18-Apr-2014 Friday
img

FLASH NEWS ഗബ്രിയൽ ഗാർസിയ മാർക്വേസ് അന്തരിച്ചു-പ്രമുഖ കൊളംബിയൻ സാഹിത്യകാരൻ ഗബ്രിയൽ ഗാർസിയ മാർക്വേസ് (87) അന്തരിച്ചു . ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു . ഏകാന്തതയുടെ നൂറ് വർഷങ്ങൾ, കോളറാ കാലത്തെ പ്രണയം എന്നിവയാണ് പ്രധാന കൃതികൾ . 1982ൽ സാഹിത്യത്തിനുള്ള നൊേബൽ പുരസ്കാരം നേടി . 1927 മാർച്ച് 6ന് കൊളംബിയയിലെ മാഗ്ഡലീനയിലാണ് മാർക്വേസ് ജനിച്ചത് .

JUST IN-തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്ക്; സ്വകാര്യ ബസ് ഡ്രൈവറെ കെഎസ്ആർടിസി ജീവനക്കാർ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കുന്നത് .

JUST IN-

ഉമാ ഭാരതി പരാതി നൽകി-മോദിക്കെതിരായ തന്റെ പ്രസംഗം കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ ഉമാഭാരതി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി .

തെരഞ്ഞെടുപ്പ് വാർത്തകൾ-

സിപിഎമ്മിന്റെ മതേതര കൂട്ടായ്മ-മോദിയെ വാരാണസിയിൽ സ്ഥാനാർത്ഥിയാക്കിയത് സംഘപരിവാറിന്റെ വർഗീയ അജണ്ടയുടെ ഭാഗമെന്ന് പ്രകാശ് കാരാട്ട് . മോദിയെ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വാരാണസിയിൽ സിപിഎമ്മിന്റെ മതേതര കൂട്ടായ്മ .

കേരള വാർത്തകൾ-

ദുഃഖവെള്ളി-പീഡാനുഭവ സ്മരണയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു . ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയും .

എംടി ഫോട്ടോ പ്രദർശനം-ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രിയപ്പെട്ട എംടി എന്ന പരിപാടിയുടെ ഭാഗമായി എംടി ഛായ -ഫോട്ടോ ചിത്രപ്രദർശനം കോഴിക്കോട് ലളിതകല അക്കാദമി ഗാലറിയിൽ നാളെ തുടങ്ങും . കേരള ലളിതകല അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന പ്രദർശനം മുതിർന്ന മാധ്യമപ്രവർത്തകനായ ശശികുമാർ ഉദ്ഘാടനം ചെയ്യും .

ബൈക്ക് അപകടത്തിൽ ഒരു മരണം-കൊയിലാണ്ടിയിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു . കുറവങ്ങാട് പുളിയനങ്കണ്ടി ആലി (47) ആണ് മരിച്ചത് .

ദേശീയ വാര്‍ത്തകള്‍-

വിദേശ വാർത്തകൾ-

ഗബ്രിയൽ ഗാർസിയ മാർക്വേസ് അന്തരിച്ചു-പ്രമുഖ കൊളംബിയൻ സാഹിത്യകാരൻ ഗബ്രിയൽ ഗാർസിയ മാർക്വേസ് (87) അന്തരിച്ചു . ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു . ഏകാന്തതയുടെ നൂറ് വർഷങ്ങൾ, കോളറാ കാലത്തെ പ്രണയം എന്നിവയാണ് പ്രധാന കൃതികൾ .

കായികവാർത്തകൾ-

ഐപിഎല്ലിൽ ഇന്ന് 2 മത്സരങ്ങൾ-ചെന്നൈ, പഞ്ചാബിനേയും രാജസ്ഥാൻ, ഹൈദരാബാദിനേയും നേരിടും . മികവ് തുടരാനാകുമെന്ന് സഞ്ജു സാംസൺ ഏഷ്യാനെറ്റ് ന്യൂസിനോട് . യുവ്‍രാജിന്റെ മികവിൽ ഡെൽഹിക്കെതിരെ ബാംഗ്ലൂരിന് ജയം .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന വാർത്തകളെയും പരിപാടികളെയും കുറിച്ച് നിങ്ങൾക്ക് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനെ അറിയിക്കാം; സന്ദർശിക്കുക http://www.nbanewdelhi.com . സമൂഹത്തിൽ അഴിമതി കൂടിവരുകയാണെന്ന് കർദ്ധിനാൾ മാർ ജോർജ് ആലഞ്ചേരി . "പണത്തിനുവേണ്ടി കൊല ചെയ്യുന്നവരുടേയും ചെയ്യിക്കുന്നവരുടേയും എണ്ണം കൂടിവരുന്നു' . ദളിത് ക്രൈസ്തവർക്ക് നീതി കൊടുക്കണമെന്ന് ബോധ്യപ്പെട്ടിട്ടും അത് നിഷേധിക്കപ്പെടുകയാണെന്നും മാർ ജോർജ് ആലഞ്ചേരി .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!