ഫേസ്ബുക്ക് വിവാദം: പെണ്‍കുട്ടികള്‍ക്കെതിരായ കേസ് പരിഗണിച്ച ജഡ്ജിയെ സ്ഥലം മാറ്റി

facebook controversy

മുംബൈ: ശിവസേന തലവന്‍ ബാല്‍ താക്കറെയുടെ മരണത്തെ തുടര്‍ന്ന് മുംബൈയില്‍ ഹര്‍ത്താല്‍ ആചരിച്ചതിനെ ഫേസ്ബുക്കിലുടെ വിമര്‍ശിച്ച പെണ്‍കുട്ടികള്‍ക്കെതിരായ കേസ് പരിഗണിച്ച ജഡ്ജിയെ ബോബൈ ഹൈക്കോടതി സ്ഥലം മാറ്റി. അടിയന്തിര ഉത്തരവിലൂടെയാണ് പാല്‍ഘര്‍ ഫസ്റ്റ്ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് രാമചന്ദ്ര ബഗാഡെയെ ജല്‍ഗാവ് കോടതിയിലേക്ക് മാറ്റിയത്.

ഹര്‍ത്താല്‍ വിരുദ്ധ ഫേസ്ബുക്ക് കമന്‍റിനെ  തുടര്‍ന്ന് മലായാളി അടക്കം രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയത് വിവാദമായിരുന്നു. പൊലീസ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ നടപടി നീതികരിക്കാനാവില്ലെന്നും അറസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നുവെന്നും കണ്ടത്തിയിരുന്നു. കേസ് രജിസ്റ്റര്‍ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മേശപ്പുറത്തുണ്ട്.

പൊലീസ് തന്നെ തെറ്റെന്ന് പറയുന്ന കേസ് പരിഗണിച്ച ജസ്റ്റിസ് രാമചന്ദ്ര ബഗാ‍ഡെ 15,000 രൂപയുടെ ജാമ്യത്തില്‍ എല്ലാ ബുധനാഴ്ച്ചയും പൊലീസ് സ്റ്റേഷനില്‍ ഒപ്പുവെക്കണമെന്ന കര്‍ശന വ്യവസ്ഥയോടെ പെണ്‍കുട്ടികളെ വിട്ടയച്ചത്. പെണ്‍കുട്ടികള്‍ക്കെതിരെ നടപടിയുണ്ടായ സംഭവം അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള കടന്നു കയറ്റമായി ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നതിനിടെയാണ് നടപടി.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES