ഹര്‍ത്താലിനു ബന്ദിനുമെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ദില്ലി: ഹര്‍ത്താലും ബന്ദും നടത്തുമ്പോള്‍ പാലിക്കേണ്ട ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ അവഗണിക്കുകയാണെന്ന് കാട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി. ഹര്‍ത്താല്‍ നടത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ ജസ്റ്റിസ് കെ റ്റി തോമസ് അദ്ധ്യക്ഷനായുള്ള സമിതിയും ജസ്റ്റിസ് എഫ് എസ് നരിമാന്‍ അദ്ധ്യക്ഷനായുള്ള സമിതിയും മുന്നോട്ട് വച്ചിട്ടുള്ളതാണ്.

ഇവയുടെ നഗ്നമായ ലംഘനമാണ് സംസ്ഥാനങ്ങളില്‍ നടക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പൊതുമുതല്‍ നശിപ്പിക്കുകയോ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്താല്‍ ഉടന്‍ നടപടി വേണമെന്നാണ് ഇതിലെ പ്രധാന നിര്‍ദ്ദേശം. കേരളത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 363 ഹര്‍ത്താലുകള്‍ നടന്നതായും ഹര്‍ജിയില്‍ പറയുന്നു.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES