ആമിയില്‍ നിന്ന് പിന്മാറിയതില്‍ പശ്ചാത്താപമില്ലെന്ന് വിദ്യാ ബാലന്‍
entertainment

ആമിയില്‍ നിന്ന് പിന്മാറിയതില്‍ പശ്ചാത്താപമില്ലെന്ന് വിദ്യാ ബാലന്‍

By Web Desk | 09:51 AM April 21, 2017

ആമിയില്‍ നിന്ന് പിന്മാറിയതില്‍ പശ്ചാത്താപമില്ലെന്ന് വിദ്യാ ബാലന്‍

ആമിയില്‍ നിന്ന് പിന്മാറിയതില്‍ പശ്ചാത്താപമില്ലെന്ന് വിദ്യാ ബാലന്‍. മലയാള സിനിമയില്‍ അഭിനയിക്കാന്‍ മോഹമുണ്ടെന്നും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ വലിയ ആഗ്രഹമാണുള്ളതെന്നും വിദ്യബാലന്‍ ഒരു ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

കമല സുരയ്യയുടെ ജീവിതം  ആസ്‌പദമാക്കിയുള്ള കമല്‍ ചിത്രം ആമിയില്‍  നിന്ന് പിന്മാറിയതില്‍ പശ്ചാത്താപമില്ലെന്ന് വിദ്യാ ബാലന്‍ വ്യക്തമാക്കുന്നു. മാധവിക്കുട്ടിയായി അഭിനയിക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നെന്നും എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ തന്റെ കഥാപാത്രവും സിനിമയും വികസിച്ച് വന്നില്ലെന്നും ഒരു ദേശീയമാധ്യത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യ പറ‌ഞ്ഞു. സംവിധായകന്‍ പ്രൊജക്ടുമായി സമീപിച്ചപ്പോള്‍ തന്നെ കരാര്‍ ഒപ്പിടുകയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു. തുടര്‍ന്ന് അണിയറപ്രവര്‍ത്തകരുമായി അഭിപ്രായവ്യത്യാസമുണ്ടായി. അതുകൊണ്ടു മാത്രമാണ് പിന്മാറ്റം. അല്ലാതെ പ്രചരിക്കപ്പെട്ടതുപോലെരാഷ്‌ട്രീയ കാരണങ്ങള്‍ അല്ലെന്നും വിദ്യാ ബാലന്‍ തുറന്നു പറയുന്നു. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് അഞ്ച് ദിവസം മുന്‍പാണ് വിദ്യ വിളിച്ചതെന്നും സിനിമയ്‌ക്ക് വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകള്‍ക്കും ശേഷം വിമാനടിക്കറ്റുകള്‍ അയച്ചുകൊടുക്കുകവരെ ചെയ്തെന്നും കമല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിദ്യയുടെ പിന്മാറ്റംതനിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും കമല്‍ പറഞ്ഞിരുന്നു. ഏതായാലുംആമിയില്‍ നിന്ന് പിന്മാറിയ ശേഷം ആദ്യമായാണ് വിദ്യബാലന്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. മലയാളത്തില്‍ അഭിനയിക്കാന്‍ തനിക്ക് ഏറെ ആഗ്രഹമുണ്ടെന്നും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ഏറെ താത്പര്യമുണ്ടെന്നും വിദ്യാ ബാലന്‍ അഭിമുഖത്തില്‍ പറയുന്നു.

Show Full Article
RECOMMENDED