ഡല്‍ഹി പീഡനം: മൂന്ന് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനംഭഗത്തിനിരയാക്കിയ കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു. ബസ് ഡ്രൈവര്‍ റാം സിംഗ്, ഇയാളുടെ അനുജന്‍ മുകേഷ്, കാലു എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഡല്‍ഹി ആര്‍കെ പുരം മേഖലയിലെ ഒരു വീട്ടില്‍ നിന്നുമാണ് റാം സിംഗിനെ പോലീസ് അറസ്റ് ചെയ്തത്.

സംഭവ ദിവസം റാം സിംഗിന്റെ അനുജന്‍ മുകേഷാണ് ബസ് ഓടിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട ആറംഗ സംഘത്തിന്റെ വിവരങ്ങള്‍ റാം സിംഗ് പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന. ഇവര്‍ക്കായി പോലീസ് ഊര്‍ജിത തെരച്ചില്‍ തുടരുകയാണ്.

അതിനിടെ പീഡനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെന്റിലേറ്ററിലേക്ക് മാറ്റി. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. ഉത്തരാഖണ്ഡ് സ്വദേശിയായ ഇരുപത്തിമൂന്നുകാരിയാണു തെക്കു-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വസന്ത് വിഹാര്‍ മേഖലയില്‍ ഞായറാഴ്ച അര്‍ധരാത്രിക്കുശേഷം ആക്രമണത്തിനിരയായത്.

ഡെറാഡൂണില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പരിശീലനത്തിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയതായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയശേഷമായിരുന്നു കൂട്ടമാനഭംഗം. സുഹൃത്ത് ഡല്‍ഹിയില്‍ ജോലി ചെയ്തു വരികയാണ്. ദക്ഷിണ ഡല്‍ഹിയിലെ മുനിര്‍കയില്‍ നിന്നു പാലം വരെ പോകുന്ന ബസില്‍ രാത്രി 9.45-ഓടെയാണു പെണ്‍കുട്ടിയും സുഹൃത്തും കയറിയത്. യാത്രയ്ക്കിടെ പെണ്‍കുട്ടിയെ ഒരു സംഘം ശല്യം ചെയ്തതിനെ സുഹൃത്ത് എതിര്‍ത്തപ്പോള്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു.

ഇരുമ്പുവടിയുപയോഗിച്ചു യുവാവിനെ മര്‍ദിച്ചവശനാക്കിയശേഷമാണു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെയും സുഹൃത്തിനെയും പിന്നീടു മഹിപാല്‍പുര്‍ ഫ്ളൈ ഓവറിനു സമീപം ബസില്‍നിന്നു വലിച്ചെറിഞ്ഞു. പെണ്‍കുട്ടിയുടെ സുഹൃത്ത് പോലീസ് സ്റേഷനില്‍ എത്തി വിവരം പറയുമ്പോഴാണു സംഭവം പുറംലോകം അറിയുന്നത്. വഴിയരുകില്‍ കിടന്നിരുന്ന പെണ്‍കുട്ടിയെ ആദ്യം ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES