രജനീകാന്തിന്റെ ആരാധകസംഗമം ഇന്ന് ചെന്നൈയില്‍ സമാപിക്കും
entertainment
By Web Desk | 06:53 AM May 19, 2017

രജനീകാന്തിന്റെ ആരാധകസംഗമം ഇന്ന് ചെന്നൈയില്‍ സമാപിക്കും

സൂപ്പര്‍താരം രജനീകാന്തിന്റെ ആരാധകസംഗമം ഇന്ന് ചെന്നൈയില്‍ സമാപിക്കും. ചെന്നൈ കോടമ്പാക്കത്ത് രജനിയുടെ തന്നെ ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ കഴിഞ്ഞ നാല് ദിവസമായി താരം ആരാധകരെ നേരിട്ടുകാണാനെത്തുന്നുണ്ട്. അവസാനദിവസമായ ഇന്ന് തന്‍റെ രാഷ്‌ട്രീയപ്രവേശത്തെക്കുറിച്ച് രജനി വ്യക്തമായ നിലപാട് പറയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആദ്യദിവസം, തന്റെ രാഷ്‌ട്രീയപ്രവേശനസാധ്യത തള്ളിക്കളയാതെ താരം നടത്തിയ പ്രസംഗം തമിഴകത്ത് ചൂടുള്ള ചര്‍ച്ചയാണ്. ബിജെപിയുള്‍പ്പടെയുള്ള രാഷ്‌ട്രീയപാര്‍ട്ടികളിലെ നേതാക്കള്‍ പലരും രജനിയുടെ പ്രസ്‍താവന സ്വാഗതം ചെയ്തങ്കിലും രജനീകാന്ത് ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞുമാറുകയായിരുന്നു.

Show Full Article
RECOMMENDED