28-Jul-2014 Monday

BREAKING NEWS കൊച്ചി ബ്ലാക്ക്മെയിലിങ്ങ് കേസ് -

BREAKING NEWS ബിന്ധ്യയുടെ അടുത്ത സുഹൃത്തിനെ ചോദ്യം ചെയ്യുന്നു-പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലാണ് ചോദ്യം ചെയ്യുന്നത് .

BREAKING NEWS ബിന്ധ്യയുടെ സുഹൃത്ത് ഏഷ്യാനെറ്റ് ന്യൂസിനോട്-പ്രമുഖരുടെ പേരുപറഞ്ഞ് കേസ് വഴിതിരിക്കാൻ പ്രതികൾക്ക് പദ്ധതിയെന്ന് സുഹൃത്ത് . ഇതിനുമുന്പും ബിന്ധ്യ പലതവണ തട്ടിപ്പ് നടത്തിയിരുന്നതായും സുഹൃത്ത് . ബ്ലാക്ക് മെയിലിങ്ങിന് വലവിരിക്കാൻ പ്രതികൾ ഉപയോഗിച്ച ചിത്രങ്ങൾ പുറത്ത് . കൊച്ചിയിൽപാര്‍ട്ടി സംഘടിപ്പിച്ചത് my kochi online ഫേസ് ബുക്ക് പേജ് വഴി . മൂന്നാറും,തട്ടേക്കാടും പാര്‍ട്ടി ഒരുക്കിയവര്‍ തന്നെയാണ് കൊച്ചിയിലും പാർട്ടിനടത്തിയത് . ഇവർ മുന്പ് നടത്തിയ തീം പാർട്ടിയുടെ ചിത്രങ്ങൾഏഷ്യാനെറ്റ് ന്യൂസിന് .

FLASH NEWS കൊച്ചി ബ്ലാക്ക്മെയിലിങ്ങ് കേസ് -ബിന്ധ്യയുടെ അടുത്ത സുഹൃത്തിനെ ചോദ്യം ചെയ്യുന്നു . പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലാണ് ചോദ്യം ചെയ്യുന്നത് .

FLASH NEWS ബിന്ധ്യയുടെ സുഹൃത്ത് ഏഷ്യാനെറ്റ് ന്യൂസിനോട്-പ്രമുഖരുടെ പേരുപറഞ്ഞ് കേസ് വഴിതിരിക്കാൻ പ്രതികൾക്ക് പദ്ധതിയെന്ന് സുഹൃത്ത് . ഇതിനുമുന്പും ബിന്ധ്യ പലതവണ തട്ടിപ്പ് നടത്തിയിരുന്നതായും സുഹൃത്ത് . ബ്ലാക്ക് മെയിലിങ്ങിന് വലവിരിക്കാൻ പ്രതികൾ ഉപയോഗിച്ച ചിത്രങ്ങൾ പുറത്ത് .

FLASH NEWS കൊച്ചിയിലെ ലഹരിപാർട്ടി:4 പേർ അറസ്റ്റിൽ-നിശാപാർട്ടിക്കിടെ ലഹരിമരുന്ന് പിടിച്ചതിനെ തുടർന്നാണ് ഇവരെ പിടികൂടിയത് . പിടിയിലായവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു . എലിസബത്ത് ആന്റണി,പ്രശാന്ത്, ശ്രീകുമാർ, മനോജ് എന്നിവരാണ് അറസ്റ്റിലായത് . പ്രശാന്തിന്റെ ഉടമസ്ഥതയിലുളള MY KOCHIN ഗ്രൂപ്പാണ് പാർട്ടി നടത്തിയത് . 4 പേർ അറസ്റ്റിൽ .

കേരള വാർത്തകൾ-

ബ്ലാക്ക്മെയിലിംഗിൽ പുതിയ കേസ്-വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യ പ്രത്യേകസംഘം അന്വേഷിക്കും; ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം പ്രത്യേക സംഘം അന്വേഷിക്കും; ആത്മഹത്യാക്കുറിപ്പിൽ ബ്ലാക്ക്മെയിലിംഗ് സംഘത്തെക്കുറിച്ച് സൂചനയുണ്ടായിരുന്നു; ബിന്ധ്യ, രുക്സാന എന്നിവർക്കെതിരെയാണ് കേസെടുക്കുക .

രവീന്ദ്രന്റെ ദുരൂഹമരണം-ബ്ലാക്ക് മെയിംലിഗ് സംഘവുമായി ബന്ധമുണ്ടെന്ന് പ്രാഥമിക നിഗമനമെന്ന് പൊലീസ് ;12 പേരുടെ മൊഴി രേഖപ്പെടുത്തി; സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് രവീന്ദ്രന്റെ ആത്മഹത്യക്കുറിപ്പിൽ സൂചന .

അന്വേഷണം സിനിമാ നിർമ്മാതാവിലേക്കും-കൊച്ചിയിൽ ബോട്ടിൽ നടത്തിയ നിശാപ്പാർട്ടിക്കിടെ മയക്കുമരുന്ന് കണ്ടെടുത്ത സംഭവം ;സിനിമാ നിർമ്മാതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതം; മുൻപും ഇയാൾ ഇതു പോലെ നിശാ പാർട്ടികൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് ;ഫേസ്ബുക്ക് വഴിയായിരുന്നു ഇയാളുടെ ഇടപാടുകള്‍ ;കുറ്റക്കാർക്കെതിരെ നടപടിയുണ്ടാവുമെന്ന് എക്സൈസ്മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് .

ഹോർട്ടികോർപ്പിൽ തട്ടിപ്പ് തുടരുന്നു-ഹോർട്ടികോർപ്പ് തിരിമറിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് ;ക‌ർഷകരിൽ നിന്നും നേരിട്ട് പച്ചക്കറി സംഭരിക്കുന്നെന്ന വാദം പൊളിയുന്നു ;വിപണിയിൽ ഇടപെടേണ്ട ഹോർട്ടികോർപ്പ് നടത്തുന്നത് വെറും കച്ചവടം; ലാഭം കൊയ്യുന്നത് തമിഴ്നാട്ടിലെ ഇടനിലക്കാരും മൊത്തവിതരണക്കാരും;ഹോർട്ടികോർപ്പ് തട്ടിപ്പിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് കൃഷിമന്ത്രി .

പെരുന്നാളിനൊരുങ്ങി വിശ്വാസികൾ-ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു .

സംസ്ഥാനത്ത് പെരുന്നാൾ നാളെ-സംസ്ഥാനത്ത് ചെറിയ പെരുന്നാൾ നാളെ; പാണക്കാട് ഹൈദരലി തങ്ങളും മറ്റ് വിഭാഗങ്ങളുടെ ഖാസിമാരും പെരുന്നാൾ നാളെ ആയിരിക്കുമെന്ന് അറിയിച്ചു .

നാളെ പൊതുഅവധി-പെരുന്നാൾ പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതുഅവധി; ബാങ്കുകൾ ഒഴികെയുള്ള സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു; കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനും, ഹൈക്കോടതിക്കും അവധി ബാധകമാകും .

പരീക്ഷകൾ മാറ്റി-ആരോഗ്യസർവ്വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു; ബി എസ് സി നഴ്സിംഗ് തിയറിപരീക്ഷ ബുധനാഴ്ച നടക്കും .

പ്ലസ് ടുവിൽ അഴിമതി ആരോപണം വീണ്ടും-ലീഗ് പ്രാദേശിക നേതൃത്വം കോഴ ആവശ്യപ്പെട്ടെന്ന് ആരോപണം; ആരോപണവുമായി കോഴിക്കോട് എളേറ്റിൽ എം.ജെ.സ്കൂൾ സെക്രട്ടറി; കോഴ നൽകാത്തതിനാൽ പ്ലസ് ടു അധിക ബാച്ച് അനുവദിച്ചില്ലെന്നും ആരോപണം;ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ എസ്എസ്എൽസി പാസായ സ്കൂളാണ് ഇത്;ആരോപണം അടിസ്ഥാനരഹിതമെന്ന് മുസ്ലീം ലീഗ് ;ആരാണ് കോഴ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കണമെന്ന് ലീഗ് ജില്ലാ സെക്രട്ടറി .

മൂന്നാറിലെ കയ്യേറ്റങ്ങൾ-മൂന്നാറിലെ കയ്യേറ്റ വിഷയത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം കൂടുതൽ പ്രതിസന്ധിയിലേക്ക്; ഹൈക്കോടതി ഉത്തരവുകളില്ലാതെ കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടി വേണ്ടെന്നാണ് അനൗദ്യോഗിക ധാരണ .

പെൺവാണിഭ സംഘം പിടിയിൽ-കോട്ടയത്ത് പതിനാറുകാരിയെ പീഡിപ്പിച്ച പെണ്‍വാണിഭ സംഘത്തിലെ ഇടനിലക്കാർ പൊലീസ് പിടിയില്‍; ഇടനിലക്കാരായ ശരണ്യയും സോമനുമാണ് പൊലീസ് പിടിയിലായത് .

പ്രവേശനത്തിൽ ക്രമക്കേടെന്ന് ആരോപണം-സൂപ്പർ സ്പെഷ്യാലിറ്റി പ്രവേശനത്തിൽ ക്രമക്കേടെന്ന് ആരോപണം; ഡോക്ടർമാരുടെ സൂപ്പർ സ്പെഷ്യാലിറ്റി പ്രവേശനത്തിൽ ക്രമക്കേടെന്ന് KGMOA ; പ്രവേശനത്തിന് സർക്കാ‍ർ ഡോക്ടർമാരെ തഴയുന്നുവെന്ന് ആരോപണം .

കാറപകടം-ആലപ്പുഴയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ട് മരണം; പത്തനംതിട്ട സ്വദേശികളായ അരുണ്‍ എസ് ലാലും പാട്രികും ആണ് മരിച്ചത് .

ദേശീയ വാർത്തകൾ-

യുപിഎസ്‍സി പരീക്ഷാവിവാദം-യു പി എസ് സി പരീക്ഷാർഥികൾ കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി .

കെ ജി ബാലകൃഷ്ണനെതിരെ കട്ജു -കൊളീജിയത്തിനെതിരെ ആരോപണവുമായി വീണ്ടും കട്ജു ;മുൻ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സ്ഥാനക്കയറ്റത്തിനെതിരെ താൻ നിലപാടെടുത്തു; പി ഡി ദിനകരനെ സുപ്രീംകോടതി ജഡ്ജിയാക്കരുതെന്നായിരുന്നു തന്റെ നിലപാട്; ദിനകരനെ സുപ്രീംകോടതി ജഡ്ജിയാക്കാൻ K G ബാലകൃഷ്ണൻ പ്രത്യേകതാത്പര്യം കാട്ടിയെന്നും കട്ജു .

രാഹുലിനെതിരെ കെ എസ് യു-നിലവിലെ രീതിയിൽ സംഘടനാതെരഞ്ഞെടുപ്പ് പറ്റില്ലെന്ന് കെ എസ് യു; തെരഞ്ഞെടുപ്പ് രീതി മാറ്റണമെന്ന് കെ എസ് യു വീണ്ടും ആവശ്യപ്പെട്ടു; പരിഷ്കരണം വേണമെന്ന് കെ എസ് യു നേരത്തെയും ആവശ്യപ്പെട്ടിരുന്നു; തിടുക്കപ്പെട്ട് തെരഞ്ഞെടുപ്പ് വേണ്ടെന്നും കെ എസ് യു; പുതിയ തെരഞ്ഞെടുപ്പ് രീതി നിശ്ചയിച്ചത് രാഹുൽഗാന്ധിയാണ് .

സംഘർഷം-പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് - സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി; സംഘർഷത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു .

സ്റ്റേ ചെയ്തു-തെരഞ്ഞെടുപ്പ് കമ്മീഷൻ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാനയച്ച നോട്ടീസ് ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു; പണം നൽകി വാർത്ത നൽകിയെന്ന ആരോപണത്തെത്തുടർന്നാണ് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ അശോക് ചവാന് നോട്ടീസയച്ചത് .

വിദേശ വാർത്തകൾ-

ആക്രമണം തുടരുന്നു-ഹമാസ് വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഗാസയിൽ ആക്രമണം തുടരുന്നു; ഹമാസ് നിലപാടിനോട് ഇസ്രായേൽ ഇതുവരെ പ്രതികരിക്കാത്തത് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് മധ്യസ്ഥരുടെ വിലയിരുത്തൽ .

ലിബിയയിൽ സംഘർഷം രൂക്ഷം-ലിബിയയിൽ സംഘർഷം രൂക്ഷമായതോടെ അമേരിക്കയും ബ്രിട്ടണും പൗരന്മാരെ നാട്ടിലെത്തിക്കാനുളള ശ്രമം തുടങ്ങി; ലിബിയിൽ ജോലിയെടുക്കുന്ന പൗരന്മാരെ തുർക്കിയും തിരിച്ചുവിളിച്ചു .

ലഡാക്കിൽ ചൈനയുടെ കടന്നുകയറ്റം-ഇന്ത്യൻ അതിർത്തിയിൽപെട്ട ഡെംകോകിൽ ചൈനീസ് സൈനികർ ടെൻഡുകൾ സ്ഥാപിച്ചു .

കായിക വാർത്തകൾ-

കോമൺവെൽത്ത് ഗെയിംസ്-

ഇന്ത്യയ്ക്ക് ആറാം സ്വർണം-ഗ്ലാസ്ഗോയിൽ ഇന്ത്യക്ക് ആറാം സ്വർണം; ഭാരോദ്വഹനത്തിൽ സതീഷ് ശിവലിംഗമാണ് സ്വർണം നേടിയത്;ഇതേയിനത്തിൽ വെള്ളിയും ഇന്ത്യ സ്വന്തമാക്കി .

സതാംപ്ടൺ ക്രിക്കറ്റ് ടെസ്റ്റ്-സതാംപ്ടണ്‍ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയിൽ; ആദ്യ ദിവസം കളിനിർത്തുന്പോൾ, 2 വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് .

പരീക്ഷ മാറ്റാൻ സാധ്യത-UPSC പരീക്ഷ നീട്ടി വയ്ക്കാൻ സാധ്യതയെന്ന് മന്ത്രി ജിതേന്ദ്രസിംഗ് ;രാജ്നാഥ് സിംഗുമായും അരുൺ ജയ്റ്റിലിയുമായും ജിതേന്ദ്രസിംഗ് കൂടിക്കാഴ്ച നടത്തുന്നു .

JUST IN-കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്ലസ്ടു അനുവദിച്ചതിലും അന്വേഷണം വേണമെന്ന് വെളളാപ്പളളി .

JUST IN-

JUST IN-ലോകായുക്ത നാളെ നടത്താനിരുന്ന കേസുകൾ ബുധനാഴ്ചയിലേക്ക് മാറ്റി; സഹറൻപൂരിലെ സംഘർഷമേഖല നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് യു പി എസ് സി പരീക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും രാജ്നാഥ് സിംഗ് .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!