തിരുവനന്തപുരം: പുതുവര്‍ഷ പ്രതിജ്ഞയുമായി സൂപ്പര്‍താരം മോഹന്‍ലാലും. പൊതുനിരത്തുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും വൃദ്ധരെ ഉപേക്ഷിക്കരുതെന്നും റോഡുകള്‍ കൊലക്കളമാക്കരുതെന്നുമാണ് മോഹന്‍ലാലിന്‍റെ അഭ്യര്‍ഥന. തന്‍റെ ബ്ലോഗിലൂടെയാണ് 2013ന്‍റെ സ്വപ്നങ്ങള്‍ ലാല്‍ പങ്കുവയ്ക്കുന്നത്.
ദി കംപ്ലീറ്റ് ആക്ടര്‍ ഡോട്ട് കോം എന്ന തന്‍റെ വെബ് സൈറ്റിലെ ബ്ലോഗില്‍ മോഹന്‍ലാല്‍ ഇങ്ങനെ കുറിയ്ക്കുന്നു. പുതുവര്‍ഷത്തെ വെറുതെ സ്വാഗതം ചെയ്യുകയല്ല വേണ്ടത്. ഈ സമയപ്രവാഹത്തില്‍ എന്തൊക്കെയോ നമ്മകള്‍ കാത്തുനില്‍ക്കുന്നു എന്ന ബോധമുണ്ടാകണം. 2013ല്‍ മൂന്നുകാര്യങ്ങളിലാണ് മലയാളി ശ്രദ്ധിക്കേണ്ടത്. മാലിന്യങ്ങളില്ലാത്ത നാട് സൃഷ്ടിക്കണം. ചുറ്റുപാടുകളെ ദേവാലയമായി കാണണം. മാലിന്യങ്ങള്‍ പൊതുനിരത്തില്‍ ഉപേക്ഷിക്കില്ലെന്ന് മലയാളി പ്രതിജ്ഞയെടുക്കണം. വൃദ്ധരെ ഉപേക്ഷിക്കരുതെന്നും അവരില്‍ നമ്മളുണ്ടെന്നുമാണ് മോഹന്‍ലാലിന്‍റെ രണ്ടാമത്തെ അഭ്യര്‍ഥന. വൃദ്ധരായവരെ സംരക്ഷിക്കുകയും അവരെ സ്നേഹിക്കുകയും വേണം. വാര്‍ധക്യത്തിന്‍റെ ദുഖമുഖങ്ങള്‍ കണ്‍മുന്നില്‍ കടലോളമുണ്ട്. അവരെ വൃദ്ധസദനങ്ങളിലേക്ക് പറഞ്ഞയക്കില്ലെന്ന് തീരുമാനിക്കണം. റോഡ് യുദ്ധഭൂമിയല്ലെന്നും അവയെകൊലക്കളങ്ങളക്കാരുതെന്നുമാണ് ലാലിന്‍റെ മൂന്നാമത്തെ ഉപദേശം. മൂവായിരം ജീവനുകളാണ് ആറുമാസത്തിനുളളില്‍ നമ്മുടെ നിരത്തുകളില്‍ പൊലിഞ്ഞത്. റോഡുകളില്‍ നമുക്കൊരു പുതിയസംസ്കാരമുണ്ടാകണം. 2013ല്‍ ഇതൊക്കെ പാലിക്കാന്‍ താന്‍ ശ്രമിക്കുമെന്ന ശപഥത്തോടെയാണ് മോഹന്‍ലാല്‍ ബ്ലോഗ് അവസാനിക്കുന്നത്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home