പീഡനത്തെ കുറിച്ച് പരാതിപറയാന്‍ ചെന്ന പെണ്‍കുട്ടിക്ക് സംസ്ഥാന വനിതാകമ്മീഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വക ഉപദ്രവം.. തിരുവനന്തപുരം പാലോട് സ്വദേശിയായ പെണ്‍കുട്ടിയെ വനിതാ കമ്മീഷന്‍ സിഐ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നതിന്‍റെയും കാറില്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിന്‍റെയും തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
പാലോട് സ്വദേശിയായ യുവാവിനെ പ്രണിയിച്ച് വീട്ടില്‍ നിന്നിറങ്ങുകയും നിരന്തര പീഡനത്തിനൊടുവില്‍ കാമുകനാല്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്ത സംഭവത്തില്‍ പൊലീസില്‍ നിന്ന് നീതികിട്ടിയില്ലെന്ന ആക്ഷേപവുമായാണ് പെണ്‍കുട്ടി വനിതാ കമ്മീഷനു മുന്നിലെത്തിയത്.. പി വണ്‍ /5396 എന്ന നമ്പറില്‍ വനിതാ കമ്മീഷന്‍ കേസ് രജിസറ്റര്‍ ചെയ്തു. തുടര്‍ നടപടികളുമായി മുന്നോട്ടു പോകാനും നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കേസിന്‍റെ ആവശ്യങ്ങള്‍ പറഞ്ഞാണ് ആദ്യം വിളിച്ചത്.പിന്നെപ്പിന്നെ സംസാരം അതിരുവിട്ടു.
പരാതി പറയാന്‍ പോലും പേടിച്ചാണ് പെണ്‍കുട്ടി ഞങ്ങള്‍ക്കു മുന്നിലെത്തുന്നത്.പീന്നീട് പെണ്‍കുട്ടിയുടെ സഹായത്തോടെ ഫോണ്‍ സംഭാഷണങ്ങള്‍ വിശദമായി റെക്കോര്‍ഡു ചെയ്തു.
ഒരു ഫോണ്‍ സംഭാഷണത്തിനൊടുവില്‍ നേരില്‍ കാണാനായി ഒരു സ്ഥലത്ത് എത്താമെന്ന് എസ് ഐ അറിയിച്ചു. കാര്യങ്ങള്‍ എവിടെവരെ പോകുമെന്നറിയാന്‍ പെണ്‍കുട്ടിക്കൊപ്പം ഞങ്ങളും ഇറങ്ങി. പറഞ്ഞുറപ്പിച്ച സ്ഥലത്ത് കൃത്യ സമയത്ത് പൊലീസുകാരന്‍ എത്തി. വാഹനത്തില്‍ കയറാന്‍ നിര്‍ബന്ധിച്ചു.ഒരു വിധത്തിലാണ് പെണ്‍കുട്ടിയെ ഞങ്ങള്‍ രക്ഷിച്ചെടുത്തത് .സംസ്ഥാന വനിതാ കമ്മീഷനില്‍ എത്തുന്ന പലരുടേയും അനുഭവം ഇതാണെന്നും പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമായി.
അവസാന അത്താണിയെന്ന നിലയിലാണ് പല പെണ്‍കുട്ടികളും വനിതാ കമ്മീഷനു മുന്നിലെത്തുന്നത് .. വേലി തന്നെ വിളവു തിന്നുന്നതാണ് അനുഭവമെങ്കില്‍ ഇനി പരാതി അരോടു പറയണം.
Add comment
Article Calendar
June 2013 |

ARCHIVED ARTICLES
- ► 2013 (50)


Home