മലയാള സിനിമയിലെ യുവ തരംഗങ്ങളായ അസീഫ് അലിയെയും ഫഹദ് ഫാസിലും ഒന്നിക്കുന്നു. നിര്‍മ്മാതാവും സംവിധായകനുമായ ലാലിന്‍റെ മകന്‍ ജീന്‍ പോളിന്‍റെ കന്നി സംരംഭമായ ഹണിബീയിലാണ് യുവതാരങ്ങള്‍ ഒന്നിക്കുന്നത്. സംവിധായകനായ ജീന്‍ പോള്‍ തന്നെയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ഫെബ്രുവരി പതിനഞ്ചിന് ഹണിബീയുടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.
ഭാവന നായികയായ ചിത്രത്തില്‍ അര്‍ച്ചന കവിയും ഒരു പ്രധാന വേഷത്തിലെത്തുന്നു. ബാബുരാജ്, ജഗദീഷ്, സിദ്ദിഖ്, ലാലു അലക്സ്, സലീംകുമാര്‍ എന്നിവരടങ്ങുന്ന വന്‍ താരനിര തന്നെയുണ്ട് ഹണിബീയില്‍. ദീപക് ദേവും റഫീഖ് അഹമ്മദുമാണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home