കൊല്‍ക്കത്ത: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 509 റണ്‍സെടുത്ത ഇംഗ്ലണ്ടിനിപ്പോള്‍ 193 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. 40 റണ്‍സുമായി മാറ്റ് പ്രയറും 21 റണ്‍സുമായ ഗ്രെയിം സ്വാനും ക്രീസില്‍. 2001ല്‍ ഓസ്ട്രേലിയക്കെതിരെ വി വി എസ് ലക്ഷണും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് നടത്തിയതുപോലൊരു പോരാട്ടമമുണ്ടായില്ലെങ്കില്‍ ഈ ടെസ്റ്റ് ഇംഗ്ലണ്ടിന്റെ കൈയിലിക്കും.
87 റണ്‍സെടുത്ത ജൊനാഥന്‍ ട്രോട്ടിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ഇന്ന് ആദ്യം നഷ്ടമായത്. ഓജയ്ക്കായിരുന്നു വിക്കറ്റ്. അധികം കഴിയുന്നതിനു മുമ്പെ ഇരട്ടസെഞ്ച്വറിക്ക് പത്ത് റണ്‍സകലെ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായി. വിരാട് കോലി വിക്കറ്റിലേക്ക് എറിഞ്ഞ പന്ത് ദേഹത്ത് തട്ടാതിരിക്കാന്‍ ബാറ്റുയര്‍ത്തിയ കുക്ക് പന്ത് നേരിട്ട് പന്തില്‍ കൊണ്ടതോടെ പുറത്താവുകയായിരുന്നു.
377 പന്ത് നേരിട്ട് കുക്ക് 23 ബൗണ്ടറികളുടെയും രണ്ടു സിക്സറുകളുടെയും അകമ്പടിയോടെയാണ് 190 റണ്‍സെടുത്തത്. ജോനാഥന്‍ ട്രോട്ടുമൊത്ത് രണ്ടാം വിക്കറ്റില്‍ 173 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ കുക്കിന് കഴിഞ്ഞു. ഇന്ത്യയ്ക്കെതിരെ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും സെഞ്ച്വറി നേട്ടം കൈവരിച്ചാണ് കുക്ക് പുറത്തായത്. 54 റണ്‍സെടുത്ത പീറ്റേഴ്സണും 33 റണ്‍സെടുത്ത സമിത് പട്ടേലും ഇംഗ്ലണ്ട് സ്കോറിലേക്ക് ഭേദപ്പെട്ട സംഭാവന നല്‍കി.
ഒന്നിന് 216 എന്ന ശക്തമായ നിലയിലാണ് മൂന്നാംദിവസം ബാറ്റിംഗ് ആരംഭിച്ചത്. ലഞ്ച് വരെ വിക്കറ്റ് നഷ്ടപ്പെടാതെ ബാറ്റുചെയ്യാന്‍ ഇംഗ്ളണ്ടിന് സാധിച്ചു. ലഞ്ചിന് പിരിയുമ്പോള്‍ ഒന്നിന് 296 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ളണ്ട്. ലഞ്ചിന് ശേഷമാണ് ഇംഗ്ളണ്ടിന് രണ്ടാം വിക്കറ്റ് നഷ്ടമായത്. ഇന്ത്യക്കായി ഓജ മൂന്നും അശ്വിന്‍, ഇഷാന്ത് എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു. 52 ഓവര്‍ എറിഞ്ഞ അശ്വിന്‍ 183 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home