നിവിന്‍പോളിയുടെ 'സഖാവ്'- ടീസര്‍ പുറത്തിറങ്ങി
entertainment
By Web Desk | 06:51 PM Sunday, 19 March 2017

ടീസര്‍ പുറത്തിറങ്ങി അരമണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു

നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന സഖാവ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിവിന്‍പോളിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. ടീസര്‍ പുറത്തിറങ്ങി അരമണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ നിവിന്‍പോളിയുടെ ആകര്‍ഷകമായ മാനറിസങ്ങളാണ് ശ്രദ്ധേയമാക്കിയത്. സിദ്ദാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സഖാവ് കൃഷ്‌ണകുമാര്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍പോളി അവതരിപ്പിക്കുന്നത്.

ടീസര്‍ കാണാം...

Show Full Article