ദില്ലി: കെ പി സി സി പുനഃസംഘടന സംബന്ധിച്ച അന്തിമ തീരുമാനം കോണ്‍ഗ്രസ് ഹൈക്കാന്‍ഡ് ഉടന്‍ കൈകൊള്ളുമെന്ന് സുചന. സംസ്ഥാനത്തു നിന്നും സമര്‍പ്പിക്കപ്പെട്ട ലിസ്റ്റില്‍ ചില കൂടിയാലോചനകള്‍ കൂടി വേണമെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി വ്യക്തമാക്കിട്ടുണ്ടെങ്കിലും വലിയ മാറ്റങ്ങള്‍ കൂടാതെ ഹൈക്കമാന്‍ഡ് ലിസ്റ്റ് അംഗീകരിക്കുമെന്നാണ് സൂചന. തര്‍ക്ക വിഷയമായ കണ്ണൂര്‍ ഡി സി സിയുടെ അമരക്കാരനായി കെ സുധാകരന്‍ എം പി നിര്‍ദ്ദേശിക്കുന്നയാള്‍ തന്നെ എത്തുമെന്നാണ് അറിയുന്നത്. എന്നാല്‍ തൃശൂര്‍, പാലക്കാട് ഡി സി സി അധ്യക്ഷന്‍മാരെ സംബന്ധിച്ച തീരുമാനം ഹൈക്കമാന്‍ഡ് തന്നെ കൈകൊള്ളും. എം എം ഹസന്‍, വി എസ് വിജയരാഘവന്‍ എന്നിവരെ വൈസ് പ്രസിഡന്‍റുമാരായി നിര്‍ദ്ദേശിക്കുന്ന പട്ടികയാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം നല്‍കിയിട്ടുണ്ട്.
യുവാക്കളുടെ പ്രാതിനിധ്യം സംബന്ധിച്ച് രാഹുല്‍ ഗാന്ധി ലിസ്റ്റ് നല്‍കാന്‍ ഇടയുണ്ടെന്നാണ് സൂചന. വനിത, പിന്നോക്ക വിഭാഗ സംവരണത്തിന്‍റെ കാര്യവും ഹൈക്കമാന്‍ഡ് പിരശോധിക്കും. കൂടുതല്‍ യുവാക്കള്‍ക്ക് അവസരം നല്‍കുകയാണെങ്കില്‍ ജനറല്‍ സെക്രട്ടറിമാരുടെ സംഖ്യയില്‍ വര്‍ധവ് ഉണ്ടായേക്കും. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തനിക്ക് പോകേണ്ടതുള്ളതിനാല്‍ പുതിയ ഭാരവാഹികളെ സംബന്ധിച്ച പ്രഖ്യാപനം വൈകില്ലെന്നാണ് മധുസൂദനന്‍ മിസ്ത്രി അറിയിച്ചത്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home