ബുക്കര്‍ പ്രൈസ് ഹിലരി മാന്റലിന്

ലണ്ടന്‍: മാന്‍ ബുക്കര്‍ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരി ഹിലരി മാന്റലിന്. ഹിലരിയുടെ ബ്രിങ് അപ് ദ ബോഡീസ് എന്ന നോവലിനാണ് പുരസ്‌കാരം. 50,000 പൗണ്ട് ആണ് (42.57 ലക്ഷം രൂപ) സമ്മാനമായി ലഭിക്കുക. വൂള്‍ഫ് ഹാള്‍ എന്ന രചനയ്ക്ക് 2009ലും ഹിലരിക്ക് ബുക്കര്‍ പ്രൈസ് ലഭിച്ചിരുന്നു. ഇതാദ്യമായാണ് ഒരു എഴുത്തുകാരി രണ്ട് തവണ ബുക്കര്‍ പ്രൈസ് നേടുന്നത്.
മലയാളിയായ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജിന്റെ മകനായ ജീതിന്റെ നാര്‍ക്കോപൊളിസ് എന്ന നോവല്‍ ബുക്കര്‍ പ്രൈസിനായുള്ള അന്തിമറൗണ്ടില്‍ ഇടം നേടിയിരുന്നു.
ഈ പുരസ്‌കാരത്തിന് നേരത്തെ മലയാളിയായ അരുന്ധതി റോയ് അര്‍ഹയായിട്ടുണ്ട്. അരുന്ധതിറോയിയുടെ 'ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്' 1997-ലാണ് ബുക്കര്‍പ്രൈസ് നേടിയത്. അരവിന്ദ് അഡിഗയുടെ 'വൈറ്റ് ടൈഗര്‍'(2008), കിരണ്‍ദേശായിയുടെ 'ദി ഇന്‍ഹെറിറ്റന്‍സ് ഓഫ് ലോസ്' (2006) എന്നീ ഇന്ത്യന്‍ കൃതികള്‍ക്കും മുമ്പ് ബുക്കര്‍പ്രൈസ് ലഭിച്ചിട്ടുണ്ട്.
Hilary Mantel makes history with second Booker prize

Key Words: Hilary Mantel, Booker prize, Jeethin, award, Bring up the Bodies


Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES