രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചലക്ഷ്യമാക്കി കൂടുതല്‍ പരിഷ്കരണ നടപടികള്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികളെ എതിര്‍ക്കുന്നത് ഇതെക്കുറിച്ച് അറിവില്ലാത്തവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫിക്കിയുടെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കൂടുതല്‍ സാമ്പത്തിക പരിഷ്കരണ നടപടികള്‍ ഉടന് പ്രതീക്ഷിക്കാമെന്ന സൂചനകള് നല്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. 2008 വരെ മികച്ച വളര്‍ച്ച കൈവരിച്ച ഇന്ത്യ ആഗോള സാമ്പത്തിക മാന്ദ്യം മൂലം തിരിച്ചടി നേരിട്ടു. സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കാന്‍ പലപ്പോഴും കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വന്നെന്നും പ്രധാനമന്ത്രി പറഞ്ഞു,. എന്നാല്‍ വിമര്‍ശനങ്ങളെ അതിജീവിച്ച് സധൈര്യം മുന്നോട്ട് പോകാന്‍ സര്‍ക്കാരിനായി
വസ്തുകതള്‍ മനസ്സിലാക്കാത്തവരാണ് സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിക്കുന്നതെന്ന് ചില്ലറ വില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്നും വ്യക്തമായതായി പ്രധാനമന്ത്രി പറഞ്ഞു. ചില്ലറ വില്‍പ്പന മേഖലയിലെ കുത്തകവല്ക്കരണത്തെയാണ് പാര്‍ച്ചികള്‍ എതിര്‍ത്തത്. യഥാര്‍ത്ഥത്തില്‍ ചില്ലറ വില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപം മറ്റൊരു വിഷയമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സബ്സിഡികള്‍ വെട്ടിക്കുറച്ച് ധനക്കമ്മി കുറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പണപ്പെരുപ്പം അനുവദനീയമായ അളവില്‍ കൂടുതലായത് ആശങ്കയുണ്ടാക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. 5 മുതല്‍ 6 ശതമാനം വരെയായി പണപ്പെരുപ്പം കുറയ്ക്കാന്‍ കഴിയണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home