29-Jul-2014 Tuesday

BREAKING NEWS ലോട്ടറി കേസിൽ കേരളത്തിന് തിരിച്ചടി-സിക്കിം സർക്കാരിന്റെ ലോട്ടറി നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി . സാന്റിയാഗോ മാർട്ടിന് അനുകൂലമായാണ് വിധി . എല്ലാ ലോട്ടറികളും നിരോധിക്കാതെ സിക്കിം ലോട്ടറി മാത്രം നിരോധിക്കാനാകില്ല .

BREAKING NEWS വിധി സാന്റിയാഗോ മാർട്ടിന് അനുകൂലം-

FLASH NEWS ഇന്ത്യക്ക് വെള്ളി-25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ ഇന്ത്യയുടെ ഹർപ്രീത് സിംഗിന് വെള്ളി .

FLASH NEWS സർക്കാരിന് ആശയക്കുഴപ്പമെന്ന് വി.എസ്.-മൂന്നാർ കോടതി വിധിയെക്കുറിച്ച് സർക്കാരിന് ആശയക്കുഴപ്പമെന്ന് വി.എസ്. . അപ്പീലോ റിവ്യു പെറ്റീഷനോ എന്നതിൽ പോലും തീരുമാനമെടുക്കാനാകുന്നില്ല .

FLASH NEWS ഷൂട്ടിംഗിൽ ഇന്ത്യക്ക് വെങ്കലം-പുരുഷന്മാരുടെ ട്രാപ്പ് വിഭാഗത്തിൽ മാനവ്ജിത് സന്ധുവാണ് വെങ്കലം നേടിയത് .

FLASH NEWS ലോട്ടറി കേസിൽ കേരളത്തിന് തിരിച്ചടി-സിക്കിം സർക്കാരിന്റെ ലോട്ടറി നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി . സാന്റിയാഗോ മാർട്ടിന് അനുകൂലമായാണ് വിധി .

FLASH NEWS ഓസ്ട്രേലിയ ഇന്ത്യയെ തോൽപിച്ചു-കോമൺവെൽത്ത് ഗെയിംസ് ഹോക്കി: ഓസ്ട്രേലിയ ഇന്ത്യയെ തോൽപിച്ചു .

JUST IN-പാലക്കാട് കഞ്ചിക്കോട്ട് മൂന്ന് മ്ലാവുകളെ ചത്ത നിലയിൽ കണ്ടെത്തി; ഇവയുടെ ദേഹത്ത് വെടിയേറ്റ പാടുകളുണ്ട്; വേട്ടയാടിയതാണെന്നാണ് സംശയം .

കേരള വാർത്തകൾ-

മൂന്നാർ വിധിയെ ചോദ്യം ചെയ്യും-മൂന്നാർ വിധിയെ സർക്കാർ കോടതിയിൽ ചോദ്യം ചെയ്യും;കൊച്ചിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം;അപ്പീൽ പോകണോ റിവ്യൂ പെറ്റീഷൻ നൽകണോ എന്ന് ആലോചിക്കും;വിധിപ്പകർപ്പ് കിട്ടിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി;കോടതി സ്റ്റേ ഇല്ലാത്ത ഭൂമി ഒഴിപ്പിക്കാനും തീരുമാനം .

സർക്കാരിന് ആശയക്കുഴപ്പമെന്ന് വി.എസ്.-മൂന്നാർ കോടതി വിധിയെക്കുറിച്ച് സർക്കാരിന് ആശയക്കുഴപ്പമെന്ന് വി.എസ്.;അപ്പീലോ റിവ്യു പെറ്റീഷനോ എന്നതിൽ പോലും തീരുമാനമെടുക്കാനാകുന്നില്ലെന്നും വി.എസ്.അച്യുതാനന്ദൻ .

മൂന്നാർ ട്രിബ്യൂണൽ പ്രവർത്തനം സർ‍ക്കാർ അട്ടിമറിച്ചു-ട്രിബ്യൂണൽ നിയമത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ ഭേദഗതി ഇതുവരെ നടപ്പാക്കിയില്ല; 2011ൽ ഹൈക്കോടതിയിൽ സർക്കാ‍ർ പറഞ്ഞ ഭേദഗതിയാണ് നടപ്പാക്കാതിരുന്നത്; സുപ്രീംകോടതി വിധിക്ക് വിരുദ്ധമായാണ് ട്രിബ്യൂണൽ നിയമം ഉണ്ടാക്കിയത്; നിയമത്തിലെ അപാകതകൊണ്ട് പ്രദേശത്തെ മുഴുവൻ വസ്തു തർക്കങ്ങളും ട്രിബ്യൂണലിന്റെ പരിധിയിലാണ്; ട്രിബ്യൂണൽ മെയ് മാസം വരെ തീർപ്പാക്കിയത് 5 കേസുകൾ മാത്രമെന്ന് വിവരാവകാശ രേഖ .

ഈദ് ഗാഹിൽ പങ്കെടുക്കാൻ അനുവദിച്ചില്ല-അബ്ദുൾ നാസർ മദനിയെ ഈദ് ഗാഹിൽ പങ്കെടുക്കാൻ പൊലീസ് അനുവദിച്ചില്ല; കർണാടക പൊലീസാണ് മദനിയെ വിലക്കിയത്; മദനി ആശുപത്രി വിട്ട് പുറത്ത് പോകാൻ പാടില്ലെന്ന് പൊലീസ് .

"പൊലീസ് നടപടി വേദനാജനകം'-ഈദ്ഗാഹിൽ പങ്കെടുക്കാൻ അനുവദിക്കാത്തതിൽ ദുഃഖമുണ്ടെന്ന് മദനി; പൊലീസ് നടപടി സുപ്രീംകോടതിയിൽ അറിയിക്കുമെന്നും മദനി ഏഷ്യാനെറ്റ് ന്യൂസിനോട് .

പ്ലസ് ടുവിൽ പുതിയ വെളിപ്പെടുത്തൽ-മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പാലാ രൂപത ;പുതുപ്പള്ളിയിൽ അധികബാച്ച് അനുവദിച്ചത് മുഖ്യമന്ത്രിയുടെ താൽപര്യ പ്രകാരമെന്ന് ഫാദർ ജെയിംസ് കൊച്ചയ്യൻകനാൽ ഏഷ്യാനെറ്റ് ന്യൂസിനോട് .

തെളിവുകൊണ്ടുവന്നാൽ +2 കോഴ അന്വേഷിക്കാം-തെളിവ് കൊണ്ടുവന്നാൽ പ്ലസ്ടു കോഴയെക്കുറിച്ച് അന്വേഷിക്കാമെന്ന് മന്ത്രി കെ സി ജോസഫ്; പ്ലസ്ടു ബാച്ചുകൾ അനുവദിച്ചത് ശാസ്ത്രീയമായാണെന്നും മന്ത്രി .

വിവാഹമോചനത്തെക്കുറിച്ച് മഞ്ജു വാര്യർ-വിവാഹമോചനത്തെ കുറിച്ച് മഞ്ജു ഫെയ്സ് ബുക്കിൽ;തീരുമാനം വ്യക്തിപരമെന്ന് മഞ്ജു; വിവാഹമോചനത്തിന് സുഹൃത്തുക്കളാണ് ഉത്തരവാദികൾ എന്ന വാർത്ത പ്രചരിക്കുന്നതിൽ ദുഖമുണ്ടെന്നും മഞ്ജു .

കൊച്ചി മെട്രോ-ഫ്രഞ്ച് ഏജൻസിയിൽ നിന്നുള്ള വായ്പയുടെ ആദ്യഗഡു സെപ്തംബറിൽ പ്രതീ്ക്ഷിക്കുന്നതായി കെ എം ആർ എൽ. . രണ്ടാം ഘട്ടത്തിനുള്ള വായ്പയും ഫ്രഞ്ച് ഏജൻസിയിൽ നിന്നും പ്രതീക്ഷിക്കുന്നു . കോഴിക്കോട്- തിരുവനന്തപുരം മോണോറെയിൽ സംബന്ധിച്ച് ഫ്രഞ്ച് വികസന ഏജൻസിയുമായി ചർച്ച നടത്തിയെന്നും കെ എം ആർ എൽ എം ഡി ഏലിയാസ് ജോർജ്ജ് കൊച്ചിയിൽ പറഞ്ഞു. . പത്രങ്ങളിലെ അറിയിപ്പ് കണ്ടിട്ടാകും ഇയാൾ പരിപാടിക്കെത്തിയതെന്നും അനുസ്മരണ സമിതി ജോയിന്റ് കൺവീനർ അജിതൻ .

ഫ്രഞ്ച് സംഘം സന്ദർശനം നടത്തി-കൊച്ചി മെട്രോ നിർമ്മാണ പ്രദേശങ്ങൾ ഫ്രഞ്ച് സംഘം സന്ദർശിച്ചു . ആലുവയിലെ പുളിഞ്ചുവട് മുതലാണ് സന്ദർശനം തുടങ്ങിയത് . കൊച്ചി മെട്രോയുടെ നിർമാണ പുരോഗതി വിലയിരുത്തുകയാണ് ലക്ഷ്യം . നാലംഗ സംഘമാണ് സന്ദർശനം നടത്തിയത് .

പ്ലസ്ടു കോഴ വിവാദം-പ്ലസ്ടു കോഴ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദൻ ഡിജിപിക്ക് കത്തയച്ചു;കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് വിഎസ് കത്തിൽ ആവശ്യപ്പെട്ടു .

പ്ലസ്ടു അനുവദിക്കാത്തതിൽ പ്രതിഷേധം-പ്ലസ്ടു അനുവദിക്കാത്തതിൽ ഓർത്തഡോക്സ് സഭയ്ക്ക് പ്രതിഷേധം . പത്തനംതിട്ട കിഴവല്ലൂർ സെന്റ് ജോ‍ർജ് ഹൈസ്കൂളിന്റെ അപേക്ഷ പരിഗണിച്ചില്ല .

കേസുകൾ നാളത്തേക്ക്-ലോകായുക്ത ഇന്ന് പരിഗണിക്കാനിരുന്ന കേസുകൾ നാളത്തേക്ക് മാറ്റിയതായി അറിയിപ്പ് . കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഇന്ന് പരിഗണിക്കാനിരുന്ന കേസുകളും നാളത്തേക്ക് മാറ്റി .

സ്വിസ് പൗരൻ കസ്റ്റഡിയിൽ-മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്വിസ് പൗരനെ കസ്റ്റഡിയിലെടുത്തു; ജൊനാഥൻ ബോണ്ടിയെ തൃശൂർ വലപ്പാട് പൊലീസാണ് കസ്റ്റഡിയിൽ എടുത്തത് . കലൈശൽവൻ, അനുരൂപ്, ബിനു എന്നിവരാണ് പൊലീസ് പിടിയിലായത് .

ക്ഷണിച്ചിട്ടില്ല-ക്ഷണപ്രകാരമല്ല സിനോജ് അനുസ്മരണത്തിൽ ജൊനാഥൻ പങ്കെടുത്തതെന്ന് സിനോജ് അനുസ്മരണ സമിതി ജോയിന്റ് കൺവീനർ .

മുഖ്യമന്ത്രിയെ കണ്ടു-അബുദാബിയിൽ ജയിലിൽ നിന്ന് മോചിതനായ ഷിജുവിന്റെ അമ്മ മുഖ്യമന്ത്രിയെ കണ്ടു; നാട്ടിലേക്ക് തിരിച്ചെത്താൻ ഷിജുവിന്റെ പാസ്പോർട്ട് ശരിയാക്കുന്നതിനുള്ള നടപടികൾ തുടങ്ങുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി .

ചുമതലയേറ്റു-വി സത്യശീലൻ കൊല്ലം ഡിസിസി പ്രസിഡന്റായി ചുമതലയേറ്റു; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മുൻ ഡിസിസി പ്രസിഡന്റ് പ്രതാപവർമ്മ തന്പാൻ എന്നിവർ ചടങ്ങിലെത്തിയില്ല .

യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി -പെരുന്പഴുതൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ എസ് ജോഷിയെ പുറത്താക്കി; നടപടി ബ്ലാക്ക്മെയിൽ കേസ് പ്രതി ജയചന്ദ്രനെ രക്ഷപ്പെടാൻ സഹായിച്ച സംഭവത്തിൽ .

3 പേർ പിടിയിൽ-കോട്ടയത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 3 പേർ കൂടി പിടിയിൽ;കലൈശൽവൻ,അനുരൂപ്,ബിനു എന്നിവരാണ് പൊലീസ് പിടിയിലായത്; ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി .

അറസ്റ്റിൽ-എറണാകുളം ഡിസിസി സെക്രട്ടറിയെ പോസ്റ്ററൊട്ടിച്ച് അപമാനിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍ . ഡിസിസി സെക്രട്ടറി പിഡി മാര്‍ട്ടിനെതിരെയാണ് പോസ്റ്റര്‍ ഒട്ടിച്ചത് . പോസ്റ്ററൊട്ടിച്ച വര്‍ഗീസ് ജോര്‍ജ്ജിനെയാണ് കടവന്ത്ര പൊലീസ് പിടികൂടിയത് .

വാഹനാപകടം-മലപ്പുറം ചെമ്മാട് ബൈക്കപകടത്തിൽ ഒരാൾ മരിച്ചു . വലിയങ്ങാടി ഹാരിസിൻറെ മകൻ ആദിൽ (15) ആണ് മരിച്ചത് .

ദേശീയ വാർത്തകൾ-

ലിബിയയിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കും-ലിബിയയിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം; ഇതിന്റെ തുടർനടപടികൾ സ്വീകരിക്കുകയാണെന്നും വിദേശകാര്യവക്താവ് സയ്യിദ് അക്ബറുദ്ദീൻ ;80 ഇന്ത്യക്കാർ ആദ്യഘട്ടത്തിൽ മടങ്ങും; ഇവരിലധികവും നഴ്സുമാരാണെന്നും സയ്യിദ് അക്ബറുദ്ദീൻ .

ബാംഗ്ലൂർ പീഡന കേസ്-ബംഗലൂരുവിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു . ലാൽ ഗിരി, വസിം പാഷ എന്നീ കായിക അധ്യാപകരെയാണ് അറസ്റ്റ് ചെയ്തത് . നേരത്തെ അറസ്റ്റിലായ സ്കേറ്റിങ്ങ് ഇൻസ്ട്രക്ടർക്ക് ഇതുമായി ബന്ധമില്ലെന്ന് പൊലീസ് .

തപസ്പാലിനായി പശ്ചിമബംഗാൾ സർക്കാർ-വിവാദ പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് എംപി തപസ്പാലിനെതിരെ കേസെടുക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പശ്ചിമബംഗാൾ സർക്കാരിന്റെ തീരുമാനം .

വിദേശ വാർത്തകൾ-

ആൻഡമാനിൽ ഭൂചലനം-ആൻഡമാനിൽ നേരിയ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പില്ല .

ഗാസ ആക്രമണം-അഭയാർത്ഥി ക്യാംപിലെ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന 7 കുട്ടികളടക്കം 8 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു . ഇതുവരെ കൊല്ലപ്പെട്ടത് 230 കുട്ടികൾ .

കോമൺവെൽത്ത് ഗെയിംസ്-

വേഗമേറിയ താരങ്ങൾ-പുരുഷന്മാരുടെ 100 മീറ്ററിൽ ജമൈക്കയുടെ കെമാർ ബെയ്‍ലികോളിന് സ്വർണം; വനിതകളുടെ 100 മീറ്ററിൽ നൈജീരിയൻ താരം ബ്ലെസിംഗ് ഒകാഗ്ബരെക്ക് സ്വർണ്ണം . 10 സെക്കന്റിൽ ബെയ്‍ലികോളും 10.85 സെക്കന്റിൽ ഒകാഗ്ബരെയും ഫിനിഷ് ചെയ്തു . നൈജീരിയൻ ഭാരോദ്വഹന താരം ചിക്ക അമല ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു;16കാരിയായ ചിക്ക 53 കിലോ വിഭാഗത്തിൽ സ്വർണം നേടിയിരുന്നു. .

യുവതിയെ കടന്നുപിടിച്ച കേസില്‍ യുവ തിരക്കഥാകൃത്ത് അറസ്റ്റില്‍

Asianet News 5 months ago Kerala
യുവതിയെ കടന്നുപിടിച്ച കേസില്‍ യുവ തിരക്കഥാകൃത്ത് അറസ്റ്റില്‍
28 Feb

കൊച്ചി: യുവതിയെ കടന്നു പിടിച്ചതിന് തിരക്കഥാകൃത്ത് അറസ്റ്റില്‍. 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഹാഷിര്‍ മുഹമ്മദിനെയാണ് യുവതിയുടെ പരാതിപ്രകാരം മരട് പോലീസ് അറസ്റ്റു ചെയ്തത്.

കൊച്ചി തൈക്കൂടത്തെ ഫ്ലാറ്റില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും ഫ്ലാറ്റിലേക്ക് നഗ്നനായാണ് കടന്നുവന്നതെന്നും പോലീസ് പറഞ്ഞു.

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!