നിങ്ങളുടെ ശരീരത്തില്‍ ആവശ്യമില്ലാതെ തൊട്ടാല്‍ നോ പറയണം: കുട്ടികളോട് നിവിന്‍ പോളി പറയുന്നു
entertainment

നിങ്ങളുടെ ശരീരത്തില്‍ ആവശ്യമില്ലാതെ തൊട്ടാല്‍ നോ പറയണം: കുട്ടികളോട് നിവിന്‍ പോളി പറയുന്നു

By Web Desk | 04:11 PM Friday, 21 April 2017
  • കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരായ ബോധവത്കരണവും പ്രതിരോധവും ലക്ഷ്യം വച്ച് ഡോക്യുമെന്ററി

 

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാലത്ത് തങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളെ എങ്ങിനെ ചെറുക്കണമെന്ന് കുട്ടികളോട് പറഞ്ഞ് കൊടുക്കുകയാണ് നടന്‍ നിവിന്‍ പോളി. ബാലാവകാശ കമ്മീഷന് വേണ്ടി ജൂഡ് ആന്റണി സംവിധാനം ചെയ്ത ഡോക്യുമെന്ററി വൈറലാകുന്നു. കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരായ ബോധവത്കരണവും പ്രതിരോധവും ലക്ഷ്യം വച്ചാണ് ഡോക്യുമെന്ററി. 

രക്ഷകര്‍ത്താക്കള്‍ ചിലപ്പോള്‍ കുട്ടികളോട് പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ ഈ വീഡിയോയിലൂടെ പകര്‍ന്നു നല്‍കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. മറയില്ലാതെ കുട്ടികളോട് തങ്ങള്‍ നേരിടുന്ന അക്രമങ്ങളെ ചെറുക്കണമെന്നും അനാവശ്യമായ ഒരു സ്പര്‍ശത്തെപ്പോലും നോ എന്ന് ഉറക്കെ പറഞ്ഞ് എതിര്‍ക്കണമെന്നും നിവിന്‍ കുട്ടികളോട് പറയുന്നു.

പോസ്‌കോ കേസുകള്‍ പെരുകുന്ന കാലത്ത് അത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണം കൂടിയാണ് ഡോക്യുമെന്ററി ലക്ഷ്യമിടുന്നത്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായിട്ടുണ്ട്. നമ്മുടെ കുരുന്നുകളുടെ സംരക്ഷണത്തിനായി ഒരു ഷെയര്‍ അര്‍ഹിക്കുന്നതാണീ വീഡിയോ. 
 

Show Full Article