18-Apr-2014 Friday
img

FLASH NEWS ഷുക്കൂറിന് താക്കീത്-ആലപ്പുഴ ഡിസിസി പ്രസിഡന്റ് ഷുക്കൂറിന് വിഎം സുധീരന്റെ താക്കീത് . പരസ്യ പ്രസ്താവന നടത്തിയതിനാണ് താക്കീത് . തെരഞ്ഞെടുപ്പ് അവലോകനം രഹസ്യമായി റിപ്പോർട്ട് ചെയ്യാനായിരുന്നു നിർദ്ദേശം .

FLASH NEWS ബൈക്കപകടത്തിൽ മൂന്ന് മരണം-JNU ക്യാംപസിൽ ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു .

FLASH NEWS സഞ്ജയ് ബാരുവിന്റെ ആരോപണങ്ങൾ തള്ളി കാരാട്ട്-"ഇടതുപക്ഷത്തോടുള്ള വിദ്വേഷമാണ് അസത്യം പറയാൻ ബാരുവിനെ പ്രേരിപ്പിക്കുന്നത്' . കേരളത്തിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും കാരാട്ട് . "കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന എ കെ ആന്റണിയുടെ വാദം അർത്ഥശൂന്യം' . ഇക്കാര്യത്തിൽ പിന്നീട് അഭിപ്രായം പറയാമെന്ന് കാരാട്ട് . "കേരളത്തിൽ തെരഞ്ഞെടുപ്പിന് ശേഷം ഭരണമാറ്റം ഉണ്ടാകുമോ എന്ന് പറയാനാകില്ല' . എന്നാൽ ഇത്തവണ ഇത് വിജയിക്കില്ലെന്നും കാരാട്ട് . ബിജെപി - യുഡിഎഫ് വോട്ടുധാരണയ്ക്കുള്ള പഴയ രീതി ഇത്തവണയും തുടർന്നുവെന്ന് കാരാട്ട് .

FLASH NEWS പ്രകാശ് കാരാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട്-

JUST IN-

രാഷ്ട്രീയപാർട്ടികൾക്കെതിരെ സൂസൈപാക്യം-കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ഞെട്ടിക്കുന്നതെന്ന് സൂസൈപാക്യം; മുപ്പത് ശതമാനത്തിലധികം വരുന്ന സ്ഥാനാർത്ഥികളും ക്രിമിനൽ പശ്ചാത്തലമുള്ളവർ; പൊതുജന താൽപര്യം ഇത്തരം നിക്ഷിപ്ത താൽപര്യക്കാരുടെ സ്വാധീനത്തിലാകുന്നു; സത്യത്തേക്കാൾ താൽപര്യം സ്വാർത്ഥതാൽപര്യങ്ങൾക്കെന്നും ആർച്ച് ബിഷപ് ഡോ.സുസൈപാക്യം .

ദേശീയപാതയിൽ ഗതാഗതതടസ്സം-കാസർകോട് പീലിക്കോട് പടുവളത്ത് കാറ്റാടിമരം ഫയർഫോഴ്സ് വാഹനത്തിന് പുറത്ത് വീണ് മംഗലാപുരം-കോഴിക്കോട് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു .

കടുവ ചത്തനിലയിൽ-വയനാട് പാപ്ലശ്ശേരിയിൽ നാട്ടിലിറങ്ങിയ കടുവ ചത്ത നിലയിൽ; വനംവകുപ്പിന്റെ കാപ്പിത്തോട്ടത്തിലാണ് ചത്ത കടുവയെ കണ്ടത .

തെരഞ്ഞെടുപ്പ് വാർത്തകൾ-

സിപിഎമ്മിന്റെ മതേതര കൂട്ടായ്മ-മോദിയെ വാരാണസിയിൽ സ്ഥാനാർത്ഥിയാക്കിയത് സംഘപരിവാറിന്റെ വർഗീയ അജണ്ടയുടെ ഭാഗമെന്ന് പ്രകാശ് കാരാട്ട് . മോദിയെ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വാരാണസിയിൽ സിപിഎമ്മിന്റെ മതേതര കൂട്ടായ്മ .

ഉമാ ഭാരതി പരാതി നൽകി-മോദിക്കെതിരായ തന്റെ പ്രസംഗം കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ ഉമാഭാരതി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി .

കേരള വാർത്തകൾ-

ദുഃഖവെള്ളി-പീഡാനുഭവ സ്മരണയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു . ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയും .

എംടി ഫോട്ടോ പ്രദർശനം-ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രിയപ്പെട്ട എംടി എന്ന പരിപാടിയുടെ ഭാഗമായി എംടി ഛായ -ഫോട്ടോ ചിത്രപ്രദർശനം കോഴിക്കോട് ലളിതകല അക്കാദമി ഗാലറിയിൽ നാളെ തുടങ്ങും . കേരള ലളിതകല അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന പ്രദർശനം മുതിർന്ന മാധ്യമപ്രവർത്തകനായ ശശികുമാർ ഉദ്ഘാടനം ചെയ്യും .

പ്രകാശ് കാരാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട്-ബിജെപി - യുഡിഎഫ് വോട്ടുധാരണയ്ക്കുള്ള പഴയ രീതി ഇത്തവണയും തുടർന്നുവെന്ന് കാരാട്ട്; എന്നാൽ ഇത്തവണ ഇത് വിജയിക്കില്ലെന്നും കാരാട്ട്;കേരളത്തിൽ തെരഞ്ഞെടുപ്പിന് ശേഷം ഭരണമാറ്റം ഉണ്ടാകുമോ എന്ന് പറയാനാകില്ല; അഭിപ്രായം പിന്നീട് പറയാമെന്നും കാരാട്ട് .

"കോൺഗ്രസിനെ പിന്തുണയ്ക്കില്ല'-കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന എ കെ ആന്റണിയുടെ വാദം അർത്ഥശൂന്യമെന്ന് കാരാട്ട് .

സഞ്ജയ് ബാരുവിന്റെ ആരോപണങ്ങൾ തള്ളി കാരാട്ട്-"ഇടതുപക്ഷത്തോടുള്ള വിദ്വേഷമാണ് അസത്യം പറയാൻ ബാരുവിനെ പ്രേരിപ്പിക്കുന്നത്' .

മിന്നൽ പണിമുടക്ക്-തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്ക് . സ്വകാര്യ ബസ് ഡ്രൈവറെ കെഎസ്ആർടിസി ജീവനക്കാർ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കുന്നത് .

ബൈക്ക് അപകടത്തിൽ ഒരു മരണം-കൊയിലാണ്ടിയിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു . കുറവങ്ങാട് പുളിയനങ്കണ്ടി ആലി (47) ആണ് മരിച്ചത് .

തീ മനുഷ്യസൃഷ്ടിയെന്ന് വനംവകുപ്പ്-വയനാട്ടിലെ കാട്ടുതീ മനുഷ്യസൃഷ്ടിയെന്ന് വനം വകുപ്പ്; കേസെടുക്കാൻ പൊലീസിനോട് ശുപാ‌ർശ ചെയ്തു .

തിരുവനന്തപുരത്ത് പൈപ്പ് പൊട്ടി-തിരുവനന്തപുരം അന്പലമുക്കിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി;കേശവദാസപുരം മെഡിക്കൽ കോളേജ് ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും; അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു .

ദേശീയ വാര്‍ത്തകള്‍-

കെജ്്രിവാളിന് നേരെ വീണ്ടും കല്ലേറ്-വാരണാസിയിൽ വീടുകയറിയുള്ള പ്രചാരണത്തിനിടെയാണ് കല്ലേറുണ്ടായത് .

വിദേശ വാർത്തകൾ-

ഗബ്രിയൽ ഗാർസിയ മാർക്വേസ് അന്തരിച്ചു-പ്രമുഖ കൊളംബിയൻ സാഹിത്യകാരൻ ഗബ്രിയൽ ഗാർസിയ മാർക്വേസ് (87) അന്തരിച്ചു . ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു . ഏകാന്തതയുടെ നൂറ് വർഷങ്ങൾ, കോളറാ കാലത്തെ പ്രണയം എന്നിവയാണ് പ്രധാന കൃതികൾ .

കായികവാർത്തകൾ-

ഐപിഎല്ലിൽ ഇന്ന് 2 മത്സരങ്ങൾ-ചെന്നൈ, പഞ്ചാബിനേയും രാജസ്ഥാൻ, ഹൈദരാബാദിനേയും നേരിടും . മികവ് തുടരാനാകുമെന്ന് സഞ്ജു സാംസൺ ഏഷ്യാനെറ്റ് ന്യൂസിനോട് . യുവ്‍രാജിന്റെ മികവിൽ ഡെൽഹിക്കെതിരെ ബാംഗ്ലൂരിന് ജയം .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന വാർത്തകളെയും പരിപാടികളെയും കുറിച്ച് നിങ്ങൾക്ക് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനെ അറിയിക്കാം; സന്ദർശിക്കുക http://www.nbanewdelhi.com . സമൂഹത്തിൽ അഴിമതി കൂടിവരുകയാണെന്ന് കർദ്ധിനാൾ മാർ ജോർജ് ആലഞ്ചേരി . "പണത്തിനുവേണ്ടി കൊല ചെയ്യുന്നവരുടേയും ചെയ്യിക്കുന്നവരുടേയും എണ്ണം കൂടിവരുന്നു' . ദളിത് ക്രൈസ്തവർക്ക് നീതി കൊടുക്കണമെന്ന് ബോധ്യപ്പെട്ടിട്ടും അത് നിഷേധിക്കപ്പെടുകയാണെന്നും മാർ ജോർജ് ആലഞ്ചേരി .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!