22-Jul-2014 Tuesday

BREAKING NEWS ജുഡീഷ്യൽ നിയമനരീതി മാറ്റുന്നു-ജഡ്ജിമാരെ കൊളീജിയം നിയമിക്കുന്നത് പുനഃപരിശോധിക്കുമെന്ന് നിയമമന്ത്രി . ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്നതാണ് സർക്കാർ നിലപാടെന്നും നിയമമന്ത്രി പാർലമെന്റിൽ .

BREAKING NEWS പാർലമെന്റിൽ ബഹളം-മാർക്കണ്ഡേയ കട്ജുവിന്റെ വെളിപ്പെടുത്തലിനെ ചൊല്ലി പാർലമെന്റിൽ ഇന്നും ബഹളം . പാർലമെന്റ് നടപടികൾ 2 മണിവരെ നിർത്തിവെച്ചു .

BREAKING NEWS "പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നു'-വിവാദ ജഡ്ജിനിയമനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നുവെന്ന് രവിശങ്കർ പ്രസാദ് . "പ്രധാനമന്ത്രിയുടെ ഓഫീസ് സുപ്രീം കോടതി കൊളീജിയത്തിന് കത്ത് നൽകിയിരുന്നു' .

BREAKING NEWS സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് തിരിച്ചടി-പ്രത്യേക പ്രവേശന പരീക്ഷ നടത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി . സർക്കാർ ലിസ്റ്റിൽ നിന്നും വിദ്യാർത്ഥികളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീംകോടതി . ഫീസ് കൂട്ടണമെന്ന മാനേജ്മെന്റുകളുടെ ആവശ്യത്തിൽ തീരുമാനം പിന്നീട് . നിലപാടറിയിക്കാൻ സർക്കാരുകൾക്കും മെഡിക്കൽ കൗൺസിലിനും സുപ്രീംകോടതി നോട്ടീസ് അയച്ചു .

BREAKING NEWS സ്വാശ്രയക്കേസിൽ സംസ്ഥാനസർക്കാരിന് വിമർശനം-കേസിൽ സർക്കാർ അഭിഭാഷകൻ ഹാജരാകാത്തതിനാണ് കോടതിയുടെ വിമർശനം . ഏറെ ഗൗരവമുള്ള കേസിൽ അഭിഭാഷകൻ ഹാജരാകാത്തത് എന്തുകൊണ്ടെന്നും കോടതി . സ്വാശ്രയക്കേസിൽ സംസ്ഥാനസർക്കാരിന് വിമർശനം .

FLASH NEWS പാർട്ടി പുനഃസംഘടന ഉടൻ-ബൂത്ത് തലം മുതൽ ഡിസിസി വരെ പാർട്ടി കമ്മറ്റികൾ കോൺഗ്രസ് പുനഃസംഘടിപ്പിക്കുന്നു . പുനഃസംഘടന ഓഗസ്റ്റ് പത്തിന് തുടങ്ങുമെന്ന് കെപിസിസി വൈസ്പ്രസിഡന്റ് എംഎം ഹസൻ .

FLASH NEWS പാർലമെന്റിൽ ബഹളം-കട്ജുവിന്റെ വെളിപ്പെടുത്തൽ: ലോക്സഭയിൽ ഇന്നും ബഹളം . ജഡ്ജി നിയമനത്തിലിടപെട്ട മന്ത്രിയാരെന്ന് വ്യക്തമാക്കണമെന്ന് AIADMK .

FLASH NEWS "പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നു'-ജഡ്ജിയുടെ നിയമനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നുവെന്ന് സർക്കാർ . കൊളീജിയത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് കത്തുനൽകിയിരുന്നെന്ന് നിയമമന്ത്രി . മാർക്കണ്ഡേയ കട്ജുവിന്റെ വെളുപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം .

JUST IN-

കസ്തൂരി രംഗൻ റിപ്പോര്‍ട്ട് -പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ കണ്ടെത്താൻ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സര്‍വ്വേ അശാസ്ത്രീയം:ആന്റോആന്റണി എം.പി; അന്തിമ തീരുമാനത്തിന് മുൻപ് കേരളത്തിന്റെ ആശങ്കകൾ പരിഗണിക്കണം; ലോക്സഭയിലാണ് എം.പിയുടെ പരാമർശം പശ്ചിമഘട്ട സംരക്ഷണത്തിൽ ബിജെപിക്ക് ഇരട്ടത്താപ്പെന്നും ആന്റോ ആന്റണി .

ആരോഗ്യവകുപ്പിന്റെ പരിശോധന-കൊച്ചിയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാന്പുകളിൽ ആരോഗ്യവകുപ്പ് ഉദ്യോസ്ഥർ പരിശോധന നടത്തുന്നു .

കുഞ്ഞ് മരിച്ചനിലയിൽ -ഇടുക്കി വണ്ടിപ്പെരിയാറിൽ ഏഴ് മാസം പ്രായമായ ആൺകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി; അസം സ്വദേശികളായ അബ്ദുൾ ഹുസൈൻ, അഞ്ജുമ ബീഗം എന്നിവരുടെ കുഞ്ഞാണ് മരിച്ചത്; പോലീസ് അന്വേഷണം തുടരുന്നു .

ഇ എസ് ഐ പരിരക്ഷ -CBSE, ICSC സ്കൂൾ അധ്യാപകർക്ക് ഇ എസ് ഐ പരിരക്ഷ നൽകണമെന്ന് ഹൈക്കോടതി . പരിരക്ഷ നൽകാൻ കഴിയില്ലെന്ന ഇ എസ് ഐ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി .

കൊടിക്കുന്നിൽ സുരേഷ് പാർലമെന്ററി പാർട്ടി സെക്രട്ടറി-കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയായി കൊടിക്കുന്നിൽ സുരേഷ് എംപിയെ തെരഞ്ഞെടുത്തു . രണ്ടാം തവണയാണ് കൊടിക്കുന്നിൽ സുരേഷ് പാർലമെന്ററി പാർട്ടി സെക്രട്ടറിയാകുന്നത് .

നാളെ ഹർത്താൽ-കോഴിക്കോട് മെഡി. കോളേജ് മുതൽ തൊണ്ടയാട് വരെയുള്ള ഭാഗത്ത് നാളെ ഹർത്താൽ . തൊണ്ടയാട് റോഡ് സംരക്ഷണ സമിതിയാണ് ഹർത്താൽ ആചരിക്കുന്നത് . റോഡിന്റെ ശോച്യാവസ്ഥ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ .

കട്ജുവിന് ലഹോട്ടിയുടെ മറുപടി-ജഡ്ജി നിയമനത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുൻ ചീഫ് ജസ്റ്റിസ് ആർ സി ലഹോട്ടി . ആവശ്യമുള്ളവർക്ക് രേഖകൾ പരിശോധിക്കാമെന്നും ലഹോട്ടി .

കർണാടകയിൽ 6 വയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവം-ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു . കർണാടക ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു .

അതിർത്തിയിൽ വീണ്ടും വെടിവയ്പ്പ്-അതിർത്തിയിൽ വീണ്ടും വെടിവയ്പ്പ്; അഖ്നൂർ സെക്ടറിലാണ് വെടിവയ്പ്പ്; ഒരു ജവാൻ മരിച്ചു;2 പേർക്ക് പരിക്ക് .

അനധികൃത സ്വത്ത് സന്പാദനം-പട്ടാന്പി സബ് രജിസ്ട്രാർ കമറുദ്ദീനെതിരെ കേസ്സെടുത്തു; ഇയാളുടെ പെരിന്തൽമണ്ണയിലെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തി .

കേരള വാർത്തകൾ-

ആദിവാസിക്ഷേമം കടലാസിൽ മാത്രം-ആദിവാസി ഊരുകളിൽ സൗജന്യഭക്ഷണം നൽകാനുള്ള പദ്ധതി പാളി; മലപ്പുറം ജില്ലയിലെ കരുളായി കോളനിയില്‍ ഇതുവരെ പദ്ധതി തുടങ്ങിയിട്ടില്ല ;കോളനിയിൽ ദിവസങ്ങളോളം പട്ടിണി കിടന്ന ആദിവാസി ബാലന്‍ അവശനായി ആശുപത്രിയിൽ; കുടുംബശ്രീയുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയാണ് പാളിയത് .

കുടുംബശ്രീക്ക് കൈമാറിയത് കോടികൾ-പദ്ധതി നടത്തിപ്പിനായി കുടുംബശ്രീക്ക് ആറുമാസം മുന്‍പ് കൈമാറിയത് 4 കോടി രൂപ .

പഠനസൗകര്യം നിലച്ച് ആദിവാസിക്കുടികൾ-മുളവുതറയിലെ സ്കൂൾ തകർന്നു: രണ്ട് വര്‍ഷമായി ആദിവാസിക്കുട്ടികൾക്ക് പഠിക്കാനാവുന്നില്ല; ഇടമലക്കുടിയിലെ ഏകാധ്യാപക വിദ്യാലയങ്ങൾ തകർച്ചയുടെ വക്കിൽ .

വയനാട്ടിൽ കഞ്ചാവുലോബിയുടെ ഇരകൾ കൗമാരക്കാർ -കർണാടക അതിർത്തിയിൽ നിന്ന് കഞ്ചാവ് കടത്തുന്നത് വിദ്യാർത്ഥികളെ ഉപയോഗിച്ച് ; വടക്കൻ കേരളത്തിലേക്ക് കഞ്ചാവെത്തുന്നത് കർണ്ണാടകയിലെ ബൈരക്കുപ്പയിൽ നിന്ന്; ;ദിവസേന അതിർത്തികടന്നെത്തുന്നത് 15കിലോ കഞ്ചാവ് വരെ ;ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം .

മാധ്യമസൃഷ്ടിയെന്ന് കെ സി ജോസഫ്-തന്നെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാർത്ത മാധ്യമസൃഷ്ടിയെന്ന് കെ സി ജോസഫ് ;ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നത് ഹൈക്കമാന്റാണ്; ബാർ വിഷയത്തിൽ പാർട്ടിയിൽ രണ്ട് അഭിപ്രായങ്ങൾ ഉണ്ട്; എന്നാൽ അഭിപ്രായ ഭിന്നതയില്ലെന്നും കെ സി ജോസഫ് .

മുരളീധരനും ദില്ലിക്ക്-പാർട്ടി പുനഃസംഘടന: കെ മുരളീധരനും ദില്ലിക്ക് പോകും;പാർട്ടിയിൽ കരുണാകരനൊപ്പം നിന്നവർക്ക് അർഹമായ സ്ഥാനം നൽകണമെന്ന് ആവശ്യപ്പെടും; സോണിയഗാന്ധിയെ കാണാൻ കെ മുരളീധരൻ സമയം തേടി; ഹൈക്കമാന്റുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും; പുനസംഘടനയുമായി ദില്ലിയാത്രക്ക് ബന്ധമില്ലെന്ന് മുരളീധരൻ .

വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെതിരെ വകുപ്പ്-പ്ലസ്ടു അധികബാച്ച്: വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെതിരെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ; പുതിയ പ്ലസ്ടു ബാച്ചുകൾ അനുവദിക്കുന്പോൾ 400 കോടിരൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ്; ഒരു ബാച്ചിന് 70 ലക്ഷം രൂപയുടെ അധികബാധ്യതയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ്; ഇക്കാര്യം കാണിച്ച് വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും റിപ്പോർട്ട് നൽകി .

പ്ലസ്ടുവിൽ ഏകാഭിപ്രായമായില്ലെന്ന് മന്ത്രി-പ്ലസ്ടുവിൽ മന്ത്രിസഭാ ഉപസമിതിക്ക് ഏകാഭിപ്രായത്തിലെത്താൻ കഴിഞ്ഞില്ലെന്ന് മന്ത്രി; പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പി കെ അബ്ദുറബ്ബ് .

തെളിവെടുപ്പ് നടത്തുന്നു-കോട്ടയത്തെ ഭാരത് ആശുപത്രിയിൽ യുവജന കമ്മീഷൻ തെളിവെടുപ്പ് നടത്തുന്നു; സേവന, വേതന വ്യവസ്ഥകളിലെ അപാകതയെ കുറിച്ചുള്ള നഴ്സുമാരുടെ പരാതിയെ തുടർന്നാണ് തെളിവെടുപ്പ് .

അന്തരിച്ചു-വി ടി കുമാരൻ മാസ്റ്ററുടെ ഭാര്യ ശാന്തടീച്ചർ(84) കോഴിക്കോട് അന്തരിച്ചു;സംസ്കാരം ഇന്ന് നാലുമണിക്ക് വീട്ടുവളപ്പിൽ; ഗായകൻ വി ടി മുരളി മകനാണ് .

സംസ്കാരം നാളെ-കാലിക്കറ്റ് ലാന്റ്മാർക്ക് ബിൽഡേഴ്സ് എംഡി അരുൺ കുമാറിന്റെ അച്ഛൻ മുരിങ്ങോളി പി വി പത്മനാഭൻ നന്പ്യാർ (71) അന്തരിച്ചു; സംസ്കാരം നാളെ രാവിലെ 10 ന് .

ആയുധക്കരാര്‍ അഴിമതിക്കേസ്-കുറ്റപത്രം ഇന്ന് കൊച്ചിയിലെ കോടതിയില്‍ സിബിഐ സമര്‍പ്പിക്കും ;സുബിമല്ലിയെ മാപ്പുസാക്ഷിയാക്കിയാണ് സിബിഐ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് .

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട് -തലശ്ശേരിയിൽ രാഘവൻ മാഷിന് സ്മാരകം നി‍ർമ്മിക്കാൻ ഉടൻ നടപടി എടുക്കുമെന്ന് മന്ത്രി കെ സി ജോസഫ്; ടൂറിസം വകുപ്പിന്റെ അനുമതി കിട്ടിയാൽ ഉടൻ നിർമ്മാണം തുടങ്ങും .

ഇന്ന് ബസ് സമരമില്ല-പെരിന്തല്‍മണ്ണ താലൂക്കില്‍ ഇന്ന് നടത്താനിരുന്ന സ്വകാര്യബസ്സ് സമരം പിൻവലിച്ചു .

മന്ത്രവാദിയെ റിമാൻഡ് ചെയ്തു-മന്ത്രവാദത്തിനിടെ യുവതിയെ ചവിട്ടി കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് സിറാജുദീനെ കരുനാഗപ്പളളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; ഇയാളെ കൊല്ലം ജില്ലാ ജയിലിലെത്തിച്ചു .

സ്ത്രീധന പീഡനം: ഏഴുവർഷം തടവ്-കോഴിക്കോട് കൂടരഞ്ഞിയിൽ യുവതി വെന്തുമരിച്ച സംഭവത്തിൽ ഭർത്താവിന്റെ അമ്മ വള്ളിക്ക് ഏഴുവർഷം തടവ് ശിക്ഷ വിധിച്ചു; കോഴിക്കോട് സ്െപഷ്യൽ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്; പ്രതിക്കെതിരായി സ്ത്രീധനപീഡനം സംശയാതീതമായി തെളിഞ്ഞെന്ന് കോടതി കണ്ടെത്തി .

കീഴടങ്ങി-അഴിമതി വിരുദ്ധ ജനകീയ സമിതി കോഴിക്കോട് നടത്തിയ സമരത്തിനെതിരെ ആക്രമണം നടത്തിയ കേസിൽ രണ്ട് പേർ കൂടി കീഴടങ്ങി; ഷാജി ,ഷെർജിൻ എന്നിവരാണ് കീഴടങ്ങിയത് .

കൂടുതൽ നഴ്സുമാർ നാട്ടിലേക്ക്-ഇറാഖിൽ നിന്ന് കൂടുതൽ മലയാളികൾ നാട്ടിലേക്ക്; 17 മലയാളി നഴ്സുമാർ ഇന്ന് കൊച്ചിയിൽ എത്തും .

കഞ്ചാവുമായി പിടിയിലായി-രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേർ കുമളിയിൽ പൊലീസ് പിടിയിലായി; കന്പം സ്വദേശികളായ ഈശ്വരൻ, നടരാജൻ എന്നിവരാണ് പിടിയിലായത് . മലപ്പുറം താനൂരിൽ കടലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി;താനൂർ സ്വദേശി യൂസഫാണ് മരിച്ചത് .

ഡിവൈഎഫ്ഐ േനതാക്കൾ കീഴടങ്ങി-അഴിമതി വിരുദ്ധ ജനകീയ സമിതി കോഴിക്കോട് നടത്തിയ സമരത്തിന് നേരെ ആക്രമണം നടത്തിയ കേസിൽ 4 ഡിവൈഎഫ് ഐ നേതാക്കൾ കീഴടങ്ങി; ടൗൺ പൊലീസ് സ്റ്റേഷനിലാണ് ഇവർ കീഴടങ്ങിയത്; DYFI ജില്ലാ ജോയിന്റ് സെക്രട്ടറി വരുൺ ഭാസ്കർ, ഷാഫി, ജംഷീർ, പ്രമോദ് എന്നിവരാണ് കീഴടങ്ങിയത് .

വിഎസ് സന്ദർശിക്കും-ചെലവന്നൂരിലെ കായൽ കൈയേറ്റപ്രദേശത്ത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ സന്ദർനം നടത്തും; അടുത്ത മാസം 2 നാണ് സന്ദർശനം .

പാർട്ടിയിൽ നിന്ന് പുറത്താക്കി-യൂത്ത് ഫ്രണ്ട്(എം) സംസ്ഥാനസെക്രട്ടറി അഡ്വ. സാജൻ കുന്നത്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി;പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്നാണ് നടപടി .

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വീണ്ടും അവസരം നൽകും-ഞായറാഴ്ച പരീക്ഷ എഴുതാൻ കഴിയാത്ത അന്ധരായ വിദ്യാർത്ഥികൾക്കായി വീണ്ടും പരീക്ഷ നടത്തും; തിരുവനന്തപുരത്ത് അടുത്ത ഞായറാഴ്ചയാണ് പരീക്ഷ; അന്ധവിദ്യാർത്ഥികൾക്ക് എസ് എസ് സി അവസരം നിഷേധിച്ച കാര്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു .

ദേശീയവാർത്തകൾ-

പുതിയ പദ്ധതികൾക്ക് നിർദ്ദേശം-17 ഇന വികസന പദ്ധതികൾ നടപ്പാക്കാൻ മന്ത്രാലയങ്ങൾക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശം;എല്ലാ നഗരങ്ങളിലും മെട്രോ,പുതിയ രണ്ട് തുറമുഖങ്ങൾ, പുതിയ എക്സ്പ്രസ് വേ;എസ്.ടി.ഡി. ലോക്കൽ കോളുകൾക്ക് ഒരേ നിരക്ക്;സർക്കാ‍ർ കരാറുകൾക്ക് ഇ-ടെണ്ടറിംഗ് എന്നിവയാണ് നിർദ്ദേശങ്ങൾ .

വിശദീകരണവുമായി മാർക്കണ്ഡേയ കട്ജു-ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടതിൽ വിശദീകരണവുമായി ജസ്റ്റിസ് മാർക്കണ്ഡേയകട്ജു;തന്റെ അനുഭവങ്ങൾ എഴുതുന്നതിന്റെ ഭാഗമായാണ് വിവരങ്ങൾ പുറത്തുവിട്ടത്;വെളിപ്പെടുത്തൽ വസ്തുതാ വിരുദ്ധമാണെങ്കിൽ മുൻ ചീഫ് ജസ്റ്റിസ് ലഹോട്ടി വിശദീകരിക്കട്ടെയെന്നും കട്ജു .

വിദേശവാർത്തകൾ-

ഗാസയിൽ വെടിനിർത്തൽ വേണമെന്ന് അമേരിക്കയും-ഗാസയിൽ അടിയന്തര വെടിനിർത്തലിന് അമേരിക്കയുടെ ആഹ്വാനം;ഇസ്രായേൽ സൈനിക നടപടി ശക്തമാക്കുന്നു; ഗാസയിലെ ആശുപത്രിക്ക് നേരെയും ആക്രമണം; മരണം 550 കടന്നു .

അന്താരാഷ്ട്ര അന്വേഷണം വേണം-മലേഷ്യൻ വിമാനം തകർന്ന സംഭവത്തിൽ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസഭ; ദുരന്തസ്ഥലത്ത് പരിശോധന നടത്തണമെന്നും സുരക്ഷാ സമിതി പ്രമേയം; ബ്ലാക്ക് ബോക്സുകൾ കൈമാറാൻ വിമതർ തയ്യാറെന്ന് മലേഷ്യ .

കായിക വാർത്തകൾ-

കോമൺവെൽത്ത് ഗെയിംസ് നാളെ മുതൽ-ഇരുപതാമത് കോമൺവെൽത്ത് ഗെയിംസിന് നാളെ തുടക്കം;സ്കോട്ട്‍ലാൻഡിലെ ഗ്ലാസ്‍ഗോയിലാണ് മത്സരങ്ങൾ .

സൂപ്പർലീഗ് താരങ്ങളുടെ തെരഞ്ഞെടുപ്പ്-സച്ചിന്റെ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ ആറു ഫ്രാഞ്ചൈസികൾ പങ്കെടുക്കുന്നു; ഇന്ത്യൻ ടീമിലെ ഡിഫന്റർ സന്തേഷ് ജിംഗത്ത് കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി കളിക്കും; ഇഷ്ഫാക്ക് അഹമ്മദും കേരളാ ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിക്കും;ലെനി റോഡ്രിഗസിനെ പൂനെ സ്വന്തമാക്കി; മെൽത്താഫ് ഹുസൈൻ കേരള ടീമിൽ ; സുബ്രതോ പാൽ മുംബൈക്ക് വേണ്ടിയും കളിക്കും;രണ്ട് റൗണ്ട് തെരഞ്ഞെടുപ്പ് പൂർത്തിയായി .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളെയും വാർത്തകളെയും കുറിച്ച് നിങ്ങൾക്ക് പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ അറിയിക്കുക : http://www.nbanewdelhi.com . തിരുവനന്തപുരം ശാസ്തമംഗലത്ത് പ്രവർത്തിച്ചിരുന്ന കെജിഎസ് ഗ്രൂപ്പിന്റെ തൊഴിലാളി ക്യാന്പ് അടച്ചു; ക്യാന്പ് വൃത്തിയില്ലാതെയാണ് പ്രവർത്തിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി; ക്യാന്പിന് ലൈസൻസില്ലെന്നും കണ്ടെത്തി . പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കളെ കൊട്ടാരക്കരയിൽ പോലീസ് പിടികൂടി; രഞ്ചു,ജോയി എന്നിവരാണ് പിടിയിലായത് .

JUST IN-

ലോ‍ർഡ്സിൽ ഇന്ത്യ-ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് വിജയം;ഇംഗ്ലണ്ടിനെ 95 റൺസിന് തോൽപിച്ചു;ഇഷാന്ത് ശർമ്മയ്ക്ക് ഏഴ് വിക്കറ്റ്; പരന്പരയിൽ ഇന്ത്യ 1-0ന് മുന്നിൽ;ലോർഡ്സിൽ ഇന്ത്യ ടെസ്റ്റ് മത്സരം ജയിക്കുന്നത് 28 വർഷങ്ങൾക്ക് ശേഷം .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!