ഹാഷിം അംലയുടെ സെഞ്ച്വറി പാഴായി; മുംബൈക്ക് എട്ട് വിക്കറ്റ് ജയം
ipl-2017

ഹാഷിം അംലയുടെ സെഞ്ച്വറി പാഴായി; മുംബൈക്ക് എട്ട് വിക്കറ്റ് ജയം

By Web Desk | 12:30 AM Friday, 21 April 2017

മുംബൈക്കായി ബട്‍ലറും റാണയും അര്‍ദ്ധ സെഞ്ച്വറി നേടി.

ഐ.പി.എല്ലില്‍ പഞ്ചാബിനെതിരെ മുംബൈക്ക് ജയം. പ‍ഞ്ചാബ് ഉയര്‍ത്തിയ 191 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന  മുംബൈ ഇന്ത്യന്‍സ് 15.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മുംബൈക്കായി ബട്‍ലറും റാണയും അര്‍ദ്ധ സെഞ്ച്വറി നേടി.

നേരത്തേ ഹാഷിം അംലയുടെ സെഞ്ച്വറിയുടെ ബലത്തിലാണ് പഞ്ചാബ് മികച്ച സ്കോര്‍ നേടിയത്. ടൂര്‍ണമെന്‍റിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കണ്ടെത്തിയ അംല മലയാളി താരം സഞ്ജു സാംസന്റെ റെക്കോര്‍ഡാണ് മറികടന്നത്. ജയത്തോടെ മുംബൈ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി

Show Full Article