാൻഡ് ചെയ്തു .

ശബരീനാഥ് ഹർജി നൽകി-സെൻട്രൽ ജയിലിലേക്കേ മാറ്റാവൂ എന്നാവശ്യപ്പെട്ട് ശബരീനാഥ് ഹർജി നൽകി . ഹർജി റിമാൻഡ് കാലാവധി കഴിഞ്ഞ് പരിഗണിക്കും .

രാജ്യംവിട്ട് പോയിട്ടില്ലെന്ന് ശബരീനാഥ്-ഇത്രയുംനാൾ ഹിമാലയത്തിലായിരുന്നുവെന്നും രാജ്യംവിട്ട് പോയിട്ടില്ലെന്നും ശബരീനാഥ് .

ബാർ ലൈസൻസിൽ ധാരണയായില്ല-ബാർ ലൈസൻസിന്റെ കാര്യത്തിൽ ധാരണയായില്ല;സർക്കാർ - പാർട്ടി ഏകോപനസമിതി യോഗത്തിലാണ് ധാരണയാകാത്തത്;ബാറുകളുടെ വിഷയം ഇന്ന് ചർച്ചയ്ക്കെടുത്തില്ലെന്ന് വി എം സുധീരൻ;മറ്റന്നാൾ വീണ്ടും യോഗം ചേരും .

"ബാറുകൾക്ക് നിയന്ത്രണം വേണം'-നിലവാരമില്ലാത്ത ബാറുകൾക്ക് നിയന്ത്രണം വേണമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി; പെട്ടിയിലിരിക്കുന്ന വോട്ടുകളെപ്പറ്റി പറയുന്നത് മണ്ടത്തരമാണെന്നും കുഞ്ഞാലിക്കുട്ടി .

ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തണം-ബാറുകളുടെ നിലവാരം പരിശോധിക്കാൻ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തണമെന്ന് ടി എൻ പ്രതാപൻ .

യുവതിയെ കുത്തിക്കൊന്നു-ഇടുക്കി കുമളിയിൽ ബസ് സ്റ്റാന്റിൽ യുവാവ് യുവതിയെ കുത്തിക്കൊലപ്പെടുത്തി; തമിഴ്നാട് ബോഡി സ്വദേശി അന്നലക്ഷ്മിയാണ് മരിച്ചത്; ഒപ്പം താമസിച്ചിരുന്ന മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ .

ചികിത്സയ്ക്കിടെ വിദ്യാർത്ഥി മരിച്ചു-മാനന്തവാടിയിൽ ചികിത്സയ്ക്കിടെ വിദ്യാർത്ഥി മരിച്ചു; മാനന്തവാടി കണിയാരം പാലക്കുളി ദേവിക (8) ആണ് മരിച്ചത്; മരുന്നുമാറി കുത്തിവെച്ചുവെന്നാരോപണം .

"അധികാരം ഗവർണ്ണ‌ർക്ക്'-വിസിയെ നീക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഗവർണ്ണറാണെന്ന് സുപ്രീംകോടതി . എംജി സർവ്വകലാശാല വി സി എ വി ജോർജിന്റെ വാദം കോടതി അംഗീകരിച്ചില്ല . പരാതി ജഡ്ജിമാരെക്കൊണ്ട് അന്വേഷിപ്പിേക്കണ്ടെന്നും സുപ്രീം കോടതി .

വിപണിയിൽ നേട്ടം-നിഫ്റ്റി 6818ലും സെൻസെക്സ് 22,765 പോയിന്റിലും ക്ലോസ് ചെയ്തു .

സ്വർണവില കുറഞ്ഞു-സ്വർണവില ഗ്രാമിന് 15 രൂപ കുറഞ്ഞ് 2785 രൂപയായി; പവന് 120 രൂപ കുറഞ്ഞ് 22,280 രൂപ .

എക്സൈസ് ചോദ്യം ചെയ്തയാൾ മരിച്ച നിലയിൽ -നടുവണ്ണൂർ ബ്രൗൺഷുഗർ കേസിൽ എക്സൈസ് ചോദ്യം ചെയ്തയാൾ മരിച്ച നിലയിൽ . വടകര ചെമ്മരുതൂർ സ്വദേശി ശ്രീജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ശ്രീജിത്തിനോട് എക്സൈസ് ആവശ്യപ്പെട്ടിരുന്നു .

ടോം ജോസഫിനെ സസ്പെൻഡ് ചെയ്തു-വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ടോം ജോസഫിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു; പത്തനംതിട്ടയിൽ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർ‍ന്നാണ് നടപടി; നിലവിൽ പാലക്കാട് വാണിജ്യനികുതി അപലേറ്റ് ട്രൈബ്യൂണൽ അംഗമാണ് ടോം ജോസഫ് .

അടിയന്തരയോഗം വിളിക്കണം-കൊച്ചി മെട്രോ നിര്‍മ്മാണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തരയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി മേയര്‍ ടോണി ചമ്മിണി മുഖ്യമന്ത്രിക്ക് കത്തയച്ചു; മുട്ടം യാര്‍ഡിന്‍റെ നിര്‍മ്മാണ പ്രശ്നവും ഗതാഗതക്കുരുക്കും പരിഹരിക്കണമെന്നാവശ്യം .

സ്റ്റീൽ ബോംബ് കണ്ടെത്തി-കണ്ണൂർ പയ്യന്നൂരിനടുത്ത് അന്നൂരിൽ പൊലീസ് നടത്തിയ റെയ്ഡിൽ സ്റ്റീൽ ബോംബ് കണ്ടെത്തി .

മിന്നലേറ്റ് മരിച്ചു-പത്തനാപുരത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു; കൂടൽ സ്വദേശി നിസാർ(46) ആണ് മരിച്ചത് .

ദേശീയവാർത്തകൾ-

പാസ്വാൻ ഏഷ്യാനെറ്റ് ന്യൂസിനോട്-തെരഞ്ഞെടുപ്പിന് ശേഷം NDA അധികാരത്തിലെത്തിയാൽ പൊതുമിനിമം പരിപാടി ഉണ്ടാകുമെന്ന് ലോക് ജനശക്തി പാർട്ടി നേതാവ് രാംവിലാസ് പാസ്വാൻ ഏഷ്യാനെറ്റ് ന്യൂസിനോട് .

ഗോവ സർക്കാരിന് നോട്ടീസ് -തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാലിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി ഗോവ സർക്കാരിന് നോട്ടീസ് നൽകി; നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു .

ഉപാധികൾ മുന്നോട്ട് വച്ചു-സുബ്രതോ റോയിയുടെ മോചനത്തിനായി സഹാറ ഗ്രൂപ്പ് പുതിയ ഉപാധികൾ മുന്നോട്ട് വച്ചു; ജാമ്യത്തിനായി 3000 കോടി രൂപ മൂന്നു ദിവസനത്തിനകം നൽകാമെന്നാണ് ശുപാർശ; കൂടാതെ 2000 കോടി രൂപ മെയ് 30നകം നൽകും; 5000 കോടിരൂപയുടെ ബാങ്ക് ഗ്യാരണ്ടി മൂന്നു മാസത്തിനകം നൽകാമെന്നും ശുപാർശ .

സിബിഐ ചോദ്യം ചെയ്തു-കൽക്കരി കേസിൽ മുൻ കേന്ദ്രസഹമന്ത്രി ദാസരി നാരായണ റാവുവിനെ സിബിഐ ചോദ്യം ചെയ്തു .

പണിമുടക്ക് പിൻവലിച്ചു-ഏപ്രിൽ അവസാനവാരം മുതൽ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു; ആനുകൂല്യങ്ങൾ മരവിപ്പിക്കൽ ഉത്തരവ് സർക്കാർ പിൻവലിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത് .

കായികവാർത്തകൾ-

"അർജുന അവാർഡിന് അർഹതയില്ല'-രഞ്ജിത്ത് മഹേശ്വരിക്ക് അർജുന അവാർഡിന് അർഹതയില്ലെന്ന് കേന്ദ്ര സർക്കാർ . 2009 ൽ അത്‌ലറ്റിക് ഫെഡറേഷൻ രഞ്ജിത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു . ഈ സാഹചര്യത്തിൽ അവാർഡ് നൽകാനാകില്ലെന്നും സർക്കാർ സുപ്രിംകോടതിയിൽ .

ഐ ലീഗ് കിരീടം ബംഗലൂരു എഫ്.സിക്ക് -ഐ ലീഗ് ഫുട്ബോളിൽ ബംഗലൂരു എഫ്.സിക്ക് ആദ്യ കിരീടം;ഡെംപോയ്ക്കെതിരെ 4-2ന് ജയിച്ചതോടെയാണ് ബംഗലൂരു എഫ്.സി. ലീഗിൽ ഒന്നാമതെത്തിയത്;ഇന്നത്തെ ജയത്തോടെ 23 കളികളിൽ നിന്ന് 44 പോയിന്റുമായാണ് കിരീടം ഉറപ്പിക്കുന്നത് .

പാസ് വിതരണം തുടങ്ങി-ഏഷ്യാനെറ്റ് ന്യൂസും കോഴിക്കോട് കോര്‍പറേഷനും ചേര്‍ന്ന് ഈ മാസം 24ന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ സംഘടിപ്പിക്കുന്ന "പ്രിയപ്പെട്ട എംടി' എന്ന പരിപാടിക്കുള്ള പാസുകള്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ കോഴിക്കോട് പി ടി ഉഷ റോഡിലെ ഓഫീസില്‍ നിന്ന് ലഭിക്കും .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന വാർത്തകളെയും പരിപാടികളെയും കുറിച്ച് നിങ്ങൾക്ക് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനെ അറിയിക്കാം; സന്ദർശിക്കുക http://www.nbanewdelhi.com .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!