വിമാനത്തില്‍ ഉറങ്ങിപ്പോയ വിവിഎസ് ലക്ഷ്മണ് യുവരാജ് കൊടുത്ത പണി
ipl-2017
By Web Desk | 08:25 AM April 20, 2017

യുവിയുടെ ചിത്രത്തില്‍ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനുമുണ്ട്. ലക്ഷണിന്റെ ഉറക്കവും കൂര്‍ക്കം വലിയും യുവിയ്ക്കൊപ്പം മുരളിയും ആസ്വദിക്കുന്നു.

ഹൈദരാബാദ്: സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം മെന്ററായ വിവിഎസ് ലക്ഷ്മണ് സ്വന്തം ടീം അംഗങ്ങള്‍ തന്നെ മുട്ടന്‍ പണികൊടുത്തു. യുവരാജ് സിംഗാണ് വിവിഎസിന്റെ വിമാനത്തിലെ ഉറക്കവും കൂര്‍ക്കം വലിയും ഫോട്ടോ എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സണ്‍ഗ്ലാസ് വെച്ച് വാ പൊളിച്ചിരുന്ന ഉറങ്ങുന്ന വിവിഎസിന്റെ ചിത്രത്തിന് ഞാനും മുരളി സാറും വെരി വെരി സ്പെഷല്‍ കൂര്‍ക്കംവലി ആസ്വദിക്കുകയാണെന്നൊരു അടിക്കുറിപ്പും യുവി നല്‍കി.

യുവിയുടെ ചിത്രത്തില്‍ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനുമുണ്ട്. ലക്ഷണിന്റെ ഉറക്കവും കൂര്‍ക്കം വലിയും യുവിയ്ക്കൊപ്പം മുരളിയും ആസ്വദിക്കുന്നു. ചിത്രത്തിനൊപ്പം നല്‍കിയ വെരി വെരി സ്പെഷല്‍ കൂര്‍ക്കംവലിയെന്ന അടിക്കുറിപ്പാണ് ചിത്രത്തലെ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത്.

 

Me and Murli sir enjoying a very very special view of snoring 😴 😄@vvslaxman281

A post shared by Yuvraj Singh (@yuvisofficial) on

ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്സ് പോയന്റ് പട്ടികയില്‍ ഇപ്പോള്‍ കൊല്‍ക്കത്തയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.

 

Show Full Article
RECOMMENDED