ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത- ഗുജറാത്ത് പോരാട്ടം
ipl-2017

ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത- ഗുജറാത്ത് പോരാട്ടം

By Web Desk | 03:31 AM April 21, 2017

ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത- ഗുജറാത്ത് പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത- ഗുജറാത്ത് പോരാട്ടം. കൊല്‍ക്കത്തയില്‍ രാത്രി എട്ട് മണിക്കാണ് മത്സരം.

മുംബൈക്കെതിരെ ജയിക്കാവുന്ന കളി കൈവിട്ടതൊഴിച്ചാല്‍ ആശങ്കകളില്ലാതെ മുന്നേറുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പോരാത്തത്തിന് ഇന്നത്തെ പോരാട്ടം ഉറച്ച കോട്ടയായ ഈഡന്‍   ഗാര്‍ഡന്‍സിലും.  ക്രിസ് ലിന്നിന് പരുക്കേറ്റപ്പോള്‍ മനീഷ്  പാണ്ഡേ  ഉത്തരവാദിത്തം ഏറ്റെടുത്തത് ഗംഭീറിന് നേട്ടമായി. എങ്കിലും ഓപ്പണിംഗിലെ പരീക്ഷണങ്ങള്‍ തിരിച്ചടിക്കാതിരിക്കാന്‍ കൊല്‍ക്കത്ത നോക്കേണ്ടതുണ്ട്. ഷകീബ് അല്‍ ഹസ്സനെ ടീമിലുള്‍പ്പെടത്തണമെന്ന ആരാധകരുടെ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍  ഗ്രാന്‍ഡ്ഹോമോ വോക്‌സോ പുറത്തുപോയേക്കും. അഞ്ച് കളിയില്‍നാലിലും തോറ്റ ഗുജറാത്ത് ലയണ്‍സ് അവസാനസ്ഥാനത്താണ്.  വെടിക്കെട്ട് ബാറ്റ്സ്മാന്മാര്‍ ഒരുപാട് ഉണ്ടെങ്കിലും  മക്കല്ലം ഒഴികെ ആരും സ്ഥിരത പുലര്‍ത്തുന്നില്ല. നായകന്‍ റെയ്നയില്‍ നിന്ന് മികച്ച ഇന്നിംഗ്സ് വരേണ്ട സമയവും അതിക്രമിച്ചു കഴിഞ്ഞു. യോര്‍ക്കര്‍ വീരനായി മാറിക്കഴിഞ്ഞ മലയാളി പേസര്‍ ബേസില്‍ തമ്പി ടീമില്‍ തുടരും. ഡ്വെയ്ന്‍ ബ്രാവോയുടെ പരിക്ക് ഭേദമാകുന്നുണ്ടെങ്കിലും കളിക്കുമോയെന്ന് ഉറപ്പില്ല. സീസണില്‍ രാജ് കോട്ടില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്ത 10 വിക്കറ്റിന് ജയിച്ചിരുന്നു. പകരം വീട്ടാന്‍ സിംഹക്കൂട്ടം ഈഡനിലിറങ്ങുമ്പോള്‍  ആവേശപ്പോര് പ്രതീക്ഷിക്കാം.

 

Show Full Article
RECOMMENDED