രാഷ്ട്രീയക്കാര്‍ സിനിമയില്‍ ഇടപെടരുതെന്ന് ദീപാമേത്ത

    User Rating:  / 0

Asianet News Exclusive:തിരുവനന്തപുരം: രാഷ്ട്രീയക്കാര്‍ സിനിമയില്‍ ഇടപെടരുതെന്ന് സംവിധായിക ദീപാ മേത്ത. ഇന്ത്യയില്‍ ഇന്ന് രാഷ്ട്രയീക്കാര്‍എല്ലാമേഖലകളിലും ഇടപെടുകയാണ്. അത് ശരിയല്ലെന്നും ദീപാ മേത്ത എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഗോവ, മുംബൈ അടക്കമുള്ള ചലച്ചിത്ര മേളകളില്‍നിന്നുള്ള ക്ഷണം ഒഴിവാക്കി തന്റെ പുതിയ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് കേരളം തെരഞ്ഞെടുക്കാനുമുള്ള കാരണമാണ് ദീപാമേത്ത ആദ്യം പങ്കുവെച്ചത്. കേരള രാജ്യാന്തര ചലച്ചിത്രമേള ലോകത്തെ ഏറ്റവും മികച്ച മേളയാണ്. അതുകൊണ്ടാണ് മിഡ് നൈറ്റ്സ് ചില്‍ഡ്രന്റെ ആദ്യപ്രദര്‍ശനം ഇവിടെ നടത്തുന്നതെന്നും ദീപാമേത്ത പറഞ്ഞു. ചിത്രം ഇന്ന് വൈകീട്ട് ആറിന് പ്രദര്‍ശിപ്പിക്കും.

സല്‍മാന്‍ റുഷ്ദിയുടെ നോവലാണ് തന്റെ പുതിയ ചിത്രത്തിനാധാരമെന്നും കേരളത്തെ റുഷ്ദിയും ഏറെ ഇഷ്ടപ്പെടുന്നുവെന്നും ദീപാ മേത്ത വ്യക്തമാക്കി. തന്റെ പുതിയ സിനിമ 'മിഡ് നൈറ്റ്സ് ചില്‍ഡ്രനെ' കുറിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണ്. തന്റെ ചിത്രങ്ങള്‍എന്നും വിവാദത്തില്‍പ്പെടാറുണ്ട്. പക്ഷെ അവയെല്ലാം അനാവശ്യമാണ്. ഈ ചിത്രത്തക്കുറിച്ചുള്ള വിവാദങ്ങളും അങ്ങിനെതന്നെ. കേരളത്തെ ഏറെ ഇഷ്ടപ്പെടുന്ന തനിക്ക് ഇവിടെ ചിത്രീകരണം നടത്താനും ആഗ്രഹമുണ്ടെന്ന് ദീപാ മേത്ത പറഞ്ഞു.

Add comment





Article Calendar

June 2013
Mon Tue Wed Thu Fri Sat Sun
27 28 29 30 31 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30