കൊച്ചി: പ്രതിരോധ മന്ത്രി എ കെ ആന്‍റണിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി കേന്ദ്ര മന്ത്രി കെ വി തോമസ് രംഗത്ത്. യുഡിഎഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് ആന്‍റണി നടത്തിയ പ്രസ്താവന വിശാല മനസോടെയുള്ളതാണെന്ന് കെ വി തോമസ് പറഞ്ഞു. യുഡിഎഫിന് ദോഷമായതൊന്നും ആന്‍റണി ചെയ്യില്ല'. വികസനത്തില്‍ രാഷ്ട്രീയാതീതമായ താല്‍പര്യമാണ് ആന്‍റണിയുടേത്. കേരളത്തില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണെന്നും കെ വി തോമസ് പറഞ്ഞു.
ബുധനാഴ്ച ബ്രഹ്മോസ് ഇന്റഗ്രേഷന്‍ കോംപ്ളക്സിന്റെ ഉദ്ഘാടന ചടങ്ങിലാണ് എ.കെ. ആന്റണി യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ചത്. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ കഴിഞ്ഞ ഒന്നര-രണ്ടു വര്‍ഷമായി കേരളത്തിലേക്കു കേന്ദ്ര പ്രതിരോധ വകുപ്പിന്റെ പദ്ധതികള്‍ കൊണ്ടുവരാനുള്ള ധൈര്യമില്ലെന്നായിരുന്നു ആന്റണിയുടെ വിമര്‍ശനം.
ആന്‍റണിയുടെ പ്രസ്താവന യുഡിഎഫ് സര്‍ക്കാരിനെതിരല്ലെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന്‍റണി പറഞ്ഞത് പച്ച മലയാളത്തിലാണെന്നും അത് മനസിലാകേണ്ടവര്‍ക്ക് മനസിലാവുമെന്നും കെ വി തോമസ് നേരത്തെ പറഞ്ഞിരുന്നു.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home