മതസൗഹാര്‍ദത്തിന് ഇന്ത്യ മികച്ച മാതൃക: ദലൈലാമ

കൊച്ചി: വിവിധ മതങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്തത്തിന് മികച്ച മാതൃകയാണ് ഇന്ത്യയെന്ന് ടിബറ്റന്‍ ആത്മീയ ഗുരു ദലൈലാമ. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ 1960-ാം വാര്‍ഷികവും കാതോലിക്കേറ്റ് ശതാബ്ദി സമ്മേളനവും കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ പാരമ്പര്യങ്ങളുടെ ഒത്തൊരുമയുടെയും സമാധാനപരമായ സഹവര്‍ത്തിത്തത്തിന്‍റെയും മികച്ച മാതൃകയാണ് ഇന്ത്യയെന്നും ഈ പാരമ്പര്യം തുടരണമെന്നും ദലൈലാമ പറഞ്ഞു. അഹിംസയും മതസൗഹാര്‍ദവും വളര്‍ത്താന്‍ ഭാരതത്തിന് പ്രധാനപങ്കുവഹിക്കാന്‍ കഴിയുമെന്നും ദലൈലാമ വ്യക്തമാക്കി. ആയിരകണക്കിന് വിശ്വാസികളാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ശതാബ്ദി സമ്മേളനത്തിന് സാക്ഷികളായത്.

സുപ്രീംകോടതി പോലും അനുകൂല വിധ നല്‍കിയ സഭാതര്‍ക്കത്തില്‍ നീതിപൂര്‍വമായ പരിരക്ഷ ആഗ്രഹിക്കുന്നുണ്ടെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കബാവ പറഞ്ഞു. മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദദുള്‍ ‍ കലാം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര മന്ത്രി കെവി തോമസ് വിവിധ മതമേലദ്ധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES