ഇമെയില്‍ചോര്‍ത്തല്‍ കേസില്‍രണ്ടാം പ്രതി ഡോ.ദസ്തക്കീര്‍ഒളിവില്‍ കഴിയവെ സര്‍ക്കാര്‍വിരുദ്ധ ഇമെയിലുകള്‍അയച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.തിരുവനന്തപുരം ജുഡീഷ്യല്‍ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ഹാജരാക്കിയ ദസ്തക്കീറിനെ നവംമ്പര്‍ഇരുപത്തിമൂന്ന് വരെ റിമാന്‍ഡ് ചെയ്തു. ദസ്തക്കീറിന്‍റെ ജാമ്യ ഹര്‍ജി കോടതി നാളെ പരിഗണിക്കും.
ഇമെയില്‍ ചോര്‍ത്തല്‍കേസില്‍രണ്ടാം പ്രതിയും ഹോമിയോ മുന്‍ജില്ലാ ഓഫീസറുമായ ദസ്തക്കീറിന് എതിരെ വ്യക്തമായ ആരോപണമാണ് പൊലീസ് കോടതിയില്‍സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുളളത്. ദസ്തക്കീര്‍ഒളിവില്‍കഴിഞ്ഞ കാലയളവില്‍ മൂന്നാം പ്രതി ഷാനവാസിനും അന്തര്‍ദേശീയ സംഘടന ചെയര്‍മാനും സര്‍ക്കാര്‍ വിരുദ്ധ ഇമെയിലില്‍അയച്ചതായി പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മതതീവ്രവാദസംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് രാജ്യത്തിന് അകത്തും പുറത്തുമുളള സര്‍ക്കാര്‍ഇതരസര്‍ക്കാര്‍സ്ഥാപനങ്ങളെയും മോശമായി ചിത്രീകരിച്ചു. ഉന്നത സര്‍ക്കാര്‍സ്ഥാനത്തിരുന്ന കൊണ്ട് അധികാര ദുര്‍വിനിയോഗം ചെയ്ത് കീഴ്ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് തീവ്രവാദസംഘടനകള്‍ക്ക് വേണ്ടി സര്‍ക്കാര്‍രേഖകളില്‍ദസ്തക്കീര്‍ കൃത്രിമം നടത്തി.
ഒന്നാം പ്രതി ബിജു സലീം ഭീകര സംഘടന പ്രവത്തകരുമായി ബന്ധപ്പെടുന്നതിന് അന്യ ജില്ലകളില്‍പോയത് ന്യായീകരിക്കുന്നതിന് കോഴിക്കോട് പൊളാരിയിലെ ഡോ. മുഹമ്മദ ിന് റഫര്‍ലെറ്റര്‍ നല്‍കിയതായും അന്വേഷണത്തില്‍കണ്ടെത്തി. എന്നാല്‍ ഇയാള്‍ ഡോക്ടര്‍ അല്ലായെന്നും അന്വേഷണത്തില്‍കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍വ്യക്തമാക്കുന്നു. ഇതിന് പുറമെ ബാബ്‌റി മസ്ജിദ് കലാപവുമായി ബന്ധപ്പെട്ട് കാട്ടാക്കട പൊലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ദസ്തക്കീര്‍പ്രതിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദസ്തക്കീര്‍ഒളിവില്‍കഴിഞ്ഞ കാലയളവില്‍മതതീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടിടുണ്ടോയെന്നത് ഉള്‍പ്പടെ അന്വേഷിക്കണമെന്നും ഇതിനായി വിശദമായി ചോദ്യം ചെയണമെന്നും ക്രൈം ബ്രാഞ്ച് എ.സി കെ ഇ.ബൈജു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു .
Add comment
Article Calendar
June 2013 |

ARCHIVED ARTICLES
- ► 2013 (50)


Home