മെക്സിക്കോസിറ്റി: തെക്കന്‍ മെക്സിക്കോയിലും തലസ്ഥാന നഗരിയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പ മാപിനിയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. പ്രാദേശികസമയം, പുലര്‍ച്ചെ 3.20ഓടെയായിരുന്നു ഭൂചലനമുണ്ടായത്.
സിയുഡാഡ് അല്‍ത്താമിരാനോ, ഗ്വരേരോ സ്റേറ്റ് എന്നീ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇരുപതു മിനിറ്റുകള്‍ക്കുള്ളില്‍ 4.0 തീവ്രതയുള്ള ഒന്നിലധികം തുടര്‍ചലനങ്ങളുണ്ടായതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂചലനത്തേത്തുടര്‍ന്ന് മെക്സിക്കോസിറ്റിയിലെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. റണ്‍വേ പരിശോധനയ്ക്കു ശേഷം ഉടന്‍ തന്നെ വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home