entertainment
By Web Desk | 09:20 PM August 11, 2017
അമിതാഭ് ബച്ചൻ അഭിനയിച്ച വൈറലായ ആംഗ്യ ഭാഷയിലുളള ദേശീയ ഗാനം കാണാം

Highlights

  • ദേശീയ ഗാനം കേന്ദ്ര സർക്കാർ ആംഗ്യ ഭാഷയില്‍ പുറത്തിറക്കി
  • വീഡിയോയുടെ ദൈർഘ്യം 3.35 മിനിറ്റാണ്

എഴുപതാമത് സ്വതന്ത്യദിനം ആഘോഷിക്കുന്ന രാജ്യത്തിന് നൽകാൻ ഇതിലും നല്ലൊരു സമ്മാനം വെറെയില്ല. ദേശീയ ഗാനം കേന്ദ്ര സർക്കാർ ആംഗ്യ ഭാഷയില്‍ പുറത്തിറക്കിയിരിക്കുകയാണ്. ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പം ബോളിവുഡ് സൂപ്പർ സ്​റ്റാർ അമിതാഭ് ബച്ചനും വീഡിയോയിൽ  അഭിനയിച്ചിട്ടുണ്ട്. രാജ്യസ്നേഹം തുളുമ്പുന്ന വീഡിയോ ഡൽഹിയിൽ ചെ​ങ്കോട്ടയുടെ  പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയുടെ ദൈർഘ്യം 3.35 മിനിറ്റാണ്. ആംഗ്യഭാഷയിലാണ് ബിഗ്ബി ഉൾപ്പെടെയുള്ളവര്‍ അഭിനയിച്ചിരിക്കുന്നത്.  പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത്  അന്തരിച്ച ബോളിവുഡ്  സംഗീതസംവിധായകൻ ആദേശ് ശ്രീവാസ്തവയാണ്.  ഗോവിന്ദ് നിഹലാനിയാണ്​ വീഡിയോ സംവിധാനം ചെയ്​തത്​.

കേന്ദ്ര മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെയാണ്  വീഡിയോ പുറത്തിറക്കിയത്​. ഭിന്നശേഷിയുള്ളവരെ സംബോധന ചെയ്യാൻവേണ്ടിയാണിത്​. ആംഗ്യഭാഷയെ ആശ്രയിക്കുന്നവർക്കായി  ഇങ്ങനെയൊരു വീഡിയോ പുറത്തിറക്കാൻ സാധിച്ചത്​ അഭിമാന നിമിഷമാണെന്ന് ​മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരുടെ അതിജീവനം കൂടുതൽ സാധ്യമാക്കുന്നതാണ്​ ഈ ശ്രമമെന്ന് മന്ത്രി പറഞ്ഞു. വീഡിയോയ്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 
 

Show Full Article


Recommended


bottom right ad