മരണ വാര്‍ത്ത പ്രചരിപ്പിച്ചവരോട് സാജന്‍ പള്ളുരുത്തി പറയുന്നത്...
entertainment

മരണ വാര്‍ത്ത പ്രചരിപ്പിച്ചവരോട് സാജന്‍ പള്ളുരുത്തി പറയുന്നത്...

By Web Desk | 11:08 AM June 19, 2017

മരിച്ചില്ലെന്ന് തെളിയിക്കാന്‍ ഫേസ്ബുക്ക് ലൈവ് വഴിയായിരുന്നു പ്രതികരണം.

താന്‍ മരിച്ചെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വിശദീകരിച്ച് നടന്‍ പള്ളുരുത്തി. മരണം സംബന്ധിച്ചുള്ള വാര്‍ത്തകളും തന്റെ ചിത്രം വെച്ചുള്ള അനുശോചന സന്ദേശങ്ങളുമൊക്കെ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ച് തുടങ്ങിയതോടെയാണ് വിശദീകരണവുമായി അദ്ദേഹം നേരിട്ടെത്തിയത്. മരിച്ചില്ലെന്ന് തെളിയിക്കാന്‍ ഫേസ്ബുക്ക് ലൈവ് വഴിയായിരുന്നു പ്രതികരണം.

തന്റെ ചിത്രവും ചേര്‍ത്ത് രാവിലെ ഫേസ്ബുക്കില്‍ വാര്‍ത്ത കണ്ടുവെന്നും അതിന്റെ സത്യാവസ്ഥ അറിയില്ലെന്നുമാണ് സാജന്‍ പറയുന്നത്. ചെയ്തത് മോശമായിപ്പോയി. ആ വാര്‍ത്ത ആരും വിശ്വസിക്കരുത്. താനിപ്പോള്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണെന്നും ഒരുപാട് പേര്‍ തന്നെ വിളിക്കുന്നത് കൊണ്ടാണ് ഫേസ്ബുക്ക് ലൈവിലൂടെ ഇത് വ്യക്തമാക്കുന്നതെന്നും സാജന്‍ പറഞ്ഞു.

Show Full Article
RECOMMENDED