ദില്ലി: ബ്രിഗേഡിയര്‍ തലത്തിലുള്ള ഫ്ലാഗ് മീറ്റിംഗിന് തയ്യാറാണെന്ന് പാകിസ്ഥാന്‍ അറിയിച്ചു. നാളെ ഉച്ചക്ക് ഫ്ലാഗ് മീറ്റിംഗ് നടക്കും. ബ്രിഗേഡിയര്‍ തലത്തിലുള്ള ഫ്ലാഗ് മീറ്റിംഗ് നടത്തണമെന്ന നിര്‍ദ്ദേശം ഇന്ത്യയാണ് മുന്നോട്ട് വെച്ചത്. ഈ ആവശ്യം പാകിസ്ഥാന്‍ അംഗീകരിക്കുകയായിരുന്നു. നാളെ ഉച്ചക്ക് ഒരു മണിക്ക് പൂഞ്ച് മേഖലയിലെ ചക്കന്താബാധിലായിരിക്കും ഫ്ലാഗ് മീറ്റിംഗ് നടക്കുക.
ഇന്ത്യന്‍ സൈനികന്‍ ലാന്‍സ് നായിക് ഹേമരാജ് ഉള്‍പ്പടെ രണ്ടുപേരെ പാകിസ്ഥാന്‍ സൈന്യം വധിക്കുകയും മൃതദേഹത്തെ വികൃതമാക്കുകയും ചെയ്തതോടെയാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. സൈനികന്റെ മൃതദേഹത്തോട് കാണിച്ച ക്രൂരതയില്‍ ഇന്ത്യ പ്രതിഷേധമറിയിക്കും. ഹേമരാജിന്റെ തല വേണമെന്ന് ഇന്ത്യ ഫ്ലാഗ് മീറ്റിംഗില് ആവശ്യപ്പെടും. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ ശരത് സബര്‍ജിയെ തിരികെ വിളിക്കിക്കണമെന്ന ബിജെപിയുടെ ആവശ്യം അംഗീകരിക്കുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home