വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്നാല്‍ ഇന്ത്യ മറ്റ് വഴി തേടും: വായുസേനാ മേധാവി

ദില്ലി: വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്നാല്‍ ഇന്ത്യ മറ്റ് വഴികള്‍ തേടുമെന്ന് വായുസേനാ മേധാവി എന്‍.കെ ബ്രൌണി പറഞ്ഞു. പാകിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. അതിര്‍ത്തിയിലെ സംഭവവികാസങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് വായുസേനാ മേഖാവിയുടെ പ്രസ്താവന.

അതിനിടെ, സംരക്ഷണ സേനകളുടെ പ്രതിമാസ യോഗം പാകിസ്ഥാന്‍ റദ്ദാക്കി. നിയന്ത്രണരേഖയില്‍ ബ്രിഗേഡിയര്‍ തല ഫ്ളാഗ് മീറ്റിംഗ് വിളിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ ഇതു വരെ അംഗീകരിച്ചിട്ടില്ല.

ഇന്ത്യാ^ പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ ഇന്നലെ ഒന്നിലധികം തവണ വെടിവെയ്പുണ്ടായി. ഇന്ന് വെടിനിറുത്തല്‍ ലംഘനമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല. അതിര്‍ത്തി സംരക്ഷണ സേനകകള്‍ക്കിടയില്‍ നടക്കുന്ന പ്രതിമാസ മീറ്റിംഗ് പാകിസ്ഥാന്‍ റദ്ദാക്കി. അതിര്‍ത്തിയിലൂടെയുള്ള വ്യാപാരം തടയുകയും പൂഞ്ച് ^റാവല്‍കോട്ട് ബസ് സര്‍വീസ് റദ്ദാക്കുകയും ചെയ്തതിനു പിന്നാലെയാണ് പാകിസ്ഥാന്‍റെ ഈ നടപടി.

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ കുറയ്ക്കാന്‍ ഫ്ളാഗ് മീറ്റിംഗ് നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പൂഞ്ച് മേഖലയില്‍ ഇത് നടത്താം എന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍ ഇന്ത്യയുടെ ആവശ്യത്തോട് യോജിപ്പില്ല എന്ന രീതിയിലാണ് പാകിസ്ഥാന്റെ ഇതു വരെയുള്ള പ്രതികരണം. ഒപ്പം ഇന്ത്യന്‍ സൈനികരുടെ മൃതദ്ദേഹം വികൃതമാക്കിയ സംഭവം അന്വേഷിക്കണമെന്ന ഇന്ത്യയുടെ ആവശ്യവും പാകിസ്ഥാന്‍ അംഗീകരിച്ചിട്ടില്ല.

പകരം ഈ വിഷയത്തില്‍ രാജ്യാന്തര ഏജന്‍സികളുടെ ഇടപെടലിനുള്ള ശ്രമമാണ് പാകിസ്ഥാന്‍ നടത്തുന്നത്. സൈനികരുടെ മൃതദ്ദേഹത്തോട് പാകിസ്ഥാന്‍ കാട്ടിയ ക്രൂരത ഏറെ ഗൌരവത്തോടെയാണ് കാണുന്നതെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

ഇതിനിടെ, ഇന്ത്യയ്ക്കെതിരെ അക്രമണം ഉണ്ടാവുമെന്ന് ലഷ്ക്കര്‍ എ തയ്ബ നേതാവ് ഹാഫിസ് സയിദ് വിദേശ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സുത്രധാരനായ ഹാഫിസ് സയിദിനെ ഇങ്ങനെ സ്വതന്ത്രമായി വിഹരിക്കാന്‍ പാകിസ്ഥാന്‍ അനുവദിക്കുന്നതില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന് കടുത്ത അതൃപ്തിയുണ്ട്.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES