പുലിമുരുകന് തമിഴ്നാട്ടില്‍ ഗ്രാന്‍റ് റിലീസ്
entertainment
By Web Desk | 08:22 AM June 15, 2017
  • റിലീസ് സെന്‍ററുകളുടെ എണ്ണം നൂറിലേക്ക് ചുരുങ്ങുമെന്നുമൊക്കെയാണ് കരുതപ്പെട്ടിരുന്നതെങ്കില്‍ പ്രതീക്ഷകള്‍ എല്ലാം തെറ്റി

ചെന്നൈ: തമിഴ്നാട്ടില്‍ വമ്പന്‍ റിലീസിന് ഒരുങ്ങി പുലിമുരുകന്‍. റിലീസ് സെന്‍ററുകളുടെ എണ്ണം നൂറിലേക്ക് ചുരുങ്ങുമെന്നുമൊക്കെയാണ് കരുതപ്പെട്ടിരുന്നതെങ്കില്‍ ആ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കിയാണ് ചിത്രം വെള്ളിയാഴ്ച തീയേറ്ററുകള്‍ പിടിക്കുന്നത്. മുന്നൂറ് തീയേറ്ററുകളിലാണ് 'പുലിമുരുകന്‍റെ' തമിഴ് പതിപ്പ് വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുകയെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നത്. 

മോഹന്‍ലാല്‍ തന്നെ തമിഴിലും ഡബ്ബ് ചെയ്തിരിക്കുന്ന ചിത്രത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണമാണ് തീയേറ്ററുകാരുടെ ഭാഗത്തുനിന്ന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മലയാളം പതിപ്പിന് പിന്നാലെ 'മന്യം പുലി' എന്ന പേരില്‍ തെലുങ്ക് പതിപ്പും തീയേറ്ററുകളിലെത്തിയിരുന്നു. മികച്ച പ്രതികരണമാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ ചിത്രത്തിന് ലഭിച്ചത്. 

റിലീസ്ദിന കളക്ഷനില്‍ പുലിമുരുകനെ മറികടക്കുകയും ചെയ്തിരുന്നു 'മന്യംപുലി'. പുലിമുരുകന്‍ ആദ്യദിനം നേടിയത് 4.06 കോടിയാണെങ്കില്‍ മന്യംപുലി 5 കോടിക്ക് മേല്‍ കളക്ഷന്‍ പിടിച്ചു. ഇന്ത്യയൊട്ടാകെ 331 സ്‌ക്രീനുകളില്‍ ഒക്ടോബര്‍ 7നാണ് പുലിമുരുകന്‍ മലയാളം റിലീസ് ചെയ്തത്.

Show Full Article
RECOMMENDED