18-Apr-2014 Friday
img

FLASH NEWS ഒഴുക്കിൽപ്പെട്ട് നാലുപേർ മരിച്ചു-ആലുവ കാലടിയിൽ പെരിയാറിൽ ഒഴുക്കിൽപ്പെട്ട് നാല് യുവാക്കൾ മരിച്ചു . മൂന്നാറിൽ നിന്ന് മലയാറ്റൂരിലേക്ക് തീർത്ഥാടനത്തിന് പോയവരാണ് അപകടത്തിൽ പെട്ടത് . മൂന്നാർ സ്വദേശികളായ സുരേഷ് (24), രാജേഷ് (29), തിരുപ്പൂർ സ്വദേശി ജോസഫ്... . മറയൂര്‍ സ്വദേശി അന്തോണി (31) എന്നിവരാണ് മരിച്ചത് .

FLASH NEWS അപകടത്തിൽ രണ്ട് പേർ മരിച്ചു-പെരുന്പാവൂരിന് സമീപം കാറും ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു . നാലുപേർക്ക് ഗുരുതര പരിക്ക് . മലയാറ്റൂർ തീർത്ഥാടനത്തിന് പോയി മടങ്ങിയവരാണ് അപകടത്തിൽ പെട്ടത് .

കേരള വാർത്തകൾ-

"ക്ഷേത്രഭരണത്തിൽ രാജകുടുംബം ഇടപെടരുത്'-പത്മനാഭസ്വാമി ക്ഷേത്രഭരണത്തിൽ രാജകുടുംബം ഇടപെടരുതെന്ന് അമിക്കസ് ക്യൂറി . ക്ഷേത്രനടത്തിപ്പിന് പുതിയ ഭരണസമിതി വേണമെന്ന് ആവശ്യം . അമിക്കസ് ക്യൂറി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു .

ആരോപണം അടിസ്ഥാനരഹിതമെന്ന് ചെന്നിത്തല-സംസ്ഥാനത്ത് ഭീതിജനകമായ അന്തരീക്ഷമെന്ന സിപിഎം ആരോപണം അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല .

രാഷ്ട്രീയപാർട്ടികൾക്കെതിരെ സൂസൈപാക്യം-കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ഞെട്ടിക്കുന്നതെന്ന് സൂസൈപാക്യം . മുപ്പത് ശതമാനത്തിലധികം വരുന്ന സ്ഥാനാർത്ഥികളും ക്രിമിനൽ പശ്ചാത്തലമുള്ളവർ . പൊതുജന താൽപര്യം ഇത്തരം നിക്ഷിപ്ത താൽപര്യക്കാരുടെ സ്വാധീനത്തിലാകുന്നു . സത്യത്തേക്കാൾ താൽപര്യം സ്വാർത്ഥതാൽപര്യങ്ങൾക്കെന്നും ആർച്ച് ബിഷപ് ഡോ.സുസൈപാക്യം .

ഷുക്കൂറിന് താക്കീത്-പരസ്യപ്രസ്താവന നടത്തിയതിന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് ഷുക്കൂറിന് വി എം സുധീരന്റെ താക്കീത് . തെരഞ്ഞെടുപ്പ് അവലോകനം രഹസ്യമായി റിപ്പോർട്ട് ചെയ്യാനായിരുന്നു നിർദ്ദേശം .

പരസ്യപ്രസ്താവനക്കെതിരെ സുധീരൻ-പരസ്യപ്രസ്താവനകൾ തെരഞ്ഞെടുപ്പ് സമയത്ത് കഷ്ടപ്പെട്ട് പ്രവർത്തിച്ചവരോടുള്ള അനാദരവെന്ന് വി എം സുധീരൻ . ആലപ്പുഴ ഡിസിസി പ്രസിഡന്റിന്റെ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു . തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ഡിസിസി റിപ്പോർട്ടുകൾ പരസ്യ ചർച്ചക്ക് വിധേയമാക്കരുതെന്ന് വി എം സുധീരൻ . ഷുക്കൂറിന്റെ പ്രസ്താവനയോടുള്ള അതൃപ്തി കെപിസിസി അറിയിച്ചിട്ടുണ്ടെന്നും സുധീരൻ .

"പൊലീസിൽ ആർഎസ്എസ് ലോബി'-സംസ്ഥാന പൊലീസിൽ ആർഎസ്എസ് ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ടി വി രാജേഷ് എംഎൽഎ .

ദുഃഖവെള്ളി-പീഡാനുഭവ സ്മരണയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു . ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയും .

എംടി ഫോട്ടോ പ്രദർശനം-ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രിയപ്പെട്ട എംടി എന്ന പരിപാടിയുടെ ഭാഗമായി എംടി ഛായ -ഫോട്ടോ ചിത്രപ്രദർശനം കോഴിക്കോട് ലളിതകല അക്കാദമി ഗാലറിയിൽ നാളെ തുടങ്ങും . കേരള ലളിതകല അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന പ്രദർശനം മുതിർന്ന മാധ്യമപ്രവർത്തകനായ ശശികുമാർ ഉദ്ഘാടനം ചെയ്യും .

മിന്നൽ പണിമുടക്ക്-തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്ക് . സ്വകാര്യബസ് ഡ്രൈവറെ കെഎസ്ആർടിസി ജീവനക്കാർ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കുന്നത് .

ബൈക്ക് അപകടത്തിൽ ഒരു മരണം-കൊയിലാണ്ടിയിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു . കുറവങ്ങാട് പുളിയനങ്കണ്ടി ആലി (47) ആണ് മരിച്ചത് .

തീ മനുഷ്യസൃഷ്ടിയെന്ന് വനംവകുപ്പ്-വയനാട്ടിലെ കാട്ടുതീ മനുഷ്യസൃഷ്ടിയെന്ന് വനം വകുപ്പ് . കേസെടുക്കാൻ പൊലീസിനോട് ശുപാ‌ർശ ചെയ്തു .

തിരുവനന്തപുരത്ത് പൈപ്പ് പൊട്ടി-തിരുവനന്തപുരം അന്പലമുക്കിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി . കേശവദാസപുരം, മെഡിക്കൽ കോളേജ് ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും . അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു .

ഒഴുക്കിൽപ്പെട്ട് നാലുപേർ മരിച്ചു-ആലുവ കാലടിയിൽ പെരിയാറിൽ ഒഴുക്കിൽപ്പെട്ട് നാല് യുവാക്കൾ മരിച്ചു . മൂന്നാറിൽ നിന്ന് മലയാറ്റൂരിലേക്ക് തീർത്ഥാടനത്തിന് പോയവരാണ് അപകടത്തിൽ പെട്ടത് . മൂന്നാർ സ്വദേശികളായ സുരേഷ് (24), രാജേഷ് (29), തിരുപ്പൂർ സ്വദേശി ജോസഫ്, മറയൂര്‍ സ്വദേശി അന്തോണി (31) എന്നിവരാണ് മരിച്ചത് .

യുവാവിന് വെട്ടേറ്റു-നിലന്പൂർ മുതുകാട് സ്വദേശി ജിബിനാണ് വെട്ടേറ്റത് . ഗുരുതരമായി പരിക്കേറ്റ ജിബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു .

എസ്ഐ തൂങ്ങി മരിച്ച നിലയിൽ -കണ്ണൂർ ഇരിട്ടിയിൽ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . കോഴിക്കോട് കാരപ്പറന്പ് സ്വദേശി ഗോപിനാഥിനെ(54)യാണ് പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .

അന്തരിച്ചു-കേരള കൗമുദി അസോസിയേറ്റ് എഡിറ്ററായിരുന്ന അന്തരിച്ച കെ.വിജയരാഘവന്‍റെ ഭാര്യ എസ്.സുനിത (81) അന്തരിച്ചു . ബ്യൂറോ ഒാഫ് ഇക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു .

അപകടമരണം-തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു . വർക്കല സ്വദേശി സതീരത്നമാണ് മരിച്ചത് .

മൃതദേഹം വീട്ടിലെത്തിച്ചു-ഉഗാണ്ടയിൽ കൊള്ളക്കാരുടെ വെടിയേറ്റുമരിച്ച പാലക്കാട് സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു . കോങ്ങാട് തെക്കിയിൽ വീട്ടിൽ മധുസൂദനന്റെ മൃതദേഹമാണ് വീട്ടിലെത്തിച്ചത് .

ദേശീയപാതയിൽ ഗതാഗതതടസ്സം-കാസർകോട് പീലിക്കോട് പടുവളത്ത് കാറ്റാടിമരം ഫയർഫോഴ്സ് വാഹനത്തിന് പുറത്ത് വീണ് മംഗലാപുരം-കോഴിക്കോട് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു .

കടുവ ചത്തനിലയിൽ-വയനാട് പാപ്ലശ്ശേരിയിൽ നാട്ടിലിറങ്ങിയ കടുവ ചത്ത നിലയിൽ . വനംവകുപ്പിന്റെ കാപ്പിത്തോട്ടത്തിലാണ് ചത്ത കടുവയെ കണ്ടത് .

തെരഞ്ഞെടുപ്പ് വാർത്തകൾ-

"പ്രിയങ്കയ്ക്കും രാഹുലിനുമെതിരെ പരാതി'-പ്രിയങ്കാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ പരാതി നൽകുമെന്ന് അമേഠിയിലെ AAP സ്ഥാനാർത്ഥി കുമാർ ബിശ്വാസ് . തന്നെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന് കാട്ടിയാണ് പരാതി നൽകുന്നത് . സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും കുമാർ ബിശ്വാസ് .

സിപിഎമ്മിന്റെ മതേതര കൂട്ടായ്മ-മോദിയെ വാരാണസിയിൽ സ്ഥാനാർത്ഥിയാക്കിയത് സംഘപരിവാറിന്റെ വർഗീയ അജണ്ടയുടെ ഭാഗമെന്ന് പ്രകാശ് കാരാട്ട് . മോദിയെ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വാരാണസിയിൽ സിപിഎമ്മിന്റെ മതേതര കൂട്ടായ്മ .

ഉമാ ഭാരതി പരാതി നൽകി-മോദിക്കെതിരായ തന്റെ പ്രസംഗം കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ ഉമാഭാരതി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി .

പ്രകാശ് കാരാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട്-ബിജെപി - യുഡിഎഫ് വോട്ടുധാരണയ്ക്കുള്ള പഴയ രീതി ഇത്തവണയും തുടർന്നുവെന്ന് കാരാട്ട് . എന്നാൽ ഇത്തവണ ഇത് വിജയിക്കില്ലെന്നും കാരാട്ട് . കേരളത്തിൽ തെരഞ്ഞെടുപ്പിന് ശേഷം ഭരണമാറ്റം ഉണ്ടാകുമോ എന്ന് പറയാനാകില്ല . അഭിപ്രായം പിന്നീട് പറയാമെന്നും പ്രകാശ് കാരാട്ട് .

"കോൺഗ്രസിനെ പിന്തുണയ്ക്കില്ല'-എ കെ ആന്റണിയുടെ വാദം അർത്ഥശൂന്യമെന്ന് പ്രകാശ് കാരാട്ട് .

സഞ്ജയ് ബാരുവിന്റെ ആരോപണങ്ങൾ തള്ളി കാരാട്ട്-ഇടതുപക്ഷത്തോടുള്ള വിദ്വേഷമാണ് അസത്യം പറയാൻ ബാരുവിനെ പ്രേരിപ്പിക്കുന്നതെന്ന് പ്രകാശ് കാരാട്ട് .

ദേശീയ വാര്‍ത്തകള്‍-

കെജ്്രിവാളിന് നേരെ വീണ്ടും കല്ലേറ്-വാരണാസിയിൽ വീടുകയറിയുള്ള പ്രചാരണത്തിനിടെയാണ് കല്ലേറുണ്ടായത് .

വിദേശ വാർത്തകൾ-

ഗബ്രിയൽ ഗാർസിയ മാർക്വേസ് അന്തരിച്ചു-പ്രമുഖ കൊളംബിയൻ സാഹിത്യകാരൻ ഗബ്രിയൽ ഗാർസിയ മാർക്വേസ് (87) അന്തരിച്ചു . ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു . ഏകാന്തതയുടെ നൂറ് വർഷങ്ങൾ, കോളറാ കാലത്തെ പ്രണയം എന്നിവയാണ് പ്രധാന കൃതികൾ .

ബൈക്കപകടത്തിൽ മൂന്ന് മരണം-JNU ക്യാംപസിൽ ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു .

കായികവാർത്തകൾ-

ഐപിഎല്ലിൽ ഇന്ന് 2 മത്സരങ്ങൾ-ചെന്നൈ, പഞ്ചാബിനേയും രാജസ്ഥാൻ, ഹൈദരാബാദിനേയും നേരിടും . മികവ് തുടരാനാകുമെന്ന് സഞ്ജു സാംസൺ ഏഷ്യാനെറ്റ് ന്യൂസിനോട് . യുവ്‍രാജിന്റെ മികവിൽ ഡെൽഹിക്കെതിരെ ബാംഗ്ലൂരിന് ജയം .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന വാർത്തകളെയും പരിപാടികളെയും കുറിച്ച് നിങ്ങൾക്ക് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനെ അറിയിക്കാം; സന്ദർശിക്കുക http://www.nbanewdelhi.com . പെരുന്പാവൂരിന് സമീപം കാറും ബസും കൂട്ടിയിടിച്ച് ആറു പേർക്ക് ഗുരുതരപരിക്ക് .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!