അമേരിക്കയുടെ ഒലീവിയ കല്‍പോ വിശ്വസുന്ദരി

ലാസ് വേഗാസ്: ഈ വര്‍ഷത്തെ ലോകസുന്ദരിപ്പട്ടം അമേരിക്കയുടെ ഒലീവിയ കല്‍പോ സ്വന്തമാക്കി. നവേഡയിലെ ലാസ് വേഗാസില്‍ നടന്ന മത്സരത്തില്‍ 88 രാജ്യങ്ങളില്‍നിനിന്നുള്ള സൗന്ദര്യറാണിമാരാണ് വിശ്വസുന്ദരി പട്ടത്തിനായി മാറ്റുരച്ചത്. ഒരു അമേരിക്കക്കാരി വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെടുന്നത് ഇത് എട്ടാം തവണയാണ്. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ ഒലീവിയ, അമേരിക്കയിലെ റോധേ ഐലന്റ് സ്വദേശിനിയാണ്. കഴിഞ്ഞ വര്‍ഷത്തെ ലോകസുന്ദരിയായിരുന്ന അംഗോളയുടെ ലെയ്ല ലോപസാണ് ഒലീവിയയെ കിരീടമണിയിച്ചത്.

വിശ്വസുന്ദരി മല്‍സരത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായ ശില്‍പാ സിംഗിന് അവസാന പത്തില്‍ ഇടംനേടാനായില്ല. ഫിലിപ്പീന്‍സ് സുന്ദരി ജനൈന്‍ തുഗോണന്‍ ഫസ്റ് റണ്ണര്‍ അപ്പായും വെനിസ്വേലിയന്‍ സുന്ദരി ഐറീന്‍ സോഫിയ ഇസര്‍ ക്വിന്റേറോ സെക്കന്‍ഡ് റണ്ണര്‍ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES