ആലപ്പുഴയില്‍ വന്‍ വാഹമോഷണസംഘം അറസ്റ്റില്‍

    User Rating:  / 0

ആലപ്പുഴ: ആലപ്പുഴയില്‍ വന്‍ വാഹമോഷണസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടു മാസത്തിനിടെ മുപ്പതില്‍ ഏറെ ബൈക്കുകള്‍ മോഷ്ടിച്ചുവിറ്റ രണ്ടംഗ ഘത്തെയാണ് പൊലീസ് കുടുക്കിയത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശശി വഹാബ്, അര്‍ത്തുങ്കല്‍ സ്വദേശി വിജി എന്നിവരാണ് പിടിയിലായത്.

ബൈക്കുകള്‍ മാത്രമാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്. ഇവര്‍ മോഷ്ടിച്ചുവിറ്റ മുപ്പത് ബൈക്കുകള്‍ പൊലീസ് കണ്ടെടുത്തു. ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളില്‍ നിന്ന് ദേശീയപാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. വീണ്ടെടുത്ത 27 ബൈക്കുകളും ഹീറോ ഹോണ്ട കമ്പനിയുടേതാണ്. മൂന്ന് ഹോണ്ട ആക്ടീവ സ്കൂട്ടറുകളും കണ്ടെടുത്തു. താക്കോലില്ലാതെ ഇരുചക്രവാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഇവര്‍ക്ക് പ്രത്യേക വൈദഗ്ധ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.

അടുത്തിടെ ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളില്‍ ബൈക്ക്മോഷണം നടന്ന സ്ഥലത്തെല്ലാം ഒരു മൊബൈല്‍ നമ്പറിന്റെ സാന്നിദ്ധ്യം സൈബര്‍ സെല്‍ തിരിച്ചറിഞ്ഞിരുന്നു. ഈ നമ്പറിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് ആലപ്പുഴ നോര്‍ത്ത് സിഐ അജയ് നാഥ് പറഞ്ഞു.

മോഷ്ടിച്ച വാഹനങ്ങള്‍ക്ക് വ്യാജ നമ്പര്‍പ്ലേറ്റ് സ്ഥാപിച്ചാണ് ഇവര്‍ വിറ്റിരുന്നത്. പണമിടപാട് സ്ഥാപനങ്ങള്‍ കടം തിരിച്ചടക്കാതിരുന്നതിന് പിടിച്ചെടുത്ത വാഹനങ്ങള്‍ ലേലത്തിന് എടുത്ത് മറിച്ചുവില്‍ക്കുകയാണെന്നാണ് ഇവര്‍ ഇടപാടുകാരോട് പറഞ്ഞിരുന്നത്. ഏതാനം ബൈക്കുകള്‍ പൊളിച്ച് വില്‍ക്കുകയും ചെയ്തു. സംഘത്തില്‍ മറ്റാരുമില്ലെന്നാണ് പൊലീസിന്റെ നിഗമനം

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2