സി എ ജി വിവാദം: തെറ്റായി വ്യാഖ്യാനിച്ചെന്ന് മന്ത്രി

Narayana Swamy

 

സി എ ജിയെ ബഹു അംഗ സംവിധാനമാക്കുമെന്ന് താന്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി വി നാരായണ സ്വാമി നിഷേധിച്ചു. സി എ ജി മൂന്നു അംഗങ്ങള്‍ ഉള്‍പ്പെട്ട സംവിധാനമാക്കണമെന്ന് മുന്‍ സി എ ജി വി കെ ശുങ്ക്ളു ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ പോലെ സി എ ജിയേയും ബഹു അംഗ സംവിധാനം ആക്കുന്നതിനെക്കുറിച്ച് നേരത്തെ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. മുന്‍ സി എ ജി വി കെ ശുങ്ക്ളു ആണ് ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ച് പ്രധാനമന്ത്രിക്ക് കത്തു നല്കിയത്. ഈ നിര്‍ദ്ദേശം സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി വി നാരായണ സ്വാമി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വിവാദമായതോടെ വാര്‍ത്താ ഏജന്‍സിയോട് താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു എന്ന വിശദീകരണവുമായി നാരായണ സ്വാമി രംഗത്തെത്തി.

നിലവിലെ സി എ ജി വിനോദ് റായി അക്ഷമയോടെയാണ് പെരുമാറുന്നതെന്നും നാരായണസ്വാമി ആരോപിച്ചു. പലപ്പോഴും സി എ ജി അധികാര പരിധി ലംഘിക്കുകയാണ്. സര്‍ക്കാരിനെതിരെ സി എ ജി നടത്തിയ പരാമര്‍ശങ്ങള്‍ ശരിയായില്ലന്നും നാരായണസ്വാമി പറഞ്ഞു. ഇപ്പോള്‍ ഐ എ എസ് ഉദ്യോഗസ്ഥരെയാണ് സി എ ജിയായി നിയമിക്കുന്നത്. ഇതിനു പകരം ആഡിറ്റ് സര്‍വ്വീസിലെ ഒരു ഉദ്യോഗസ്ഥനെയും പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിനെയും ഉള്‍പ്പെടുത്തി സി എ ജി മൂന്നംഗ സംവിധാനമെങ്കിലുമാക്കാനാണ് സര്‍ക്കാര്‍ പ്രാരംഭ നീക്കം തുടങ്ങിയിരിക്കുന്നത്. സി എ ജിയുടെ നിലപാടുകള്‍ യു പി എയെ പ്രതിക്കുട്ടിലാക്കിയ സാഹചര്യത്തിലാണ് ഈ നീക്കം. മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അധികാരമെന്തെന്ന് ടി എന്‍ ശേഷന്‍ തെളിയിച്ചപ്പോഴാണ് രണ്ടു തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെക്കൂടി നിയമിച്ച് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയത്.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES