തുടര്‍ച്ചയായി ബാറ്റിംഗില്‍ പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്ന അഭിപ്രായവുമായി സുനില്‍ ഗാവസ്ക്കര്‍ രംഗത്തെത്തി. ഭാവി സംബന്ധിച്ച് സെലക്ടറുമാരുമായി സച്ചിന്‍ ചര്‍ച്ച ചെയ്യണമെന്നാണ് ഗാവസ്ക്കര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വളരെക്കാലം മികച്ച നിലവാരത്തില്‍ സച്ചിന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. ഇതിനിടയില്‍ വളരെ കുറച്ച് സമയം മാത്രമാണ് റണ്‍സ് കണ്ടെത്താനാകാതെ മോശം ഫോണില്‍ അദ്ദേഹം കളിച്ചത്. എന്നാല്‍ ഇപ്പോള്‍ സെലക്ടറുമാരുമായി ഒരു ചര്‍ച്ച നടത്തുന്നത് നല്ലതായിരിക്കുമെന്നാണ് തന്‍റെ അഭിപ്രായമെന്നും ഗാവസ്ക്കര്‍ പറഞ്ഞു. അതേസമയം സച്ചിന്‍റെ ഭാവി സംബന്ധിച്ച് സെലക്ടര്‍മാര്‍ എന്തു തീരുമാനിച്ചാലും വിരമിക്കലിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് സച്ചിന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
റണ്‍സ് കണ്ടെത്താനാകാതെ സച്ചിന്‍ വിഷമിക്കുന്നുണ്ടെന്ന് ഗാവസ്ക്കര്‍ പറഞ്ഞു. എല്ലാവരും സച്ചിന്‍റെ മോശം ഫോമിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധികളില്‍ നിന്ന് അതിവേഗം തിരിച്ചെത്താന്‍ സച്ചിന് കഴിയുമെന്നാണ് തന്‍റെ വിശ്വാസമെന്നും ഗാവസ്ക്കര്‍ പറഞ്ഞു.
Malayalam latest news, Current news, Asianet News, Malayalam sports News, India-England cricket series, Sachin Tendulkar, Sunil Gavaskar
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home