മംബൈ: ഇന്ത്യന്‍ ഓപ്പണ്‍ വീരേന്ദര്‍ സേവാഗും ക്യപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും തമ്മിലുളള ശീതസമരം പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുകാന്‍ തുടങ്ങിയെന്നതിന്‍റെ സൂചന നല്‍കി നൂറാം ടെസ്റ്റ് കളിക്കാനിറങ്ങുന്ന സേവാഗിനെ പ്രശംസംകൊണ്ട് മൂടി ധോണി രംഗത്തെത്തി. സേവാഗിന്‍റേത് തീര്‍ത്തും വ്യത്യസ്തമായ മനോഭാവമാണെന്നും പ്രതിസന്ധിഘട്ടങ്ങളില്‍പ്പോലും പതറാതെ നില്‍ക്കാന്‍ സേവാഗിനെ സഹായിക്കുന്നത് പോസീറ്റീവായ ഈ മനോഭാവമാണെന്നും ധോണി പറഞ്ഞു.
ഓപ്പണറായി ഇറങ്ങാനുള്ള തീരുമാനമാണ് സേവാഗിന്‍റെ കരിയറില്‍ ഏറ്റവും നിര്‍ണായകമായതെന്നും ധോണി വ്യക്തമാക്കി. ഇതിലൂടെ വലിയൊരു വെല്ലുവിളിയായിരുന്നു അദ്ദേഹം ഏറ്റെടുത്തത്. എന്നാല്‍ അത് അദ്ദേഹം വിജയകരമായിതന്നെ നടപ്പാക്കിയെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാവും. മറ്റു കളിക്കാരില്‍ നിന്ന് എപ്പോഴും വ്യത്യസ്തമായ മനോഭാവാമാണ് സേവാഗിന്‍റേത്. ആദ്യ പന്തുമുതല്‍ തന്നെ അടിച്ചു കളിക്കാന്‍ കഴിയുന്ന കളിക്കാരനാണ് അദ്ദേഹം. ഇത് എതിര്‍ ബൗളര്‍മാരില്‍ ഏറെ സമ്മര്‍ദ്ദമുണ്ടാക്കും. അതുകൊണ്ടു തന്നെ ടീമില്‍ അദ്ദേഹത്തിന് നിര്‍ണായക റോളുണ്ട്.
ബാറ്റിംഗ് ഫോം എന്തായാലും എപ്പോഴും പോസിറ്റീവായ സമീപനം സ്വീകരിക്കുന്ന കളിക്കാരനാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ഫോമിലേക്ക് തിരിച്ചെത്തുക എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വലിയ കാര്യമല്ല. ബൗളറെന്ന നിലയില്‍ അദ്ദേഹത്തെ അധികം ഉപയോഗിച്ചിട്ടില്ലെങ്കിലും ഇപ്പോഴും നിര്‍ണായകഘട്ടങ്ങളില്‍ വിക്കറ്റെടുക്കാന്‍ കഴിവുള്ള താരമാണ് അദ്ദേഹം. ലോകക്രിക്കറ്റില്‍ തന്നെ വീരുവിനെപ്പോലെ വ്യത്യസ്ത മനോഭാവമുള്ള കളിക്കാരുണ്ടോ എന്ന് സംശയമാണ്. അദ്ദേഹത്തൊപ്പം കളിച്ച താരങ്ങളോടും ഡ്രസ്സിംഗ് റൂം പങ്കിട്ട താരങ്ങളോടും ചോദിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. ഫോമിലാണോ എന്നതോ പിച്ച് സീമിനെ തുണക്കുന്നതാണോ എന്നതോ ഒന്നും വീരുവിനെ സംബന്ധിച്ച് പ്രശ്നമല്ല. റണ്‍സ് നേടുക എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വീരു ക്രീസിലെത്തുന്നതെന്നും ധോണി പറഞ്ഞു.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home