ശിവസേനാ മേധാവി ബാല്‍ താക്കറെയുടെ ആരോഗ്യ നില ഇന്നത്തേക്ക് കൂടുതല്‍ മെച്ചപ്പെട്ടു. ശ്വാസോഛാസം, ഹൃദയ മിടിപ്പ് , രക്ത സമ്മര്‍ദ്ദം എന്നിവ കൂടുതല്‍ സ്ഥിരതയാര്‍ജ്ജിച്ചതായി സേനാ നേതാവ് സഞ്ജയ് റാവത് അല്‍പം മുമ്പ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ബാന്ദ്രയിലെ വസതിയായ മോതോശ്രീയില്‍ രോഗാതുരനായികഴിയുന്ന താക്കറെയെ ഇന്നും നിരവധിപ്രമുഖര്‍ സന്ദര്‍ശിച്ചു.
ബോളീവുഡ് താരങ്ങളായ ജിതേന്ദ്ര, ജൂഹി ചൗള, രാകേഷ് റോഷന്‍, വിവേക് ഒബ്റോയ്, സുരേഷ് ഒബ്റോയ്, യോഗ ഗുരു ബാബാരാം ദേവ് മാതോശ്രീയിലെത്തി സുഖവിവരം അന്വേഷിച്ച് മടങ്ങി. ഇപ്പോഴും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും മാധ്യമസംഘങ്ങളും താക്കറെയുടെ വസതിയായ ബാന്ദ്രയിലെ മാതോശ്രീക്ക് മുന്നില്‍ തടിച്ച് കൂടിയിരിക്കുകയാണ്. മഹാര്ഷ്ട്രയുടെ പല ഭാഗത്തും ശിവസേന-എംഎന്‍എസ് പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനാ പരിരാടികള്‍ തുടരുകയാണ്.
ബാല്‍താക്കറെയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ മുബൈ നഗരം സാധാരണ നിലയിലേക്ക് തിരിച്ചുവ്ന്നു. ഇന്ന് ഉച്ചയോടെ കടകമ്പോളങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നലെ നഗരത്തില്‍ ഹര്‍ത്താലിന്‍റെ പ്രതീതിയായിരുന്നു.
Add comment
Article Calendar
June 2013 |

ARCHIVED ARTICLES
- ► 2013 (50)


Home